പരാതി അന്വേഷിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി അറസ്റ്റിലായി. കരുനാഗപ്പള്ളി, പടസൗത്ത്, പനച്ചൂരി പടീറ്റതില്‍, പത്മനാഭന്‍ മകന്‍ സരസന്‍ (50) ആണ് കരുനാഗപ്പള്ളി പോലീസിന്‍റെ പിടിയിലായത്. പ്രതിക്ക് എതിരെ മകന്‍ നല്‍കിയ പരാതി അന്വേഷിക്കാനായി പോലീസ് സംഘം പ്രതിയുടെ വീട്ടിലെത്തിയപ്പോഴാണ് പോലീസ് ഉദ്യാഗസ്ഥനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. മകന്‍ നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷിക്കാന്‍ വന്നതാണെന്ന് മനസിലാക്കിയ പ്രതി മകനെ അസഭ്യം പറയുകയും ഉപദ്രവിക്കുകയും ചെയ്തു. കരുനാഗപ്പള്ളി എസ്.ഐ ഇയാളുടെ അക്രമം തടയാന്‍ ശ്രമിച്ചതില്‍ പ്രകോപിതനായ പ്രതി കത്താള്‍ ഉപയോഗിച്ച് വെട്ടികൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഇയാളുടെ ആക്രമണത്തില്‍ കരുനാഗപ്പള്ളി എസ്.ഐയായ ഷിജുവിന് കൈക്ക് പരിക്കേറ്റു. തുടര്‍ന്ന് കരുനാഗപ്പള്ളി പോലീസ് ഇന്‍സ്പെക്ടര്‍ മോഹിത്തിന്‍റെ നേതൃത്വത്തില്‍ എസ്.ഐമാരായ ജിഷ്ണു, ഷെമീര്‍, ജോയ് സി.പി.ഒ മാരായ കൃഷ്ണകുമാര്‍, നൗഫല്‍ജാന്‍, പ്രശാന്ത്, ശരൺ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്യ്തത്. മകന്‍റെ പരാതിയില്‍ ഇയാള്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും കേസ് എടുത്തിട്ടുണ്ട്.
കരിവെള്ളൂർ : കാസർഗോഡ് ജില്ലയിലെ ചന്തേര പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ കരിവെള്ളൂർ പലിയേരി കൊവ്വൽ സ്വദേശിനി ദിവ്യശ്രീയെ…
കൊച്ചി: ഭരണഘടനാവിരുദ്ധ പരാമർശത്തിൽ മന്ത്രി സജി ചെറിയാന് തിരിച്ചടി. സജി ചെറിയാനെതിരേ കുറ്റം നിലനിൽക്കില്ലെന്ന പോലീസ് റിപ്പോർട്ടും ഈ റിപ്പോർട്ട്…
സജി ചെറിയാന്‍ രാജിവയ്ക്കണം മന്ത്രിപദവിയിലിരുത്തി നടത്തുന്ന അന്വേഷണം പ്രഹസനമാകം: കെ.സുധാകരന്‍ എംപി ഭരണഘടനാ വിരുദ്ധ പരാമര്‍ശം നടത്തിയ മന്ത്രി സജി…
സാമ്പത്തിക പ്രതിസന്ധീ രൂക്ഷം, കടുത്ത നിയന്ത്രണവുമായി സർക്കാർ തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെ തുടന്ന് കോവിഡ് കാലത്തെ സാമ്പത്തിക…
തൃശൂർ: രാജ്യ തലസ്ഥാനമടക്കം പ്രമുഖ നഗരങ്ങൾ വായുമലിനീകരണത്തിന്റെ പിടിയിലമരുമ്പോൾ ആശ്വാസത്തിന്റെ ഹരിത തീരമായിത്തുടരുന്നു തൃശൂർ. ദേശീയ വായുനിലവാര സൂചിക (എക്യുഐ)…
പ്രമുഖ നടൻ മേഘനാഥൻ(60) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നടൻ ബാലൻ കെ.നായരുടെ…