തിരുവനന്തപുരം: കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ പുതു ചരിത്രമെഴുതി എസ്എഫ്ഐ. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ ആദ്യമായി വനിതാ ചെഴ്സൺ തെരഞ്ഞെടുക്കപ്പെട്ടു. എസ്എഫ്ഐയുടെ എന്‍എസ് ഫരിഷ്തയാണ് ചരിത്രത്തിലെ ആദ്യ ചെയർപേഴ്സനായത്.1427 വോട്ടിലൂടെയാണ് ഫരിഷ്ത പുതുചരിത്രമെഴുതിയത്. കോഴിക്കോടിൻ്റെ മുത്ത് ഫരിഷ്ത ബാലസംഘം ഫറോക്ക് ഏരിയ മുൻ പ്രസിഡന്‍റായിരുന്നു. കെഎസ്‍യു സ്ഥാനാർഥി എ എസ് സിദ്ധിയെ തോൽപ്പിച്ചാണ് ഫരിഷ്തയുടെ ജയം. മത്സരിച്ച മുഴുവൻ സീറ്റിലും എസ്എഫ്ഐ പ്രതിനിധികൾ മിന്നുന്ന വിജയം കരസ്ഥമാക്കി.14 അംഗ പാനലിൽ 9 സീറ്റിലേക്കും പെൺകുട്ടികളായിരുന്നു എസ്എഫ്ഐക്കായി മത്സരിച്ചത്. കഴിഞ്ഞ യൂണിയന്‍റെ പ്രവര്‍ത്തനങ്ങള്‍ തുടരാനാണ് ശ്രമമെന്നും ഒന്നായി നിന്ന് കൂട്ടായ്മയിലൂടെ മുന്നോട്ട് പോവുമെന്നും ഫരിഷ്ത പ്രതികരിച്ചു.
കരിവെള്ളൂർ : കാസർഗോഡ് ജില്ലയിലെ ചന്തേര പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ കരിവെള്ളൂർ പലിയേരി കൊവ്വൽ സ്വദേശിനി ദിവ്യശ്രീയെ…
കൊച്ചി: ഭരണഘടനാവിരുദ്ധ പരാമർശത്തിൽ മന്ത്രി സജി ചെറിയാന് തിരിച്ചടി. സജി ചെറിയാനെതിരേ കുറ്റം നിലനിൽക്കില്ലെന്ന പോലീസ് റിപ്പോർട്ടും ഈ റിപ്പോർട്ട്…
സജി ചെറിയാന്‍ രാജിവയ്ക്കണം മന്ത്രിപദവിയിലിരുത്തി നടത്തുന്ന അന്വേഷണം പ്രഹസനമാകം: കെ.സുധാകരന്‍ എംപി ഭരണഘടനാ വിരുദ്ധ പരാമര്‍ശം നടത്തിയ മന്ത്രി സജി…
സാമ്പത്തിക പ്രതിസന്ധീ രൂക്ഷം, കടുത്ത നിയന്ത്രണവുമായി സർക്കാർ തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെ തുടന്ന് കോവിഡ് കാലത്തെ സാമ്പത്തിക…
തൃശൂർ: രാജ്യ തലസ്ഥാനമടക്കം പ്രമുഖ നഗരങ്ങൾ വായുമലിനീകരണത്തിന്റെ പിടിയിലമരുമ്പോൾ ആശ്വാസത്തിന്റെ ഹരിത തീരമായിത്തുടരുന്നു തൃശൂർ. ദേശീയ വായുനിലവാര സൂചിക (എക്യുഐ)…
പ്രമുഖ നടൻ മേഘനാഥൻ(60) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നടൻ ബാലൻ കെ.നായരുടെ…