കാലിക്കറ്റ് സർവകലാശാല ഇൻസ്ട്രുമെന്റേഷൻ എൻജിനീയർ ശ്രീ. സാജിദിനെ സസ്പെൻഡ് ചെയ്യുകയും, ജൂനിയർ എൻജിനീയറായി തരം താഴ്ത്തുകയും ചെയ്ത സിൻഡിക്കേറ്റ് തീരുമാനം യൂണിവേഴ്സിറ്റി നിയമ പ്രകാരം റദ്ദാക്കിയ ഗവർണറുടെ ഉത്തരവിനെതിരെ ഹൈക്കോടതിയിൽ ഹർജിചെയ്യാൻ
സിൻഡിക്കേറ്റ് കൈക്കൊണ്ട തീരുമാനം മറ്റൊരു ഉത്തരവ് ഉണ്ടാകുന്നതു വരെ മരവിപ്പിക്കാൻ വൈസ് ചാൻസലർ ഡോ: പി. രവീന്ദ്രൻ രജിസ്ട്രാർക്ക് നിർദ്ദേശം നൽകി.
സർവകലാശാല നിയമം അനുസരിച്ചു ഏതെങ്കിലും ഒരു ഉദ്യോഗസ്ഥനെതിരെ വിസി യോ സിൻഡിക്കേറ്റോ നടപടി എടുത്താൽ അതിനെതിരെ അപ്പീൽ പോകാൻ ആ ഉദ്യോഗസ്ഥന് അവകാശമുണ്ട്. അപ്പീൽ അധികാരിയായ ചാൻസലർ അപ്പീലിൽ തീർപ്പാക്കിയ ശേഷം അതിനെതിരെ കോടതിയെ സമീപിക്കാൻ വിസി യെയോ സിന്ഡിക്കേറ്റിനെയോ നിയമം അനുവദിക്കുന്നില്ല.സർവകലാശാലയുടെ മേധാവി ആണ് ചാൻസലർ.
ചാൻസലറുടെ തീരുമാനത്തിനെതിരെ അഡ്വക്കേറ്റ് പി.സി. ശശിധരൻ നൽകിയ നിയമോപദേശത്തിൽ എന്തു വകുപ്പിന്റെ അടിസ്ഥാനത്തിലാണ് ഗവർണർക്കെതിരെ കേസിനു പോകണ്ടത് എന്ന് പോലും രേഖപ്പെടുത്തിയിട്ടില്ല. ആ നിലക്ക് അതൊരു നിയമോപദേശമായി കാണാനാകില്ല എന്ന് നിയമവിദഗ്ധർ വിലയിരുത്തുന്നു.
സിണ്ടിക്കേറ്റ് തീരുമാനം തെറ്റായ കീഴ്‌വഴക്കവും ഗുരുതരമായ നിയമപ്രശ്നങ്ങളും ഉണ്ടാക്കുമെന്നാണ് പുതിയ വൈസ് ചാൻസലറുടെ നിലപാട് എന്ന് വിസി യോട് അടുത്ത കേന്ദ്രങ്ങൾ പറയുന്നു. അത്തരം ഒരു നിലപാടിലേക്ക് സർവകലാശാല പോകരുത് എന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. അനാവശ്യമായ കോടതി വ്യവഹാരങ്ങൾ വഴി സർവകലാശാലയുടെ സത്പേരും, വിലപ്പെട്ട സമയവും,പണവും നഷ്ടപ്പെടുത്തുന്നതിന് പുതിയ വിസി എതിരാണ്.
