മാരക ലഹരി മരുന്നായ എം.ഡി.എം.എ യുമായി യുവതി അടക്കം അഞ്ച് പേർ കൊട്ടിയം പോലീസിന്റെ പിടിയിലായി. കിഴവൂർ, ഫൈസൽ വില്ലയിൽ ശിഹാബുദ്ദീൻ മകൻ ഫൈസൽ(29), കരീപ്ര, കുഴിമതിക്കാട്, മാവിള വീട്ടിൽ വിജയൻ മകൻ വിപിൻ(32), കണ്ണൂർ , ചെമ്പിലോട് , ആരതിയിൽ ഗിരീഷ് ബാബു മകൾ ആരതി(30) കിളികൊല്ലൂർ, പ്രഗതി നഗർ 51, മുന്നാസിൽ നിസാമുദ്ദീൻ മകൻ ബിലാൽ(35), കല്ലുവാതുക്കൽ, പാമ്പുറം, എസ്.എസ് ഭവനിൽ സുനിൽ കുമാർ മകൻ സുമേഷ്(26) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. കൊല്ലം നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ വിലപ്പനയ്ക്കായി എത്തിച്ച 4.37 ഗ്രാം എം.ഡി.എം.എ യാണ് പോലീസ് സംഘം നടത്തിയ പരിശോധനയിൽ ഒന്നാം പ്രതിയുടെ വീട്ടിൽ നിന്നും കണ്ടെടുത്തത്. ബിലാലും സുമേഷും ചേർന്നാണ് മയക്ക് മരുന്ന് എത്തിച്ചത്. 2 ഗ്രാം കഞ്ചാവും ഇവരിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. മയക്ക് മരുന്ന് മാഫിയാ സംഘങ്ങളെ അമർച്ച ചെയ്യുന്നതിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം നടത്തിയ പരിശോധനയിലാണ് മയക്ക് മരുന്ന് പിടികൂടിയത്. ചാത്തന്നൂർ എ.സി.പി ബി ഗോപകുമാറിന്റെ മേൽനോട്ടത്തിൽ കൊട്ടിയം ഇൻസ്‌പെക്ടർ സുനിലിന്റെ നേതൃത്തിൽ എസ്.ഐ ഷിഹാസ്, എ.എസ്.ഐ ഫിറോസ്ഖാൻ, എസ്.സി.പി.ഓ മാരായ സജു., സീനു, മനു, സിപിഒ മാരായ പ്രവീൺചന്ദ്, സന്തോഷ്‌ലാൽ, ഷമീർ എന്നിവരടങ്ങുന്ന സംഘമാണ് ഇവരെ പിടികൂടിയത്.
കരിവെള്ളൂർ : കാസർഗോഡ് ജില്ലയിലെ ചന്തേര പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ കരിവെള്ളൂർ പലിയേരി കൊവ്വൽ സ്വദേശിനി ദിവ്യശ്രീയെ…
കൊച്ചി: ഭരണഘടനാവിരുദ്ധ പരാമർശത്തിൽ മന്ത്രി സജി ചെറിയാന് തിരിച്ചടി. സജി ചെറിയാനെതിരേ കുറ്റം നിലനിൽക്കില്ലെന്ന പോലീസ് റിപ്പോർട്ടും ഈ റിപ്പോർട്ട്…
സജി ചെറിയാന്‍ രാജിവയ്ക്കണം മന്ത്രിപദവിയിലിരുത്തി നടത്തുന്ന അന്വേഷണം പ്രഹസനമാകം: കെ.സുധാകരന്‍ എംപി ഭരണഘടനാ വിരുദ്ധ പരാമര്‍ശം നടത്തിയ മന്ത്രി സജി…
സാമ്പത്തിക പ്രതിസന്ധീ രൂക്ഷം, കടുത്ത നിയന്ത്രണവുമായി സർക്കാർ തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെ തുടന്ന് കോവിഡ് കാലത്തെ സാമ്പത്തിക…
തൃശൂർ: രാജ്യ തലസ്ഥാനമടക്കം പ്രമുഖ നഗരങ്ങൾ വായുമലിനീകരണത്തിന്റെ പിടിയിലമരുമ്പോൾ ആശ്വാസത്തിന്റെ ഹരിത തീരമായിത്തുടരുന്നു തൃശൂർ. ദേശീയ വായുനിലവാര സൂചിക (എക്യുഐ)…
പ്രമുഖ നടൻ മേഘനാഥൻ(60) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നടൻ ബാലൻ കെ.നായരുടെ…