കൊടകര കുഴൽപ്പണം ശോഭാ സുരേന്ദ്രൻ പറഞ്ഞു ഇപ്പോൾ വെളിപ്പെടുത്തിയാൻ എനിക്ക് പ്രയോജനപ്പെടും,

കൊടകര കുഴൽപ്പണം ശോഭാ സുരേന്ദ്രൻ പറഞ്ഞു.ഇപ്പോൾ വെളിപ്പെടുത്തിയാൻ എനിക്ക് പ്രയോജനപ്പെടും, ഞാൻ വെളിപ്പെടുത്തി കഴിയുമ്പോൾ എൻ്റെ തലയിൽ കെട്ടിവയ്ക്കുന്നത് രക്ഷപ്പെടാൻ.ശോഭാ സുരേന്ദ്രൻ തന്‍റെ കുടുംബത്തിനൊപ്പം നിൽക്കുന്ന ചിത്രം ആണ് തിരൂർ സതീഷ് പുറത്ത് വിട്ടത്. സതീഷുമായി അടുപ്പം ഇല്ലെന്നും വീട്ടിൽ പോയിട്ടില്ലെന്നുമാണ് ശോഭ ഇന്നലെ പറഞ്ഞിരുന്നത്.ആറുമാസം മുമ്പ് വീട്ടിലെത്തിയതിന്റെ ചിത്രമാണ് പുറത്തുവിട്ടതെന്ന് തിരൂർ സതീശ് പ്രതികരിച്ചു.ശോഭാ സുരേന്ദ്രന് സംസ്ഥാന അധ്യക്ഷപദവിയിൽ താല്പര്യമുണ്ടായിരുന്നു 9 കോടി രൂപയാണ് ഓഫീസിൽ കൊണ്ടുവന്നത് സുരേന്ദ്രൻ ഒരു കോടിരൂപ തട്ടിയെടുത്തു.

കുഴപ്പണവുമായി ബന്ധപ്പെട്ട വിവരങ്ങൾ തന്‍റെ അറിവോടെയാണ് വെളിപ്പെടുത്തിയതെന്ന തിരൂർ സതീഷിന്‍റെ ആരോപണങ്ങൾ ശോഭ നിഷേധിച്ചിരുന്നു. ബിജെപി ഉപതെരഞ്ഞെടുപ്പിൽ വലിയ വിജയത്തിലേക്ക് പോകുമ്പോൾ രാഷ്ട്രീയ ടൂളിനെ രംഗത്തിറക്കിയിരിക്കുകയാണ് സിപിഎം. ഇതിന് പിന്നിൽ എകെജി സെന്ററും മുഖ്യമന്ത്രി പിണറായി വിജയനുമാണ്. കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട ഒരു വിവരവും സതീഷ് തന്നോട് പറഞ്ഞിട്ടില്ല.

തനിക്കെതിരെ പറഞ്ഞ കാര്യങ്ങളുടെ തിരക്കഥ എകെജി സെന്‍ററില്‍ നിന്നും എഴുതിക്കൊടുത്തതാണ്. എകെജി സെന്‍ററിലെ തിരക്കഥയുടെ നാവ് മാത്രമാണ് സതീഷ്. കുഴൽപ്പണവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലിന് ശേഷം പല നേതാക്കളും വിളിച്ചുവെന്നാണ് സതീഷൻ പറയുന്നത്. എന്തുകൊണ്ടാണ് അവരുടെ പേരുവിവരം വെളിപ്പെടുത്താത്തത്? ഏത് നമ്പറിൽ നിന്നാണ് സതീഷ് തന്നെ വിളിച്ചത്? അതിൻ്റെ കോൾലിസ്റ്റ് ഹാജരാക്കണമെന്നും ശോഭാ സുരേന്ദ്രൻ .കൊടകരയിൽ പണം നഷ്ടമായപ്പോൾ ധർമ്മരാജൻ ആദ്യം വിളിച്ച സുരേന്ദ്രനെയും മകനെയും ആണ് പാർട്ടിയുടെ അധ്യക്ഷൻ ആണോകള്ളപ്പണം എടുത്തത് എന്നത് തെളിവല്ലേ . ഇപ്പോൾ അദ്ദേഹം പറയുന്നു തൻ്റെ കൈ ശുദ്ധമാണെന്ന്. എല്ലാവരുടേയും കൈ ശുദ്ധമായപ്പോൾ എൻ്റെ കൈ ആണോ ഇപ്പോൾ അശുദ്ധം. ശോഭ ചേച്ചിയുമായി ഞാൻ സൗഹൃദത്തിലാണ്. എല്ലാ കാര്യങ്ങളും എന്നോട് പറയാറുണ്ടായിരുന്നു. വീട്ടിൽ എത്തിയപ്പോൾ പല കാര്യങ്ങളും ചർച്ച ചെയ്തിരുന്നു. ചേച്ചി ഇപ്പോൾ യാതൊന്നുമറിയില്ലെന്ന തുറന്നു പറച്ചിൽ എന്തിനുവേണ്ടിയായിരുന്നു.നല്ല ബന്ധമാണ്. പച്ചക്കള്ളമാണ് അവരിപ്പോൾ പറയുന്നത്. പാർട്ടിയിൽ നിന്ന് പോകുന്നതിനു മുമ്പാണ് ബാങ്കിൽ അവസാനമായി പണമടച്ചത് പിന്നെ എന്തിനാണ്   കളവു പറയുന്നത് എന്ന് ചോദിച്ചു സതീഷ്. ബാങ്ക് സ്റ്റേറ്റ്മെൻറ് മാധ്യമ പ്രവർത്തകർക്ക് മുന്നിൽ കാണിച്ചു.പടല പിണക്കങ്ങളും വ്യക്തിഹത്യയും സമ്പത്തിൻ്റെ പിറകിലെ രഹസ്യവും മറ്റു പാർട്ടികളുടെ നിലപാടും എല്ലാം വോട്ടു രാഷ്ട്രിയം തന്നെ. ഇപ്പോൾ പല വോട്ടറന്മാരും ഉള്ളിൽ പറയുന്നത് നമ്മൾ കഴുതകൾ മാത്രമാന്നെന്ന് സ്വയം കരുതി സമാധാനിക്കാം.

