Categories: Malappuram News

“കേരളത്തിൽ എല്ലായിടങ്ങളിലും സാങ്കേതിക മികവുള്ള മാലിന്യസംസ്കരണ പ്ലാന്റുകൾ അനിവാര്യമെന്ന് കളക്ടർ”

മലപ്പുറം: കേരളത്തിൽ എല്ലായിടങ്ങളിലും സങ്കേതിക മികവുള്ള മാലിന്യ സംസ്കരണ പ്ലാൻ്റുകൾ അനിവാര്യമാണെന്ന് മലപ്പുറം ജില്ലാ കലക്ടർ വി.ആർ വിനോദ് IAS അഭിപ്രായപ്പെട്ടു. ഗ്രീൻവോർമസ് സ്ഥാപിച്ച കേരളത്തിലെ ആദ്യത്തെ ആർ.ഡി.എഫ് പ്ലാൻ്റ് മഞ്ചേരിയിലെ എളങ്കൂരിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രൈവറ്റ് പബ്ലിക് സംരംഭങ്ങളുടെ സംയോജിത പ്രവർത്തനം നമ്മുടെ നാടിന്റെ മാലിന്യ സംസ്കരണ പ്രവർത്തനത്തിന്റെ നിലവാരം ഉയര്ത്തുമെന്നും കൃത്യമായ മാലിന്യ സംസ്കരണത്തിന് ഇത്തരം ശാസ്ത്രീയമായ മാലിന്യ സംസ്കരണരീതികളുള്ള പ്ലാന്റുകൾ അനിവാര്യമാണെന്നും കലക്ടർ കൂട്ടിച്ചേർത്തു.

മെറ്റീരിയൽ റിക്കവറി ഫെസിലിറ്റികളിൽ നിന്ന് തരം തിരിച്ച മാലിന്യത്തിൽ പുനരുത്പാദനത്തിനോ പുനരുപയോഗത്തിനോ സാധ്യമാകാത്ത മാലിന്യങ്ങൾ പൂർണ്ണമായി സംസ്കരിക്കുകയും ബദൽ ഇന്ധനമായി മാറ്റുവാനുള്ള സൗകര്യങ്ങളിലേക്ക് നൽകുകയും ചെയ്യുന്നതാണ് എളങ്കൂരിൽ സ്ഥാപിച്ച Refuse Derived Fuel (RDF) ന്റെ പ്രവർത്തനം.ഒരു വർഷം 30,000 മെട്രിക്ക് ടൺ അജൈവ മാലിന്യം പ്രൊസ്സസ്സിംഗ് കപ്പാസിറ്റിയുള്ള ഗ്രീൻ വേംസ് RDF-ൽ മലപ്പുറം ജില്ലയിലെ 70% തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടേയും റീസൈക്ലിങ്ങിന് സാധ്യമല്ലാത്ത അജൈവ മാലിന്യം സംസ്കരിക്കാൻ സാദിക്കും. ചടങ്ങിൽ ഗ്രീൻ വേംസ് ഫൗണ്ടറും സി ഇ ഓ യുമായ ജാബിർ കാരാട്ട് അധ്യക്ഷനായി.

തൃക്കലങ്ങോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മഞ്ജുഷ യു കെ , വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അസ്‌കർ ആമയൂർ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അസോസിയേഷൻ പ്രസിഡൻ്റ് അബ്ദുൾ .കലാം മാഷ് , പുൽപ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്, പി സി അബ്ദുൾ റഹ്‌മാൻ , മുന്നിയൂർ പഞ്ചായത്ത് പ്രസിഡന്റ് സുഹറാബി , വൈസ് പ്രസിഡന്റ് തൃക്കലങ്ങോട് പഞ്ചായത്ത് എം പി ജലാൽ, മലപ്പുറം ജില്ല പബ്ലിക് ഇൻഫർമേഷൻ ഓഫീസർ മുഹമ്മദ്‌ ഉഗ്രപുരം, ഊരകം വൈസ് പ്രസിഡന്റ് മൈമൂന, മനോജ്‌ കുമാർ വള്ളിക്കുന്ന് വൈസ് പ്രസിഡന്റ് മനോജ്‌ കുമാർ , തേഞ്ഞിപ്പാലം വൈസ് പ്രസിഡന്റ് വിജിത്ത്, വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അജിത നന്നാട്ട് പാമ്പ്, ആനക്കയം പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ മാൻ റഷീദ്‌ മാസ്റ്റർ,നെഹ്‌റു യുവ കേന്ദ്ര മലപ്പുറം ജില്ല ഓഫീസർ ഉണ്ണികൃഷ്ണൻ ഡി ,വാർഡ് മെമ്പർ മാരായ നിഷ എടക്കുളങ്ങര സാബിരി, ലുക്മാൻ , രാഷ്ട്രീയ സാമൂഹിക പ്രവർത്തകരായാ മോയിൻകുട്ടി , അബ്ദു, ജനാർദ്ധനൻ എന്നിവർ ആശംസ അറിയിച്ചു.
സി.കെ.എ.ഷമീർ ബാവ സ്വാഗതവും മുഹമ്മദ് ജംഷീർ നന്ദിയും പറഞ്ഞു.

