കൊല്ലം റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്ന് ഇരുചക്ര വാഹനം മോഷ്ടിച്ച പ്രതി പോലീസ് പിടിയിലായി. തിരുവനന്തപുരം പാലോട് തെരിയന്‍വിള വീട്ടില്‍ മഞ്ജു മകന്‍ ഹരികൃഷ്ണന്‍(22) ആണ് കൊല്ലം ഈസ്റ്റ് പോലീസിന്റെ പിടിയിലായത്. തൃക്കരുവാ സ്വദേശിയുടെ മോട്ടോര്‍സൈക്കിള്‍ 28/11/24 ല്‍ കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ സമീപത്തുള്ള ഇന്‍കം ടാക്‌സ് ഓഫീസിന് എതിര്‍വശം റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്നത് ഹരികൃഷ്ണന്‍ മോഷണം ചെയ്തു തിരുവനന്തപുരത്തിന് പോകവേ 29/11/24 പുലര്‍ച്ചെ ചാത്തന്നൂര്‍ വച്ചാണ് പോലീസ് പിടിയിലായത്. വാഹന പരിശോധന നടത്തിവന്ന ചാത്തന്നൂര്‍ പോലീസ് സംശയാസ്പദമായി കണ്ട ഇരുചക്രവാഹനം പരിശോധിച്ചതിലാണ് മോഷണ വാഹനമാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയും ഈസ്റ്റ് പോലീസ് മോഷണം ചെയ്ത വാഹനം കസ്റ്റഡിയിലെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ചാത്തന്നൂര്‍ സ്റ്റേഷനിലെ എസ്.ഐ വിനു, എ.എസ്.ഐ സെയ്ഫൂദീന്‍, സിപിഒ ലിജു എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കൊല്ലം ഈസ്റ്റ് സ്റ്റേഷനിലെ എസ്.ഐ മാരായ സുമേഷ്, രണദേവ് എന്നവരുടെ നേതൃത്വത്തല്‍ അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത്കുമാറിനെ വിജിലന്‍സ് ചോദ്യം ചെയ്തു. അനധികൃത സ്വത്തു സമ്പാദനക്കേസില്‍പി വി അന്‍വര്‍ എംഎല്‍എ ഉന്നയിച്ച…
തിരുവനന്തപുരം: ജീവനക്കാരും അധ്യാപകരും പണിമുടക്കിന് മുന്നോടിയായി 36 മണിക്കൂർരാപ്പകൽ സമരവുമായി സെക്രട്ടറിയേറ്റിന് മുന്നിൽ. ഡിസംബർ 10, 11 തീയതികളിൽ ആയിരക്കണക്കിന്…
2007-ല്‍ ‘ധൂം മച്ചാവോ ധൂം’ എന്ന ടെലിവിഷന്‍ ഷോയില്‍ ആമിര്‍ ഹാസന്‍ എന്ന കഥാപ്രാത്രത്തെ അവതരിപ്പിച്ചാണ് വിക്രാന്ത് മാസി അഭിനയരംഗത്തേക്ക്…
തൃക്കാക്കര: ഭാരത മാതാ കോളേജിലെ ഇൻറഗ്രേറ്റഡ് എം.എസ്.സി. കമ്പ്യൂട്ടർ സയൻസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേർണിംഗ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ…
ഐ ടി ഐ കളിലെ അദ്ധ്യാപകരുടെയും ട്രെയിനികളുടെയും നിരന്തരമായ ആവശ്യമായിരുന്നു ശനി അവധി എന്നത്.കേരളത്തിൽ മറ്റൊരു വിദ്യാഭ്യാസ തൊലിലധിഷ്ഠിത വിദ്യാഭ്യാസസ്ഥാപനങ്ങളിലും…
കൊല്ലം:കൊല്ലത്ത് സുഹൃത്ത് മൊത്ത് യാത്ര ചെയ്യുകയായിരുന്ന യുവതിയെ ഭർത്താവ് തീ കൊളുത്തി കൊന്നു. കൊട്ടിയം തഴുത്തല സ്വദേശി അനില മരണപ്പെട്ടു.…