News Desk

Recent Posts

വനിതാ സിവിൽ പോലീസ് ഓഫീസറെ ഭർത്താവ് വെട്ടി കൊലപ്പെടുത്തി നാടിനെ നടുക്കിയ കൊലപാതകം

കരിവെള്ളൂർ : കാസർഗോഡ് ജില്ലയിലെ ചന്തേര പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ കരിവെള്ളൂർ പലിയേരി കൊവ്വൽ സ്വദേശിനി ദിവ്യശ്രീയെ…

4 hours ago

ഭരണഘടനാവിരുദ്ധ പരാമർശം, മന്ത്രി സജി ചെറിയാന് തിരിച്ചടി

കൊച്ചി: ഭരണഘടനാവിരുദ്ധ പരാമർശത്തിൽ മന്ത്രി സജി ചെറിയാന് തിരിച്ചടി. സജി ചെറിയാനെതിരേ കുറ്റം നിലനിൽക്കില്ലെന്ന പോലീസ് റിപ്പോർട്ടും ഈ റിപ്പോർട്ട്…

10 hours ago

സജി ചെറിയാന്‍ രാജിവയ്ക്കണം, മന്ത്രിപദവിയിലിരുത്തി നടത്തുന്ന അന്വേഷണം പ്രഹസനമാകം: കെ.സുധാകരന്‍ എംപി

സജി ചെറിയാന്‍ രാജിവയ്ക്കണം മന്ത്രിപദവിയിലിരുത്തി നടത്തുന്ന അന്വേഷണം പ്രഹസനമാകം: കെ.സുധാകരന്‍ എംപി ഭരണഘടനാ വിരുദ്ധ പരാമര്‍ശം നടത്തിയ മന്ത്രി സജി…

11 hours ago

സാമ്പത്തിക പ്രതിസന്ധീ രൂക്ഷം, കടുത്ത നിയന്ത്രണവുമായി സർക്കാർ

സാമ്പത്തിക പ്രതിസന്ധീ രൂക്ഷം, കടുത്ത നിയന്ത്രണവുമായി സർക്കാർ     തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെ തുടന്ന് കോവിഡ് കാലത്തെ സാമ്പത്തിക…

11 hours ago

ദേശീയ വായുനിലവാര സൂചികയിൽ രാജ്യത്ത് തൃശ്ശൂർ നാലാം സ്ഥാനത്ത്

തൃശൂർ: രാജ്യ തലസ്ഥാനമടക്കം പ്രമുഖ നഗരങ്ങൾ വായുമലിനീകരണത്തിന്റെ പിടിയിലമരുമ്പോൾ ആശ്വാസത്തിന്റെ ഹരിത തീരമായിത്തുടരുന്നു തൃശൂർ. ദേശീയ വായുനിലവാര സൂചിക (എക്യുഐ)…

11 hours ago

പ്രമുഖ നടൻ മേഘനാഥൻ(60) അന്തരിച്ചു

പ്രമുഖ നടൻ മേഘനാഥൻ(60) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നടൻ ബാലൻ കെ.നായരുടെ…

14 hours ago