മുന്‍ വിരോധം നിമിത്തം യുവാവിനെ ബിയര്‍ ബോട്ടില്‍ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ പിടിയില്‍. കൊല്ലം വെസ്‌റ് വില്ലേജില്‍ പള്ളിത്തോട്ടാം ചേരിയില്‍ ഗാന്ധിനഗര്‍ 81 ല്‍ ജോണ്‍സണ്‍ മകന്‍ സിജോ(26), കൊല്ലം വെസ്‌റ് വില്ലേജില്‍ പള്ളിത്തൊട്ടം ചേരിയില്‍ ഗാന്ധി നഗര്‍ 121 ല്‍ റഹീം മകന്‍ റിഷാദ്(23), കൊല്ലം വെസ്‌റ് വില്ലേജില്‍ പളളിത്തോട്ടം ചേരിയില്‍ ഗാന്ധി നഗര്‍ 136 ല്‍ അജികുമാര്‍ മകന്‍ അജീഷ് എന്നിവരാണ് പള്ളിത്തോട്ടം പോലീസിന്റെ പിടിയിലായത് . കൊല്ലം വെസ്‌റ് വില്ലേജില്‍ പള്ളിത്തോട്ടം ചേരിയില്‍ ഷഹീറിനെയാണ് പ്രതികള്‍ അപായപ്പെടുത്താന്‍ ശ്രമിച്ചത്. പ്രതിയായ അജീഷിന്റെ വിവാഹ ആലോചന മുടക്കിയത്തിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം. മദ്യലഹരിയില്‍ അക്രമകാരികളായിരുന്ന പ്രതികളെ വളരെ സഹസികമായാണ് പോലീസ് പിടികൂടിയത്. പള്ളിത്തോട്ടം ഇന്‍സ്‌പെക്ടര്‍ ഷെഫീക്കിന്റെ നേതൃത്വത്തില്‍ എസ്.ഐ മാരായ ഹരികുമാര്‍, സള്‍ട്രസ് സിപിഒ മാരായ സുനില്‍ ലാസര്‍, വൈശാഖ്, അഭിലാഷ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത്കുമാറിനെ വിജിലന്‍സ് ചോദ്യം ചെയ്തു. അനധികൃത സ്വത്തു സമ്പാദനക്കേസില്‍പി വി അന്‍വര്‍ എംഎല്‍എ ഉന്നയിച്ച…
തിരുവനന്തപുരം: ജീവനക്കാരും അധ്യാപകരും പണിമുടക്കിന് മുന്നോടിയായി 36 മണിക്കൂർരാപ്പകൽ സമരവുമായി സെക്രട്ടറിയേറ്റിന് മുന്നിൽ. ഡിസംബർ 10, 11 തീയതികളിൽ ആയിരക്കണക്കിന്…
2007-ല്‍ ‘ധൂം മച്ചാവോ ധൂം’ എന്ന ടെലിവിഷന്‍ ഷോയില്‍ ആമിര്‍ ഹാസന്‍ എന്ന കഥാപ്രാത്രത്തെ അവതരിപ്പിച്ചാണ് വിക്രാന്ത് മാസി അഭിനയരംഗത്തേക്ക്…
തൃക്കാക്കര: ഭാരത മാതാ കോളേജിലെ ഇൻറഗ്രേറ്റഡ് എം.എസ്.സി. കമ്പ്യൂട്ടർ സയൻസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേർണിംഗ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ…
ഐ ടി ഐ കളിലെ അദ്ധ്യാപകരുടെയും ട്രെയിനികളുടെയും നിരന്തരമായ ആവശ്യമായിരുന്നു ശനി അവധി എന്നത്.കേരളത്തിൽ മറ്റൊരു വിദ്യാഭ്യാസ തൊലിലധിഷ്ഠിത വിദ്യാഭ്യാസസ്ഥാപനങ്ങളിലും…
കൊല്ലം:കൊല്ലത്ത് സുഹൃത്ത് മൊത്ത് യാത്ര ചെയ്യുകയായിരുന്ന യുവതിയെ ഭർത്താവ് തീ കൊളുത്തി കൊന്നു. കൊട്ടിയം തഴുത്തല സ്വദേശി അനില മരണപ്പെട്ടു.…