ചടയമംഗലം എക്സ്സൈസ് ഓഫീസിലെ സിവിൽ എക്സ്സൈസ് ഓഫീസർ ഷൈജുവാണ് അറസ്റ്റിലായത്.ഇയ്യാൾ ഇളമ്പഴന്നൂർ സ്വദേശിയാണ്.രണ്ടായിരത്തി ഇരുപത്തിമൂന്ന് ഡിസംബര്‍ ഒന്നാം തിയതി രാത്രി പത്തുമണിക്ക്ചിതറ മാങ്കോട് തെറ്റിമുക്കിൽ അൻസാരി മൻസിലിൽ അൻസാരി വ്യാജവാറ്റ് നടത്തുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ചടയമംഗലം എക്സൈസ് സംഘം എത്തി വാറ്റ് ഉപകരണങ്ങൾ ഉൾപ്പെടെ കസ്റ്റഡിയിലെടുത്ത് അൻസാരിയെ അറസ്റ്റ് ചെയ്തു.ഭാര്യയുമായി പിണക്കത്തിലായ അൻസാരി വീട്ടിൽ തനിച്ചായിരുന്നു.
റിമാഡിലായ അൻസാരി നാൽപത്തി രണ്ട് ദിവസം റിമാഡിൽ കഴിഞ്ഞു.തുടർന്ന് ജ്യാമിയത്തിലിറങ്ങിയ ഇയ്യാൾ വീട്ടിലെത്തിതന്റെ വീട്ടിൽ കിടപ്പ് മുറിയിലെ മെത്തയുടെ അടിയിൽ സൂക്ഷിച്ചിരുന്ന അഞ്ചുപവൻ സ്വർണ്ണ മാലയും പത്ത് ഗ്രാ തൂക്കം വരുന്ന ലോക്കറ്റും ഒരു ടോർച്ച് ലൈറ്റും മൊബൈൽ ഫോണും നഷ്ടപ്പെട്ടത് മനസിലാക്കിയഅൻസാരി അന്ന് തന്നെ ചിതറ പോലീസിൽ പരാതി നൽകിഎസ് ഐ ലക്ഷ്മി സംഭവത്തിന് ഒരു പ്രാധാന്യവും നല്കിയില്ല.തുടർന്ന് കൊട്ടാരക്കര റൂറൽ എസ്പിക്ക് പരാതി നൽകി.തുടർന്ന് രണ്ടായിരത്തി ഇരുപത്തിനാല് മാർച്ച് ഒന്നാം തിയതി എസ് ലക്ഷ്മി FIR എടുത്തു അന്വേഷണം നടത്തി എന്ന് വരുത്തി കോടതിയിൽ UN റിപ്പോർട്ട് നൽകി കേസ് ഫയൽ മടക്കി.തുടി കടയ്ക്കലിലെ പ്രമുഖ അഭിഭാഷകനായ വിനയനെ അൻസാരി സമീപിക്കുകയും.കടയ്ക്കൽ 1st class മജിസ്ട്രേറ്റ് കോടതിയിൽ cmp ഫയൽ ചെയ്യുകയും ചെയ്തുപോലീസ് ശരിയായി അന്വേഷണം നടത്തിയിട്ടില്ലന്നു.സിഡി ഫയൽ കോടതിയിൽ ഹാജരാക്കണമെന്നും ആവശ്യപ്പെട്ടു.തുടർന്ന് പോലീസിനോട് കേസ് അന്വേഷണ റിപ്പോർട്ട് കോടതിയിൽ വെള്ളിയാഴ്ച ഹാജരാക്കാൻ ആവശ്യപ്പെട്ടിരിക്കയാണ്.അൻസാരിയുടെ നഷ്ടപ്പെട്ട മൊബൈൽ ഫോൺ കൈയ്യ് വശം വെച്ച് ഉപയോഗിച്ച എക്സൈസ്സ് ഉദ്യോഗസ്ഥൻ ചിതറ പോലീസിന്റെ പിടിയിലായത്.മറ്റ് നഷ്ടപ്പെട്ട സ്വർണ്ണഭരണങ്ങൾ ഉൾപ്പെടെ കണ്ടെത്താനുളള ശ്രമത്തിലാണ് ചിതറ പോലീസ്ആറ് എക്സുസ്സ് ഉദ്യോഗസ്ഥരാണ് അൻസാരിയുടെ വീട്ടിൽ എത്തുന്നത്.തുടർന്ന് പരിശോധന നടത്തിയ ശേഷംഅൻസാരിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
