എഴുപത്കാരിയുടെ നാല് പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണ മാല മോഷ്ടിച്ചെടുത്ത പ്രതികള്‍ പോലീസിന്‍റെ പിടിയിലായി. തമിഴ്നാട്, കോവൈ അണ്ണാനഗര്‍ സ്വദേശിനി കാളിയമ്മാള്‍(60), തമിഴ്നാട് കോവൈ വള്ളുവര്‍നഗര്‍ സ്വദേശിനി കല്ല്യാണി(42), തിരുനെല്‍വേലി സ്വദേശികളായ ശെല്‍വരാജ്(68), ധര്‍മ്മദുരൈ(27) എന്നിവരാണ് ചവറ തെക്കുംഭാഗം പോലീസിന്‍റെ പിടിയിലായത്. ഈ മാസം ഒന്നാം തീയതി ഉച്ചയ്ക്ക് 12 മണിയോടെ തെക്കുംഭാഗം മഠത്തില്‍ മുക്കില്‍ നിന്നും പള്ളിക്കോടിയിലേക്ക് ആട്ടോറിക്ഷയില്‍ യാത്ര ചെയ്യുന്നതിനിടയില്‍ വയോധികയായ തെക്കുംഭാഗം സ്വദേശിനി വിജയകുമാരിയുടെ നാല് പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണമാല പ്രതികള്‍ മോഷ്ടിച്ചെടുക്കുകയായിരുന്നു. ചവറ തെക്കുംഭാഗം പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യ്ത് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. തെക്കുംഭാഗം പോലീസ് ഇന്‍സ്പെക്ടര്‍ ശ്രീകുമാറിന്‍റെ നേതൃത്വത്തില്‍ സിപിഒ മാരായ അനേഷ്, ഷെഫീക്ക്, ശ്രീജിത്ത്, ഹരീഷ്, അന്‍സിഫ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
കരിവെള്ളൂർ : കാസർഗോഡ് ജില്ലയിലെ ചന്തേര പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ കരിവെള്ളൂർ പലിയേരി കൊവ്വൽ സ്വദേശിനി ദിവ്യശ്രീയെ…
കൊച്ചി: ഭരണഘടനാവിരുദ്ധ പരാമർശത്തിൽ മന്ത്രി സജി ചെറിയാന് തിരിച്ചടി. സജി ചെറിയാനെതിരേ കുറ്റം നിലനിൽക്കില്ലെന്ന പോലീസ് റിപ്പോർട്ടും ഈ റിപ്പോർട്ട്…
സജി ചെറിയാന്‍ രാജിവയ്ക്കണം മന്ത്രിപദവിയിലിരുത്തി നടത്തുന്ന അന്വേഷണം പ്രഹസനമാകം: കെ.സുധാകരന്‍ എംപി ഭരണഘടനാ വിരുദ്ധ പരാമര്‍ശം നടത്തിയ മന്ത്രി സജി…
സാമ്പത്തിക പ്രതിസന്ധീ രൂക്ഷം, കടുത്ത നിയന്ത്രണവുമായി സർക്കാർ തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെ തുടന്ന് കോവിഡ് കാലത്തെ സാമ്പത്തിക…
തൃശൂർ: രാജ്യ തലസ്ഥാനമടക്കം പ്രമുഖ നഗരങ്ങൾ വായുമലിനീകരണത്തിന്റെ പിടിയിലമരുമ്പോൾ ആശ്വാസത്തിന്റെ ഹരിത തീരമായിത്തുടരുന്നു തൃശൂർ. ദേശീയ വായുനിലവാര സൂചിക (എക്യുഐ)…
പ്രമുഖ നടൻ മേഘനാഥൻ(60) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നടൻ ബാലൻ കെ.നായരുടെ…