തലവടി : ശക്തമായ മഴയെ അവഗണിച്ചു തടിച്ചു കൂടിയ ജലോത്സവ പ്രേമികളുടെ ആർപ്പു വിളികളുടെയും വഞ്ചി പട്ടിന്റെയും ആരവത്തോടെ ആവേശം വാനോളം ഉയർത്തി തലവടി ചുണ്ടൻ നീരണിഞ്ഞു.വള്ള പുരയിൽ വെച്ച് നടന്ന ചടങ്ങില്‍ വർക്കിംഗ് പ്രസിഡന്റ് ജോമോൻ ചക്കാലയിൽ അധ്യക്ഷത വഹിച്ചു. തലവടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി നായർ സമ്മേളനം ഉദ്‌ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജോജി ഏബ്രഹാം മുഖ്യ പ്രഭാഷണം നടത്തി. കൈനകരി യുബിസി ടീം ആണ് ഇത്തവണ തുഴയെറിയുന്നത് .ടീം അംഗങ്ങള്‍ക്ക് പങ്കായം, ഒന്നാം തുഴ, ഇടിയൻ എന്നിവ ലീഡിങ് ക്യാപ്റ്റൻ രാഹുൽ പ്രകാശ്,ക്യാപ്റ്റൻ പത്മകുമാര്‍ പുത്തൻപറമ്പിൽ എന്നിവർ ടിടിബിസി ക്ലബ് ജനറൽ സെക്രട്ടറി റിക്സൺ എടത്തിൽ, വൈസ് പ്രസിഡന്റ് കെ ആർ ഗോപകുമാർ,ട്രഷറർ അരുൺ പുന്നശ്ശേരി എന്നിവരിൽ നിന്നും ഏറ്റ് വാങ്ങി.
തലവടി ഗ്രാമപഞ്ചായത്ത് അംഗം പ്രിയ അരുൺ, എക്സിക്യൂട്ടിവ് ഭാരവാഹികളായ വെസ് പ്രസിഡൻ്റ് പ്രിൻസ് പീറ്റർ പാലത്തിങ്കൽ,അജിത്ത് പിഷാരത്ത്,ജോജി ജെ വയലപ്പള്ളി,പി.ഡി. രമേശ്കുമാർ,ഡോ.ജോൺസൺ വി.ഇടിക്കുള, അനിൽകുമാർ കുന്നംപള്ളിൽ,തോമസ്കുട്ടി ചാലുങ്കൽ, ഗോകുൽ കൃഷ്ണ, ജെറി മാമ്മൂടൻ, തലവടി ചുണ്ടൻ ഓവർസീസ് ഫാൻസ് അസോസിയേഷന്‍ പ്രതിനിധി സിബി ജോർജ് എന്നിവർ പ്രസംഗിച്ചു.
ശില്പി സാബു നാരായണൻ ആചാരിയുടെ മുഖ്യ കാർമ്മികത്വത്തിലാണ് നീരണിയൽ ചടങ്ങ് നടന്നത്.മരങ്ങാട്ട് ഇല്ല൦ ശംബു നമ്പൂതിരിയുടെ നേതൃത്വത്തില്‍ അഷ്൦ ദ്യവ്യ മഹാഗണപതി ഫോമ ത്തോടെ നീരണിയൽ ചടങ്ങ് ആരംഭിച്ചത്. തലവടി സെന്റ് തോമസ് മലങ്കര കത്തോലിക്ക പള്ളി വികാരി ഫാദർ ജോൺ പടിപ്പുര പ്രാർത്ഥനയ്ക്ക് നേതൃത്വം നല്കി.തലവടി ഗണപതി ക്ഷേത്രം കടവിലും,തിരു പനയനൂർകാവ് ഭഗവതി ക്ഷേത്ര കടവിലും യാത്രയയപ്പ് നല്‍കി. എടത്വ സെന്റ് ജോർജ്ജ് ഫെറോന പള്ളി, തലവടി സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി,ചക്കുളത്ത്കാവ് എന്നിവിടങ്ങളില്‍ വള്ളത്തിൻ്റെ കൂമ്പ് എത്തിച്ച് പ്രത്യേക പ്രാര്‍ത്ഥന നടത്തി.
