Thiruvananthapuram

അഴിമതി രഹിത സിവില്‍ സര്‍വ്വീസ് യാഥാര്‍ത്ഥ്യമാക്കുക.ബിനോയ് വിശ്വം.

തിരുവനന്തപുരം:അഴിമതി രഹിത സിവില്‍ സര്‍വ്വീസ് യാഥാര്‍ത്ഥ്യമാക്കുന്നതില്‍ മുഖ്യ പങ്ക് വഹിക്കാന്‍ ജോയിന്റ് കൗണ്‍സിലിന് കഴിയണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സാധാരണക്കാരന് വേണ്ടിയാണ് സിവില്‍ സര്‍വ്വീസെന്നും, സിവില്‍ സര്‍വ്വീസില്‍ ജനങ്ങളാണ് യഥാര്‍ത്ഥ യജമാനന്‍മാര്‍ എന്ന ചിന്ത ഓരോ ജീവനക്കാരനും ഉണ്ടാവേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.വിരമിച്ച ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ കെ.ഷാനവാസ്ഖാന് ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി നല്‍കിയ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിവില്‍ സര്‍വ്വീസ് വെല്ലുവിളി നേരിടുന്ന കാലഘട്ടത്തില്‍ സംഘടനാ പ്രവര്‍ത്തന രംഗത്ത് മികവ് തെളിയിച്ച ഷാനവാസ് ഖാനെ പോലുള്ള നേതാക്കന്‍മാരുടെ അഭാവം സിവില്‍ സര്‍വ്വീസ് രംഗത്ത് വലിയ നഷ്ടമാണ് സൃഷ്ടിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് സിവില്‍ സര്‍വീസിനെ ചെറുതാക്കുന്നതില്‍ മത്സര ബുദ്ധിയോടെ പ്രവര്‍ത്തിക്കുന്ന നയങ്ങള്‍ക്കെതിരെ നടത്തിയ പ്രതിരോധ സമരങ്ങളില്‍ ഷാനവാസ് ഖാന്റെ സംഭാവനകള്‍ എന്നും ഓര്‍മ്മിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി.പി. സുനീര്‍ ഉപഹാര സമര്‍പ്പണം നടത്തി. ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ കെ.പി.ഗോപകുമാര്‍ അദ്ധ്യക്ഷനായ യാത്രയയപ്പ് സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി ജയശ്ചന്ദ്രന്‍ കല്ലിംഗല്‍ സ്വാഗതം പറഞ്ഞു. സമ്മേളനത്തില്‍ പന്ന്യന്‍ രവീന്ദ്രന്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ദേശീയ എക്‌സിക്യൂട്ടിവ് അംഗം പി. സന്തോഷ് കുമാര്‍ എം.പി., കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍ , എന്‍.ജി.ഒ.യൂണിയന്‍ ജനറല്‍ സെക്രട്ടറി എം.എ.അജിത് കുമാര്‍,എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാര്‍, ജോയിന്റ് കൗണ്‍സില്‍ മുന്‍ ജനറല്‍ സെക്രട്ടറിമാരായ എന്‍.അനന്തകൃഷ്ണന്‍, സി.ആര്‍.ജോസ്പ്രകാശ്, എ.കെ.എസ്.ടി.യു പ്രസിഡന്റ് എഫ്.വില്‍സണ്‍, കെ.എസ്.എസ്.എ ജനറല്‍ സെക്രട്ടറി എസ്.സുധികുമാര്‍, കെ.എല്‍.എസ്. എസ്.എഫ് ജനറല്‍ സെക്രട്ടറി വി.വിനോദ്, കേരള യൂണി.സ്റ്റാഫ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി മനീഷ്.ആര്‍, കെ.പി.എസ്.സി.എസ്.എ ജനറല്‍ സെക്രട്ടറി കെ.ആര്‍.ദീപുകുമാര്‍ എന്നിവര്‍ സംസാരിച്ചു. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി എസ്.സജീവ് നന്ദി പറഞ്ഞു.

കെ.പി ഗോപകുമാർ പുതിയ ചെയർമാൻ.

