പാലക്കാട്:പാലക്കാട് ശോഭ സുരേന്ദ്രൻ ബി ജെ പി സ്ഥാനാര്‍ത്ഥിയാകും. ദേശീയ നേതൃത്വത്തിന്റെ പിന്തുണ ഉള്ള ശോഭ സുരേന്ദ്രന് തന്നെ പാലക്കാട് സീറ്റ് കൊടുക്കണമെന്ന് കേരളത്തിൽ നിന്നുള്ള ഏക ബി ജെ പി എം പി സുരേഷ് ഗോപി കൂടി ആവശ്യപ്പെട്ടതോടെ പാലക്കാട് നിയമസഭ മണ്ഡലം ശോഭ സുരേന്ദ്രന് അനുകൂലമായിരിക്കുകയാണ്.
ശോഭക്ക് താനേ പാലക്കാട് കൊടുക്കണമെന്ന് കേന്ദ്ര നേതൃത്വത്തോട് സുരേഷ് ഗോപിയാണ് ഒടുവിൽ ആവശ്യപ്പെടുന്നത്. ശോഭ മത്സരിച്ചാല്‍ വിജയ സാധ്യത കൂടുതലാണ് എന്നാണ് സുരേഷ് ഗോപിയുടെ അഭിപ്രായം അറിയിച്ചിരുന്നത്. സംസ്ഥാന നേതൃത്വം സി കൃഷ്ണകുമാറിനെയടക്കം മത്സരിപ്പിക്കുന്നത് പരിഗണിക്കുമ്പോഴാണ് സുരേഷ് ഗോപി ശോഭക്കായി രംഗത്തെത്ത് വന്നിരിക്കുന്നത്. കേരളത്തില്‍ നിന്നും ആദ്യമായി ബിജെപി ചിഹ്നത്തില്‍ മത്സരിച്ച് വിജയിച്ച് പാര്‍ലമെന്റില്‍ എത്തിയ സുരേഷ് ഗോപിയുടെ അഭിപ്രായത്തിന് കേന്ദ്രം പ്രത്യേക പരിഗണന നല്‍കുമെന്നു ഉറപ്പാണ്.
ഇക്കാര്യത്തിൽ ശോഭക്ക് കേന്ദ്ര നേതൃത്വം നൽകുന്ന പിന്തുണയും എടുത്ത് പറയേണ്ടിയിരിക്കുന്നു. സംസ്ഥാന നേതൃത്വത്തിന്റെ ശുപാര്‍ശകള്‍ കേന്ദ്രത്തിന് മുന്നിലുണ്ട്. ഇതുകൂടാതെയാണ് സുരേഷ് ഗോപിയുടെ അഭിപ്രായം കൂടി കേന്ദ്രം തേടിയത്. പാലക്കാടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ബിജെപിയില്‍ വലിയ തര്‍ക്കമാണ് നിലനിന്നിരുന്നത്. ശോഭ സുരേന്ദ്രന്‍ സ്ഥാനാര്‍ത്ഥിയാകാന്‍ സ്വന്തം നിലയില്‍ ശ്രമിക്കുമ്പോള്‍ അത് വെട്ടാന്‍ സംസ്ഥാന നേതൃത്വം മാത്രമാണ് ശ്രമിച്ചതെന്ന ആക്ഷേപവും ഉയർന്നിരുന്നു.
എസ്.കെ.എം.ജെ സ്‌കൂള്‍ ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രം · രാവിലെ 8 ന് വോട്ടെണ്ണല്‍ തുടങ്ങും · ആദ്യം എണ്ണുന്നത് തപാല്‍…
രാജസ്ഥാൻ: മരിച്ചതായി സ്ഥിരീകരിച്ചയാള്‍ ശവസംസ്‌കാരത്തിന് നിമിഷങ്ങള്‍ക്ക് മുമ്പ് ഉണര്‍ന്നു. രാജസ്ഥാനിലെ ജുനുജുനു ജില്ലയിലാണ് സംഭവം. ബധിരനും മൂകനുമാണ് ഡോക്ടര്‍മാര്‍ മരിച്ചതായി…
കേരള സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷൻ അംഗവും മുൻ റവന്യൂ വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന ഡി സാജുവിന്റെ സ്മരണാർത്ഥം കേരള…
കണ്ണനല്ലൂർ, പരവൂർ പോലീസ് സ്റ്റേഷൻ പരിധികളിലായി പ്രായ പൂർത്തിയാകാത്ത പെൺകുട്ടികളോട് ലൈംഗികാതിക്രമം കാണിച്ച പ്രതികൾ പോലീസിന്റെ പിടിയിലായി. ചേരിക്കോണം ചരുവിള…
ന്യൂഡെൽഹി: പ്രശസ്ത എഴുത്തുകാരന്‍ ഓംചേരി എന്‍എന്‍ പിള്ള (100) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് ആശുപത്രിയില്‍…
എന്റെ ഫേസ്ബുക്ക് പോസ്റ്റുകൾ പരമാവധി കോൺഗ്രസുകാർ കാണുന്നു എന്നറിയുന്നതിൽ വളരെ സന്തോഷം... അധിക്ഷേപ കമന്റുകൾ എഴുതുന്ന പാവം കൂലി തൊഴിലാളികളോട്..…