Categories: Kollam News

വൈദ്യുതി തടസ്സപ്പെടുത്തി ജനങ്ങളെയും കെ.എസ്.ഇ.ബി യെയും ദുരിതത്തിലാക്കിയ സാമൂഹ്യവിരുദ്ധൻ പോലീസിന്റെ പിടിയിലായി.

വൈദ്യുതി തടസ്സപ്പെടുത്തി ജനങ്ങളെയും കെ.എസ്.ഇ.ബി യെയും ദുരിതത്തിലാക്കിയ സാമൂഹ്യവിരുദ്ധൻ പോലീസിന്റെ പിടിയിലായി. ശക്തികുളങ്ങര, അരവിള, എൽസി ഭവനത്തിൽ ബർണാഡ് മകൻ ബിജു (48) ആണ് ശക്തികുളങ്ങര പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാസം 25 ന് രാത്രിയിൽ കെ.എസ്.ഇ.ബിയുടെ ശക്തികുളങ്ങര ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള അരവിളഭാഗത്തെ 11 കെ.വി ഫീഡറുകൾ തമ്മിൽ ബന്ധിപ്പിക്കാൻ ഉപയോഗിക്കുന്ന സ്വിച്ച് ഇയാൾ അനധികൃതമായി പ്രവർത്തിപ്പിച്ച് ഈ ഭാഗത്തുള്ള സാധാരണക്കാർക്കും വ്യവസായിക ഉപഭോക്താക്കൾക്കും വൈദ്യുതി തടസ്സപ്പെടുത്തിയിരുന്നു. കൂടാതെ അരവിളയിലുള്ള ട്രാൻസ്‌ഫോമറിലെ ഫ്യുസുകൾ ഊരിയെടുത്തു നശിപ്പിക്കുകയും ചെയ്തു. ഒരു മണിക്കൂറോളമുണ്ടായ വൈദ്യുതി തടസ്സ മൂലം കെ.എസ്.ഇ.ബിക്ക് രണ്ട് ലക്ഷം രൂപയോളം നഷ്ടമുണ്ടായി. അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനീയർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ബിജുവാണ് പ്രതിയെന്ന് കണ്ടെത്തുകയും പോലീസ് ഇയാൾക്കെതിരെ പൊതുമുതൽ നശിപ്പിച്ചതിന് കേസ് രജിസ്റ്റർ ചെയ്ത ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. ശക്തികുളങ്ങര ഇൻസ്‌പെക്ടർ രതീഷ്, എസ്.സി.പി.ഒ വിനോദ്, സി.പി.ഒ പ്രവീൺ, ശ്രീകാന്ത്, അജിത് ചന്ദ്രൻ, കിഷോർമോൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്

News Desk

Recent Posts

കോൺഗ്രസുകാർ ഇടുന്ന അധിക്ഷേപ കമൻ്റ്കൾ കാണുന്നുണ്ട് പാവം കൂലി എഴുത്തുകാർ.സി.പിഎം സി.പി ഐ ക്കാർ മാന്യമായേപെരുമാറു. പത്മജ വേണുഗോപാൽ

എന്റെ ഫേസ്ബുക്ക് പോസ്റ്റുകൾ പരമാവധി കോൺഗ്രസുകാർ കാണുന്നു എന്നറിയുന്നതിൽ വളരെ സന്തോഷം... അധിക്ഷേപ കമന്റുകൾ എഴുതുന്ന പാവം കൂലി തൊഴിലാളികളോട്..…

19 mins ago

വിദ്യാർത്ഥികൾക്കും പണി കൊടുത്ത് പൊതുവിദ്യാഭ്യാസ വകുപ്പ്, വാട്ട്സാപ്പിലൂടെ പഠനകാര്യങ്ങൾ നൽകരുത്, ബാലവകാശ കമ്മീഷനിടപെടൽ.

തിരുവനന്തപുരം:വിദ്യാർത്ഥികൾക്കും പണി കൊടുത്ത് പൊതുവിദ്യാഭ്യാസ വകുപ്പ്, വാട്ട്സാപ്പിലൂടെ പഠനകാര്യങ്ങൾ നൽകരുത്, ബാലവകാശ കമ്മീഷനിടപെടൽ.ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് നോട്ട്സ് ഉള്‍പ്പടെ പഠന…

10 hours ago

മതവികാരം ഇളക്കി വിട്ടാണ് സുരേഷ് ഗോപി തൃശ്ശൂരിൽ ജയിച്ചതെന്നാരോപിച്ച് എഐവൈഎഫ് നേതാവ് എഎസ് ബിനോയ് നൽകിയ ഹർജിഹൈക്കോടതി ഇന്ന് പരി​ഗണിക്കും.

കൊച്ചി: മതവികാരം ഇളക്കി വിട്ടാണ് സുരേഷ് ഗോപി തൃശ്ശൂരിൽ ജയിച്ചതെന്നാരോപിച്ച് എഐവൈഎഫ് നേതാവ് എഎസ് ബിനോയ് നൽകിയ ഹർജിയാണ് ഹൈക്കോടതി ഇന്ന്…

12 hours ago

കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റും: മുഖ്യമന്ത്രി.

ശാസ്താംകോട്ട:വിദേശ വിദ്യാർഥികളെയടക്കം ആകർഷിക്കുന്ന വിധത്തിൽ കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശാസ്താംകോട്ട ഡി. ബി.…

12 hours ago

കരിങ്കൊടി പ്രതിഷേധം അപകീര്‍ത്തികരമോ, അപമാനകരമോ അല്ലെന്ന് ഹൈക്കോടതി.

കൊച്ചി: മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശി പ്രതിഷേധിച്ച കേസ് റദ്ദാക്കിയ ഉത്തരവിലാണ് പരാമര്‍ശം. 2017ല്‍ പറവൂരില്‍ മുഖ്യമന്ത്രിക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി…

13 hours ago

മാരാരിത്തോട്ടത്ത് സ്ത്രീയുടെ ശരീരത്തിലൂടെ സ്വകാര്യ ബസ് കയറി ഇറങ്ങി ദാരുണാന്ത്യം.

കരുനാഗപ്പള്ളി: മാരാരിത്തോട്ടത്ത് സ്ത്രീയുടെ ശരീരത്തിലൂടെ സ്വകാര്യ ബസ് കയറി ഇറങ്ങി .കരുനാഗപ്പള്ളി സ്വദേശി സുനീറബീവി ( 58 ) മരിച്ചു.ഭർത്താവിന്…

13 hours ago