ജോയിന്റ് കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് സര്‍വ്വീസ് ഓര്‍ഗനൈസേഷന്റെ പുതിയ ചെയര്‍മാനായി കെ.പി.ഗോപകുമാറിനെ തെരെഞ്ഞെടുത്തു.ചെയര്‍മാനായിരുന്ന കെ.ഷാനവാസ്ഖാന്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ചതിനെ തുടര്‍ന്നാണ് കെ.പി.ഗോപകുമാറിനെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് തിരഞ്ഞടുക്കപ്പെട്ടത്. നിലവില്‍ ജോയിന്റ് കൗണ്‍സിലിന്റെ സംസ്ഥാനട്രഷററായിരുന്നു.കെ.ഷാനവാസ്ഖാന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗംപി.എസ്.സന്തോഷ് കുമാറിനെ സംസ്ഥാന ട്രഷററായും എം എം .നജീമിനെ സംസ്ഥാന സെക്രട്ടറിയായും പി.ശ്രീകുമാറിനെ സെക്രട്ടറിയേറ്റ് അംഗമായും മാത്യുവര്‍ഗ്ഗീസ്, കെ.അജിന, ആര്‍.സരിത എന്നിവരെ സംസ്ഥാന കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.യോഗത്തില്‍ ജോയിന്റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ജയശ്ചന്ദ്രന്‍ കല്ലിംഗല്‍റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

News Desk Reporter

Recent Posts

“കേരള ബാങ്കിൽ പലിശ ഇളവോടെ 2 കോടി വരെ കാർഷിക വായ്പ”

കർഷകർ, കാർഷിക സംരംഭകർ, കാർഷിക സ്റ്റാർട്ടപ്പുകൾ, ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ (FPO), സ്വയം സഹായ സംഘങ്ങൾ, ഇതര സഹകരണ സംഘങ്ങൾ…

1 hour ago

“വൻ മയക്കുമരുന്ന് വേട്ട”

കായംകുളം:കൊല്ലം എക്സൈസ് എൻഫോഴ്‌സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് ടീം ഓച്ചിറ മേമന ഭാഗത്തു നടത്തിയ പരിശോധനയിൽ 104.…

1 hour ago

“സഖാവേ… എന്ന വിളി ഏറെ സന്തോഷത്തോടെ സ്വീകരിക്കു:പി സരിൻ”

പാലക്കാട്: സിപിഎം ആവശ്യപ്പെട്ടാൽ പാർട്ടി അംഗത്വം സന്തോഷത്തോടെ സ്വീകരിക്കുമെന്നും പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫും എൽഡിഎഫും തമ്മിലാണ് മത്സരമെന്നും ഡോ. പി…

2 hours ago

കൂട്ടിലിട്ടു കിളിയെ വളർത്തിയെടുത്തു. സ്വന്തം പിതാവിനേയും മാതാവിനേയും തല്ലികൊന്നു.

കാഞ്ഞിരപ്പള്ളി :പാറത്തോട് ചിറഭാഗത്ത് സോമനാഥൻ നായർ ( 84) ഭാര്യ സരസമ്മ (70) മകൻശ്യാം നാഥ് (31) എന്നിവരാണ് മരിച്ചത്ദമ്പതികളുടെ…

7 hours ago

വയനാട്ടിൽ സിപിഐക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തുന്നത് കോൺഗ്രസിന്‍റെ പക്വതയില്ലായ്മ , ബിനോയ് വിശ്വം.

വയനാട്ടിൽ സിപിഐക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തുന്നത് കോൺഗ്രസിന്‍റെ പക്വതയില്ലായ്മ ആണെന്നും ,ഹരിയാനയിലും വയനാട്ടിലും കോണ്‍ഗ്രസ് രാഷ്ട്രീയ വിവേകം കാണിക്കുന്നില്ലെന്ന് സിപിഐ സംസ്ഥാന…

8 hours ago

തൃക്കടവൂര്‍ ക്ഷേത്രത്തില്‍ ശിവലിംഗത്തില്‍ചാര്‍ത്താനുള്ള തങ്കം സ്വീകരിക്കും

കൊല്ലം: തൃക്കടവൂര്‍ ശ്രീമഹാദേവര്‍ ക്ഷേത്രത്തില്‍ നടക്കുന്ന ദേവപ്രശ്ന പരിഹാര ക്രിയകളുടെ ഭാഗമായി ഭഗവാന്റെ ശിവലിംഗം തങ്കത്തില്‍ വാര്‍ത്തുകെട്ടുന്നതിനാവശ്യമായ തങ്കം നാളെ…

8 hours ago