കാണിക്ക വഞ്ചി കുത്തിത്തുറന്ന് പണം കവര്‍ച്ച നടത്തിയ പ്രതികള്‍ പോലീസ് പിടിയിലായി. ഇരവിപുരം, കാക്കത്തോപ്പില്‍ സില്‍വി നിവാസില്‍ മൈക്കിള്‍ ജോര്‍ജ്ജ് മകന്‍ റിച്ചിന്‍(23), കുരീപ്പുഴ അശ്വതി ഭവനില്‍ ബേബിയുടെ മകന്‍ രാഹുല്‍(22), തിരുമുല്ലവാരം അനസ് വില്ലയില്‍ അനസ് ബഷീര്‍ മകന്‍ സെയ്ദാലി(20) എന്നിവരാണ് ഇരവിപുരം പോലീസിന്റെ പിടിയിലായത്. കാരിക്കുഴി മാടന്‍ നടരാജമൂര്‍ത്തി ക്ഷേത്രത്തിലെ മൂന്ന് വഞ്ചികളാണ് ഞായറാഴ്ച രാത്രിയില്‍ കുത്തിത്തുറന്ന് മോഷണം നടത്തിയത്. ക്ഷേത്രചുമതലക്കാര്‍ ഇരവിപുരം സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ രജിസ്റ്റര്‍ ചെയ്യുകയും നിരവധി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് തെളിവുകള്‍ ശേഖരിച്ച് പ്രതികളെ കണ്ടെത്തുകയായിരുന്നു. പിടിലായ റിച്ചിനെതിരെ നിരവധി മോഷണ കേസുകള്‍ നിലവിലുണ്ട് ഇരവിപുരം ഇന്‍സ്‌പെക്ടര്‍ രാജിവിന്റെ നേതൃത്വത്തില്‍ എസ്.ഐ ജയേഷ് എസ്.സപിഒ മാരായ അനീഷ്, സുമേഷ്, അല്‍സൗഫീര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
തിരഞ്ഞെടുപ്പിൽ പേപ്പർ ബാലറ്റ് സമ്പ്രദായം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജി സുപ്രീം കോടതി തള്ളി. തിരഞ്ഞെടുപ്പിൽ തോൽക്കുമ്പോൾ മാത്രം ഇ…
തിരുവനന്തപുരം:വാഹന ടെസ്റ്റിംഗ് ഗ്രൗണ്ടുകളിൽ ഇടനിലക്കാരെ നിയന്ത്രിക്കാൻ മോട്ടോർ വാഹന വകുപ്പ്. ടെസ്റ്റിംഗ് ഗ്രൗണ്ടുകളിൽ ഇനിമുതൽ ഏജൻ്റുമാർക്ക് പ്രവേശനമില്ല. വാഹന ഫിറ്റ്നസ്…
കൊച്ചി: നവീൻ ബാബുവിന്റെ ഭാര്യ ഹൈക്കോടതിയിൽ സി ബി ഐ അന്വേഷണം വേണമെന്ന് ആവശ്യം നിലവിലെ പോലീസ് അന്വേഷണത്തിൽ തൃപ്തി…
തൃശൂർ: തൃശൂർ നാട്ടികയിൽ തടി കയറ്റി വന്ന ലോറി ഉറങ്ങിക്കിടന്നവരിലേക്ക് നിയന്ത്രണം വിട്ട് പാഞ്ഞുകയറി 5 പേർക്ക് ദാരുണാന്ത്യം. നാടോടികളാണ്…
തിരുവനന്തപുരം:ക്ഷാമബത്ത കുടിശിക നൽകാൻ ധനകാര്യ മന്ത്രി തയ്യാറാകുന്നു. തദ്ദേശ നിയമ സഭ തിരഞ്ഞെടുപ്പ് വെല്ലുവിളിയാകും എന്ന കണക്കുകൂട്ടലിലാണ് സർക്കാർ. പോസ്റ്റൽ…
ഡബ്ലിൻ:മിക്സഡ് ആയോധനകല പോരാളിക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തില്ലെന്ന തീരുമാനത്തിൽ പ്രതിഷേധിച്ച് ഡിപിപി ഓഫീസുകളിലേക്ക് മാർച്ച് ചെയ്യുന്നതിന് മുമ്പ് നൂറുകണക്കിന് ആളുകൾ…