ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ ഭീഷണിയും അഴിമതിക്കാരനാണെന്ന് വസ്തുതാവിരുദ്ധമായ ആരോപണം ഉന്നയിച്ച് പൊതുസദസ്സിൽ അപമാനിക്കുകയും ചെയ്തതിനാലാണ് നവീൻ ബാബു ആത്മഹത്യ ചെയ്തതെന്ന് അദ്ദേഹത്തിന്റെ സഹോദരൻ കെ.പ്രവീൺ ബാബു പറഞ്ഞു. ടി.വി. പ്രശാന്തനുമായി ചേർന്ന് നടത്തിയ ഗൂഢാലോചനകളും ഇതിൽ പെടും. ഈ കാരണങ്ങൾ കാണിച്ച് പ്രവീൺ ബാബു കണ്ണൂർ സിറ്റി പോലീസിൽ പരാതി നൽകിയിരിക്കുകയാണ്. ദിവ്യക്കും പെട്രോൾ പമ്പ് സംരഭകൻ പ്രശാന്തിനുമെതിരെ കേസെടുത്ത് അന്വേഷിക്കണമെന്നും പരാതിയിലുണ്ട്.
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ രാജി ആവശ്യപ്പെട്ടേക്കും.
സിപിഎം വിഷമവൃത്തത്തിലാണിപ്പോൾ. കോൺഗ്രസും ബി ജെ പിയും ഈ മരണം വലിയ വിവാദത്തിലെത്തിക്കാനുള്ള ശ്രമത്തിലുമാണ്. തിരഞ്ഞെടുപ്പ് അടുത്തു നിൽക്കുന്ന സാഹചര്യത്തിൽ ഇങ്ങനെ ഒരു സംഭവം കണ്ണൂരിൽ ഉണ്ടായതിൽ പാർട്ടിക്ക് ക്ഷീണമുണ്ട്. സർവീസ് മേഖലയിൽ സി.പിഎം അനുകൂല സംഘടന പ്രവർത്തകനായിരുന്നു ആത്മഹത്യ ചെയ്ത നവീൻ ബാബു, എൻജിഒ യൂണിയൻ്റെയും പിന്നീട് കെ.ജി ഒ എ യുടേയും പ്രവർത്തകനായിരുന്നു പാർട്ടി കുടുംബമാണ് നവിൻ്റെ കുടുംബം. അത്തരം സാഹചര്യത്തിൽ പത്തനംതിട്ടയിലെ പാർട്ടിക്കാരെ സംബന്ധിച്ച് അമർഷമുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയായിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിനെക്കുറിച്ച് വരുന്ന അഴിമതി കഥകൾ സത്യമാണെങ്കിൽ പാർട്ടി അവരുടെ രാജി എഴുതി വാങ്ങും. അതല്ലെങ്കിൽ ഏത് അറ്റം വരെയും നിലനിർത്തി പോകാൻ ശ്രമിക്കും.
ജില്ലയിലെ മുതിർന്ന നേതാക്കൾ കൂടിയാലോചന നടത്തിയശേഷമാണ് അടിയന്തരമായി സെക്രട്ടേറിയറ്റ് യോഗം ചേർന്ന് ദിവ്യയുടെ പ്രസ്താവന അനവസരത്തിലുള്ളതാണെന്ന് വിലയിരുത്തി പത്രക്കുറിപ്പിറക്കിയത്. അതിനിടെ, കെ.ജി.ഒ.എയെ പ്രതിരോധത്തിലാക്കുന്ന നവീന്റെ വാട്സാപ് സന്ദേശവും പുറത്തുവന്നു. സി.പി.ഐ.ക്കാർ പത്തനംതിട്ട എ.ഡി.എം. ആക്കാൻ തയ്യാറായെന്നും എന്നാൽ, സ്വന്തം സംഘടന താനറിയാതെ ഇടപെട്ട് സ്ഥലംമാറ്റത്തിന് എതിരുനിന്നെന്നും നവീൻ ബാബുവിന്റെ വാട്സാപ്പ് സന്ദേശത്തിൽ പറയുന്നു. കണ്ണൂരിൽ ജോലിചെയ്യാൻ താത്പര്യമുണ്ടായിരുന്നില്ലെന്നുപറഞ്ഞ് ഓഗസ്റ്റ് 11-നാണ് നവീൻ ബാബു സുഹൃത്ത് ഹരിഗോപാലിന് സന്ദേശമയച്ചത്.‘സ്ഥലംമാറ്റം തടയാൻ സംഘടന മുഖ്യമന്ത്രിയുടെ ഓഫീസ് മുഖേന റവന്യുമന്ത്രിയെ സമീപിച്ചു. കണ്ണൂർ എ.ഡി.എം. നന്നായി ജോലിചെയ്യുന്നുണ്ടെന്നും മാറ്റരുതെന്നുമാണ് മന്ത്രിയോട് സംഘടന പറഞ്ഞത്. ഇതറിഞ്ഞ് ഇനി കണ്ണൂരിലേക്ക് വരുന്നില്ലെന്നുപറഞ്ഞ് മൂന്നുമാസത്തേക്ക് അവധി എഴുതിക്കൊടുത്തു. ഇത് കളക്ടർ ശുപാർശചെയ്ത് അയച്ചു. സർക്കാരിൽ ചെന്നപ്പോൾ പാസാക്കാമെന്നും പറഞ്ഞു. പക്ഷേ, മൂന്നുദിവസം കഴിഞ്ഞായിരുന്നു ചൂരൽമല-മുണ്ടക്കൈ ദുരന്തം. അതിനാൽ അവധി കിട്ടിയില്ല. ഒരാഴ്ച വയനാട്ടിൽനിന്ന് വീണ്ടും കണ്ണൂരിൽ തിരിച്ചെത്തി’യെന്നും സന്ദേശത്തിൽ പറയുന്നു. നവീൻ ബാബുവിന്റെ മാതൃജില്ലയിലേക്കുള്ള സ്ഥലംമാറ്റം കെ.