അതേ സമയം സിന്ഡിക്കേറ്റ് തീരുമാനം പഴയ വിസി നടപ്പിലാക്കിയ നിലക്ക് അത് റദ്ദു ചെയ്യാൻ ഇനി സിന്ഡിക്കേറ്റിനു പോലും എളുപ്പമല്ല. തങ്ങളുടെ തീരുമാനം പുന പരിശോധിക്കാൻ സിന്ഡിക്കേറ്റിനു അധികാരമില്ല. ആ തീരുമാനത്തിൽ ഇടപെടാൻ ഇനി ചാൻസലർക്കോ കോടതിക്കോ മാത്രമേ ആകൂ. സർവകലാശാല തീരുമാനം ചാൻസലർക്ക് എതിരായതിനാൽ അക്കാര്യത്തിൽ തീരുമാനം എടുക്കാൻ ചാൻസലർ തയ്യാറാക്കുമോ എന്നതും മറ്റൊരു പ്രധാന വിഷയമാണ്.
മുൻപ് കലാമണ്ഡലം കല്പിത സർവകലാശാലയിൽ വൈസ് ചാൻസലർ, ഗവർണറുടെ ഉത്തരവിനെതിരെ ഹർജ്ജി ഫയൽ ചെയ്തത് വലിയ വിവാദങ്ങൾ ഇടയാക്കിയിരുന്നു. സർക്കാരിൻറെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ കലാമണ്ഡലം വിസി ക്ക് ഹർജ്ജി പിൻവലിക്കേണ്ടതായി വന്നു. ഈ സാഹചര്യത്തിലാണ് സിൻഡിക്കേറ്റ് തീരുമാനം വിസി മരവിപ്പിച്ചത്.
സർവ്വകലാശാല അഭിഭാഷകൻ അഡ്വ:ശശിധരന്റെ നിയമ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സിൻഡിക്കേറ്റ് ഗവർണറുടെ ഉത്തരവിനെതിരെ ഹർജ്ജി ഫയൽ ചെയ്യാൻ തീരുമാനിച്ചത്
അദ്ദേഹം തന്നെയായിരുന്നു കല്പിത സർവ്വകലാശാലയുടെയും നിയമ ഉപദേശകൻ .
ശബരിമല:സന്നിധാനത്ത് അയ്യപ്പന് മുൻപിൽ നൃത്തച്ചുവടു വച്ച് തൃശൂർ സ്വദേശിനിയും നൃത്ത അധ്യാപികയുമായ 66 കാരി ലത കിഴക്കേമന. അഞ്ചുവയസ്സ് മുതൽ…
സർക്കാർ ജീവനക്കാർ ഉൾപ്പെടെയുള്ള അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിന് ലഭ്യമാകേണ്ട ന്യായമായ അവകാശങ്ങൾ സംരക്ഷിക്കാൻ ജോയിൻ്റ് കൗൺസിൽ എന്നും മുന്നിൽ ഉണ്ടാകുമെന്ന് ജോയിന്റ്…
കൊല്ലം :ഇന്ത്യൻ രാഷ്ട്രപതിയുടെ ജീവൻ രക്ഷാ പതക്കം രണ്ട് തവണ നേടിയ കൊല്ലം നീണ്ടകര തോട്ടത്തിൽ വീട്ടിൽ പരേതനായ പത്രം…
മിത്തും ചരിത്രവും രാഷ്ട്രീയവും പ്രണയവുമെല്ലാം ഇടകലർന്ന മാന്ത്രികാഖ്യാനത്തിലൂടെ വായന ക്കാരുടെ മനസ്സു കീഴടക്കിയ എം മുകുന്ദന്റെ 'മയ്യഴിപ്പുഴയുടെ തീരങ്ങളിൽ' നോവലിന്…
ന്യൂഡല്‍ഹി: വഖഫിന് എതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. സാമൂഹിക നീതിക്ക് എതിരാണ് വഖഫ് എന്നാണ് മോദി പറഞ്ഞത്.…
ന്യൂഡൽഹി: പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിനു നാളെ തുടക്കം കുറിക്കും. ഡിസംബർ 20 വരെയാണ് സമ്മേളനം. വയനാടിന്‍റെ നിയുക്ത എംപി പ്രിയങ്ക…