“പാലക്കാടൻ കോട്ട കാത്ത് രാഹുൽ മാങ്കൂട്ടത്തിൽ”

പാലക്കാട്: ഒരു തെക്കൻ കാറ്റിൽ പാലക്കാടൻ കോട്ട രാഹൂലിൻ്റെ കരങ്ങളിലേക്ക്.18669 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാറിനെ പരാജയപ്പെടുത്തി. വോട്ടെണ്ണലിൻ്റെ ഓരോ ഘട്ടത്തിലും ലീഡ് നില മാറി മറിഞ്ഞ തിരഞ്ഞെടുപ്പിൽ ഷാഫി പറമ്പലിൻ്റെ പിൻഗാമിയായി പാലക്കാടൻ തേര് തെളിച്ച് ഇനി രാഹൂൽ മാങ്കൂട്ടത്തിൽ നിയമസഭയിലേക്ക്. നിയമസഭയിലും ഒരു പോരാളി അയി മാറും എന്നതിൽ തർക്കമില്ല.
ബിജെപിയുടെ ഉറച്ച കോട്ടകളിൽ പോലും വിള്ളലുണ്ടാക്കിയാണ് രാഹൂലിൻ്റെ തേരോട്ടം.

പത്തനംതിട്ട ജില്ലയിലെ അടൂർ മുണ്ടപ്പള്ളിയിൽ നിന്ന് പാലക്കാട്ടെത്തി ശക്തമായ ത്രികോണ മത്സരത്തിൽ ത്രിവർണ്ണ പതാക ഉയർത്തിയ രാഹൂൽ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ നിരവധി സമരങ്ങളിലൂടെ വളർന്ന് വന്ന യുവനേതാവാണ്.

2021-ൽ ഫോട്ടോ ഫിനിഷിലൂടെയായിരുന്നു മെട്രോമാൻ ഇ.ശ്രീധരനെതിരെ ഷാഫി പറമ്പിലിന്റെ ഹാട്രിക് വിജയം. വോട്ടെണ്ണലിന്റെ ഒമ്പതാം റൗണ്ടിൽ പോലും കഴിഞ്ഞ തവണ ഷാഫിക്കെതിരേ 9046 വോട്ടിന്റെ ലീഡുയർത്തൻ ഇ.ശ്രീധരന് കഴിഞ്ഞിരുന്നു. പക്ഷെ, നഗരസഭാ പരിധിയിൽനിന്ന് ഗ്രാമസഭാ പരിധിയിലേക്ക് വോട്ടെണ്ണൽ എത്തിയതോടെ ശ്രീധരന്റെ ലീഡ് കുത്തനെ താഴുകയായിരുന്നു. ഒടുവിൽ 3859 വോട്ടിന്റെ ലീഡിൽ ഷാഫി വിജയിച്ചുകയറുകയും ചെയ്തു.

2024 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ പാലക്കാട് നഗരസഭയിൽ 497 വോട്ടിൻ്റെ ഭൂരിപക്ഷം ബിജെപിക്കുണ്ടായിരുന്നു. പിരായിരി പഞ്ചായത്തിൽ 6388 വോട്ടുകളുടെ ലീഡ് യൂ ഡി എഫും, കണ്ണാടിയിൽ 419, മാത്തൂർ പഞ്ചായത്തിൽ 332 വോട്ടിൻ്റെയും ലീഡ് എൽഡിഎഫ് നേടിയിരുന്നു.

ഇത്തവണ രാഹുൽ മാങ്കൂട്ടത്തിന്റെ സ്ഥാനാർഥിത്വം, ഡോ.പി.സരിൻ കോൺഗ്രസ് വിട്ട് എൽ.ഡി.എഫ് സ്ഥാനാർഥിയായുള്ള മത്സരം, ബി.ജെ.പി സംസ്ഥാന സമിതി അംഗമായിരുന്ന സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനം, പാർട്ടിക്കുള്ളിലെ പടലപ്പിണക്കം എന്നിവ മറികടന്നാണ് ഈ ഉജ്വല വിജയം.

News Desk

Recent Posts

“36 മണിക്കൂര്‍ രാപ്പകല്‍ സമരം”

പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കി പഴയ പെന്‍ഷന്‍ പുനഃസ്ഥാപിക്കുക, പന്ത്രണ്ടാം ശമ്പളപരിഷ്‌ക്കരണ നടപടികള്‍ ആരംഭിക്കുക, ക്ഷാമബത്ത -ശമ്പള…

22 mins ago

“വയനാട് ലോക്സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികള്‍, മുന്നണി, ലഭിച്ച വോട്ടുകള്‍ യഥാക്രമം”

പ്രിയങ്കാ ഗാന്ധി (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), 622338, (ഭൂരിപക്ഷം 410931) സത്യന്‍ മൊകേരി (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ) 211407…

3 hours ago

“ജനങ്ങള്‍ ബിജെപിയുടെ നടുവൊടിച്ചുഃ കെ.സുധാകരന്‍ എംപി”

ജനങ്ങള്‍ ബിജെപിയുടെ നടുവൊടിച്ചെന്നും ഇനി ഈ പാര്‍ട്ടി കേരളത്തില്‍ തലപൊക്കില്ലെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ബിജെപിയുടെ വര്‍ഗീയ…

3 hours ago

“ചേലക്കരയുടെ ചെന്താരമായി  യു ആർ പ്രദീപ്”

തൃശൂര്‍: ചേലക്കരയിലെ ചെന്താരമായി യു ആർ പ്രദീപ്. ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ 1212 2 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇടത് മുന്നണി…

3 hours ago

“വില്ലേജ് എക്സ്റ്റ്ഷർ ഓഫീസേഴ്സിൻ്റെ പുതിയ നേതൃത്വം എക്സ്റ്റഷൻ ഓഫീസേഴ്സ് ഫോറം എന്ന പേരിൽ പുതിയ സംഘടനനിലവിൽ വന്നു”

കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരായ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാരുടെ കൂട്ടായ്മയായ എക്സ്റ്റ് ക്ഷൻ ഓഫീസേഴ്സ് ഫോറം എന്ന സൊസൈറ്റി…

9 hours ago

മുനമ്പം വിഷയം ഇന്ന് സമരസമിതി നേതാക്കളുമായി മുഖ്യമന്ത്രി വൈകിട്ട് 4 ന് ചർച്ച നടത്തും.

തിരുവനന്തപുരം:ഇന്ന് ചർച്ച(meeting) നടത്തും. വൈകുന്നേരം 4 മണിക്ക് ഓൺലൈനായാണ് ചർച്ച. ആരെയും ഇറക്കി വിടില്ലെന്ന് മുഖ്യമന്ത്രി സമരക്കാർക്ക് ഉറപ്പ് നൽകും.…

12 hours ago