ജി.ഒ.എ. തടഞ്ഞെന്ന വാർത്ത തെറ്റാണെന്ന് സംഘടനാ നേതൃത്വം പ്രതികരിച്ചു. ഏതെങ്കിലും ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായാൽ വ്യവസ്ഥാപിത മാർഗങ്ങളിലൂടെ അന്വേഷണം നടത്തണം. ജനപ്രതിനിധികൾ അടക്കമുള്ളവർ പരസ്യമായ കുറ്റവിചാരണയിലേക്കും വിധിനിർണയത്തിലേക്കും പോകുന്നത് അനുചിതവും പ്രതിഷേധാർഹവുമാണെന്നും ജനറൽ സെക്രട്ടറി എം. ഷാജഹാൻ വ്യക്തമാക്കി. മരണവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ ഉടൻ അന്വേഷണനടപടികൾ പൂർത്തിയാക്കണമെന്ന് കെ.ജി.ഒ.എ. സംസ്ഥാന സെക്രട്ടേറിയറ്റും ആവശ്യപ്പെട്ടു. അസോസിയേഷൻ അംഗമായ നവീൻ ബാബു മാതൃകാപരമായും കാര്യക്ഷമവുമായാണ് ദീർഘകാലമായി സേവനംനടത്തിവരുന്നതെന്നും സംഘടന ചൂണ്ടിക്കാട്ടുന്നുണ്ട്.അഴിമതി കഥയുടെ പിറകിൽ ആരെന്നുള്ള ചോദ്യം ആവർത്തിക്കപ്പെടണം. ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ചവർ ആരായാലും നിയമത്തിന് മുന്നിൽ വരണം. ഇന്ന് ഒരാൾ സ്വന്തം ജീവൻ ബലിയർപ്പിച്ചത് താൻ ജീവിച്ച ജീവിതത്തിൻ്റെ എല്ലാ നല്ല വശങ്ങളെയും കീറിക്കളഞ്ഞ ഒരു ജനപ്രതിനിധിക്ക് അദ്ദേഹം തൻ്റെ സ്വന്തം ജീവിതം തന്നെ നൽകി താക്കീത് ചെയ്തു. അഴിമതി വരുന്ന വഴി നല്ല വഴിയല്ല. അത്തരം വഴികളിൽ ഉദ്യോഗസ്ഥർ ചിന്തിക്കുന്നതോടൊപ്പം ജനപ്രതിനിധികളും ചിന്തിക്കേണ്ടതുണ്ട് നിയമങ്ങൾ മുറിച്ചു മാറ്റുന്നത്, രാജ്യത്തോട് കാട്ടുന്ന അനീതിയും ജനാധിപത്യത്തോട് കാട്ടുന്ന അവഗണനയും.
മുംബെ: നാസിക്കിൽ നിന്നുള്ള 54 കാരനായ അതുൽലിമായ എന്ന എൻജിനീയറാണ് മഹാരാഷ്ട്ര വിജയത്തിന് പിന്നിൽ പ്രവർത്തിച്ചത്. ബഹുരാഷ്ട്ര കോർപ്പറേറ്റ് ജീവിതം…
മുംബൈ:54 കാരനായ ദേവേന്ദ്ര ഫഡ്നാവിസ് അടുത്ത മുഖ്യമന്ത്രിയാകും. ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ പരാജയം കൃത്യമായി പഠിച്ച് നിയമസഭ തിരഞ്ഞെടുപ്പിൽ എങ്ങനെ വിജയിക്കാം…
ബിജെപി നേതാവ്സദീപ് വാചസ്പതിയുൾപ്പെടെയുള്ളവർ പരാജയപ്പെട്ടതിൻ്റെ കാരണങ്ങൾ അന്വേഷിക്കുന്നു അദ്ദേഹത്തിൻ്റെ എഫ്ബി പോസ്റ്റ് വായിക്കാം. സന്ദീപ് വാചസ്പതിയുടെ കുറിപ്പ്. ഉപതിരഞ്ഞെടുപ്പിൽ യഥാർത്ഥ…
പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കി പഴയ പെന്‍ഷന്‍ പുനഃസ്ഥാപിക്കുക, പന്ത്രണ്ടാം ശമ്പളപരിഷ്‌ക്കരണ നടപടികള്‍ ആരംഭിക്കുക, ക്ഷാമബത്ത -ശമ്പള…
പ്രിയങ്കാ ഗാന്ധി (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), 622338, (ഭൂരിപക്ഷം 410931) സത്യന്‍ മൊകേരി (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ) 211407…
ജനങ്ങള്‍ ബിജെപിയുടെ നടുവൊടിച്ചെന്നും ഇനി ഈ പാര്‍ട്ടി കേരളത്തില്‍ തലപൊക്കില്ലെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ബിജെപിയുടെ വര്‍ഗീയ…