News Desk

Recent Posts

“കേരള ബാങ്കിൽ പലിശ ഇളവോടെ 2 കോടി വരെ കാർഷിക വായ്പ”

കർഷകർ, കാർഷിക സംരംഭകർ, കാർഷിക സ്റ്റാർട്ടപ്പുകൾ, ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ (FPO), സ്വയം സഹായ സംഘങ്ങൾ, ഇതര സഹകരണ സംഘങ്ങൾ…

1 hour ago

“വൻ മയക്കുമരുന്ന് വേട്ട”

കായംകുളം:കൊല്ലം എക്സൈസ് എൻഫോഴ്‌സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് ടീം ഓച്ചിറ മേമന ഭാഗത്തു നടത്തിയ പരിശോധനയിൽ 104.…

1 hour ago

“സഖാവേ… എന്ന വിളി ഏറെ സന്തോഷത്തോടെ സ്വീകരിക്കു:പി സരിൻ”

പാലക്കാട്: സിപിഎം ആവശ്യപ്പെട്ടാൽ പാർട്ടി അംഗത്വം സന്തോഷത്തോടെ സ്വീകരിക്കുമെന്നും പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫും എൽഡിഎഫും തമ്മിലാണ് മത്സരമെന്നും ഡോ. പി…

1 hour ago

കൂട്ടിലിട്ടു കിളിയെ വളർത്തിയെടുത്തു. സ്വന്തം പിതാവിനേയും മാതാവിനേയും തല്ലികൊന്നു.

കാഞ്ഞിരപ്പള്ളി :പാറത്തോട് ചിറഭാഗത്ത് സോമനാഥൻ നായർ ( 84) ഭാര്യ സരസമ്മ (70) മകൻശ്യാം നാഥ് (31) എന്നിവരാണ് മരിച്ചത്ദമ്പതികളുടെ…

7 hours ago

വയനാട്ടിൽ സിപിഐക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തുന്നത് കോൺഗ്രസിന്‍റെ പക്വതയില്ലായ്മ , ബിനോയ് വിശ്വം.

വയനാട്ടിൽ സിപിഐക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തുന്നത് കോൺഗ്രസിന്‍റെ പക്വതയില്ലായ്മ ആണെന്നും ,ഹരിയാനയിലും വയനാട്ടിലും കോണ്‍ഗ്രസ് രാഷ്ട്രീയ വിവേകം കാണിക്കുന്നില്ലെന്ന് സിപിഐ സംസ്ഥാന…

8 hours ago

തൃക്കടവൂര്‍ ക്ഷേത്രത്തില്‍ ശിവലിംഗത്തില്‍ചാര്‍ത്താനുള്ള തങ്കം സ്വീകരിക്കും

കൊല്ലം: തൃക്കടവൂര്‍ ശ്രീമഹാദേവര്‍ ക്ഷേത്രത്തില്‍ നടക്കുന്ന ദേവപ്രശ്ന പരിഹാര ക്രിയകളുടെ ഭാഗമായി ഭഗവാന്റെ ശിവലിംഗം തങ്കത്തില്‍ വാര്‍ത്തുകെട്ടുന്നതിനാവശ്യമായ തങ്കം നാളെ…

8 hours ago