തൃശൂര്‍: ഗുണ്ടാ നേതാവ് തീക്കാറ്റ് സാജൻ ഒളിവിൽ. പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ മൂന്ന് കേസുകൾ പോലീസ് രജിസ്റ്റർ ചെയ്തു. വെസ്റ്റ് പോലീസ് സ്റ്റേഷനിലേക്കും ഈസ്റ്റ് സിഐയുടെ ഫോണിലേക്കും സിറ്റി പോലീസ് കമ്മീഷണർ ഓഫീസിലും വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു.
കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്ത അനുയായികളെ വിട്ടയച്ചില്ലെങ്കിൽ പൊലീസ് സ്റ്റേഷനിൽ ബോംബ് വെക്കുമെന്നായിരുന്നു ഭീഷണി. തന്റെ ജന്മദിനമാഘോഷിക്കാൻ തൃശൂർ തേക്കിൻക്കാട് മൈതാനത്ത് സംഘടിച്ചവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് ഫോണിൽ വിളിച്ചാണ് സാജന്റെ ഭീഷണി. സാജന്റെ പിറന്നാൾ ആഘോഷത്തിനായി ഇന്നലെ തൃശൂരിൽ ഒത്തുകൂടിയ 32 പേരെ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.
സംഭവത്തിൽ മൂന്ന് കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്തതോടെയാണ് തീക്കാറ്റ് സാജൻ ഒളിവിൽ പോയത്. സാജനുവേണ്ടി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. രണ്ടു കൊലപാതകശ്രമക്കേസുകളടക്കം 14 കേസുകളിൽ പ്രതിയാണ് തീക്കാറ്റ് സാജൻ.
കരിവെള്ളൂർ : കാസർഗോഡ് ജില്ലയിലെ ചന്തേര പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ കരിവെള്ളൂർ പലിയേരി കൊവ്വൽ സ്വദേശിനി ദിവ്യശ്രീയെ…
കൊച്ചി: ഭരണഘടനാവിരുദ്ധ പരാമർശത്തിൽ മന്ത്രി സജി ചെറിയാന് തിരിച്ചടി. സജി ചെറിയാനെതിരേ കുറ്റം നിലനിൽക്കില്ലെന്ന പോലീസ് റിപ്പോർട്ടും ഈ റിപ്പോർട്ട്…
സജി ചെറിയാന്‍ രാജിവയ്ക്കണം മന്ത്രിപദവിയിലിരുത്തി നടത്തുന്ന അന്വേഷണം പ്രഹസനമാകം: കെ.സുധാകരന്‍ എംപി ഭരണഘടനാ വിരുദ്ധ പരാമര്‍ശം നടത്തിയ മന്ത്രി സജി…
സാമ്പത്തിക പ്രതിസന്ധീ രൂക്ഷം, കടുത്ത നിയന്ത്രണവുമായി സർക്കാർ തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെ തുടന്ന് കോവിഡ് കാലത്തെ സാമ്പത്തിക…
തൃശൂർ: രാജ്യ തലസ്ഥാനമടക്കം പ്രമുഖ നഗരങ്ങൾ വായുമലിനീകരണത്തിന്റെ പിടിയിലമരുമ്പോൾ ആശ്വാസത്തിന്റെ ഹരിത തീരമായിത്തുടരുന്നു തൃശൂർ. ദേശീയ വായുനിലവാര സൂചിക (എക്യുഐ)…
പ്രമുഖ നടൻ മേഘനാഥൻ(60) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നടൻ ബാലൻ കെ.നായരുടെ…