തുടർന്ന് വീട് പൂട്ടി എക്സൈസ്സ് അൻസാരിയുടെ നിർദേശ പ്രകാരം സുഹൃത്തായ സക്കീറിനെ താക്കോൽ ഏല്പിച്ചു.റിമാഡിലായ അൻസാരിയെ കാണാൻ സുഹൃത്തായ സക്കീറും നസീറും ഡിസംബർ പതിനെട്ടിന് ജയിലിലെത്തി.നസീറിന്റെ മകളുടെ വിവാഹം ഡിസംബർ 23,24തിയതി കളിലാണന്നും വീട് തുറന്ന് ഉപയോഗിക്കട്ടെ എന്നു ചോദിച്ചു.എന്നാൽ വീട് തുറക്കരുത് എന്ന് അൻസാരി പറഞ്ഞു.ജനുവരി 12ന് ജയിൽ മോചിതനായ അൻസാരി വീട്ടിലെത്തുമ്പോൾ വീട് തുറന്ന് ഉപയോഗിച്ചതായി കാണുകയും .മെത്ത ഉൾപ്പെടെ മറ്റിയിരിക്കുന്നതും സ്വർണ്ണം ഉൾപ്പെടെ നഷ്ടപ്പെട്ടിരിക്കുന്നതു മനസിലാക്കി.സക്കീറിനോട് കാര്യം തിരക്കി സക്കീർ സാധനം ഒന്നും കണ്ടില്ല എന്ന് പറഞ്ഞു.തുടർന്ന് പതിമൂന്നാം തിയതി ചടയമംഗലം എക്സൈസ്സ് ഓഫിസിലെത്തി സാധനങ്ങൾ നഷ്ടപ്പെട്ടതിനെ കുറിച്ച് പറഞ്ഞു.എന്നാൽ അവർക്ക് അറിയില്ല എന്നും പോലീസിൽ പരാതി നൽകാനും അറിയിച്ചതിനെ തുടർന്ന് പതിമൂന്നാം തിയതി തന്നെ ചിതറ പോലീസിൽ പരാതി നൽകി.നസീറിന്റെ മകളുടെ കല്ല്യാണം ആയതിനാൽ സ്വർണ്ണം മാറ്റിവാങ്ങുകയും വിൽകുകയും ഒക്കെ ചെയ്തിരുന്നു.ആ വഴിക്ക് പോലീസ് അന്വേഷണം നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല തുടർന്ന് ഫയൽ മടക്കിയ പോലീസിന്CmP ഫയൽ ചെയ്തതോടെ അന്വേഷണം വീണ്ടും ഊര്‍ജ്ജിതമാക്കി. തുടർന്നാണ് എക്സൈസ്സ് ഉദ്യോഗസ്ഥൻ അൻസാരിയുടെ നഷ്ടപ്പെട്ട മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കണ്ടെത്തി കസ്റ്റഡിയിലെടുക്കുന്നത്.ചടയമംഗലം സിവിൽ എക്സൈസ് ഓഫിസർ ഷിജു അറസ്റ്റിലാകുന്നതു
തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത്കുമാറിനെ വിജിലന്‍സ് ചോദ്യം ചെയ്തു. അനധികൃത സ്വത്തു സമ്പാദനക്കേസില്‍പി വി അന്‍വര്‍ എംഎല്‍എ ഉന്നയിച്ച…
തിരുവനന്തപുരം: ജീവനക്കാരും അധ്യാപകരും പണിമുടക്കിന് മുന്നോടിയായി 36 മണിക്കൂർരാപ്പകൽ സമരവുമായി സെക്രട്ടറിയേറ്റിന് മുന്നിൽ. ഡിസംബർ 10, 11 തീയതികളിൽ ആയിരക്കണക്കിന്…
2007-ല്‍ ‘ധൂം മച്ചാവോ ധൂം’ എന്ന ടെലിവിഷന്‍ ഷോയില്‍ ആമിര്‍ ഹാസന്‍ എന്ന കഥാപ്രാത്രത്തെ അവതരിപ്പിച്ചാണ് വിക്രാന്ത് മാസി അഭിനയരംഗത്തേക്ക്…
തൃക്കാക്കര: ഭാരത മാതാ കോളേജിലെ ഇൻറഗ്രേറ്റഡ് എം.എസ്.സി. കമ്പ്യൂട്ടർ സയൻസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേർണിംഗ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ…
ഐ ടി ഐ കളിലെ അദ്ധ്യാപകരുടെയും ട്രെയിനികളുടെയും നിരന്തരമായ ആവശ്യമായിരുന്നു ശനി അവധി എന്നത്.കേരളത്തിൽ മറ്റൊരു വിദ്യാഭ്യാസ തൊലിലധിഷ്ഠിത വിദ്യാഭ്യാസസ്ഥാപനങ്ങളിലും…
കൊല്ലം:കൊല്ലത്ത് സുഹൃത്ത് മൊത്ത് യാത്ര ചെയ്യുകയായിരുന്ന യുവതിയെ ഭർത്താവ് തീ കൊളുത്തി കൊന്നു. കൊട്ടിയം തഴുത്തല സ്വദേശി അനില മരണപ്പെട്ടു.…