ഷിനു എസ് പിള്ള ( പ്രസിഡന്റ് ) , റിക്സൺ എടത്തിൽ (ജനറൽ സെക്രട്ടറി ),അരുൺ പുന്നശ്ശേരിൽ(ട്രഷറർ),
ജോമോൻ ചക്കാലയിൽ (വർക്കിംഗ് പ്രസിഡന്റ്), കെ.ആർ.ഗോപകുമാർ, പ്രിൻസ് പാലത്തിങ്കൽ, സുനിൽ വെട്ടികൊമ്പിൽ°(വൈസ് പ്രസിഡന്റുമാർ) ഷിക്കു അമ്പ്രയിൽ (ഫിനാൻസ് കൺവീനർ) എന്നിവരടങ്ങിയ 25 അംഗ കമ്മിറ്റിയാണ് ക്ലബിൻ്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് .
2022 ഏപ്രിൽ 14ന് ആണ് 120-ൽ അധികം വർഷം പഴക്കമുള്ള തടി കുറുവിലങ്ങാട്ട് നിന്നും തലവടിയിൽ എത്തിച്ചത്.കോയിൽമുക്ക് സാബു നാരായണൻ ആചാരിയുടെ നേതൃത്വത്തിൽ ഉളികുത്ത് കർമ്മം ഏപ്രിൽ 21ന് നടന്നു.127 അടി നീളവും 52 അംഗുലം വീതിയും 18 അംഗുലം ഉൾതാഴ്ചയും ഉള്ളതാണ്. 83 തുഴച്ചിൽക്കാരും 5 പങ്കായകാരും, 9 നിലക്കാരും ഉൾപ്പെടെ 97 പേർക്ക് കയറുവാൻ സാധിക്കുമെന്ന് ടിടിബിസി മീഡിയ വിഭാഗം കൺവീനർമാരായ അജിത്ത് പിഷാരത്ത്, ഡോ ജോൺസൺ വി.ഇടിക്കുള എന്നിവർ പറഞ്ഞു.
കരിവെള്ളൂർ : കാസർഗോഡ് ജില്ലയിലെ ചന്തേര പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ കരിവെള്ളൂർ പലിയേരി കൊവ്വൽ സ്വദേശിനി ദിവ്യശ്രീയെ…
കൊച്ചി: ഭരണഘടനാവിരുദ്ധ പരാമർശത്തിൽ മന്ത്രി സജി ചെറിയാന് തിരിച്ചടി. സജി ചെറിയാനെതിരേ കുറ്റം നിലനിൽക്കില്ലെന്ന പോലീസ് റിപ്പോർട്ടും ഈ റിപ്പോർട്ട്…
സജി ചെറിയാന്‍ രാജിവയ്ക്കണം മന്ത്രിപദവിയിലിരുത്തി നടത്തുന്ന അന്വേഷണം പ്രഹസനമാകം: കെ.സുധാകരന്‍ എംപി ഭരണഘടനാ വിരുദ്ധ പരാമര്‍ശം നടത്തിയ മന്ത്രി സജി…
സാമ്പത്തിക പ്രതിസന്ധീ രൂക്ഷം, കടുത്ത നിയന്ത്രണവുമായി സർക്കാർ തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെ തുടന്ന് കോവിഡ് കാലത്തെ സാമ്പത്തിക…
തൃശൂർ: രാജ്യ തലസ്ഥാനമടക്കം പ്രമുഖ നഗരങ്ങൾ വായുമലിനീകരണത്തിന്റെ പിടിയിലമരുമ്പോൾ ആശ്വാസത്തിന്റെ ഹരിത തീരമായിത്തുടരുന്നു തൃശൂർ. ദേശീയ വായുനിലവാര സൂചിക (എക്യുഐ)…
പ്രമുഖ നടൻ മേഘനാഥൻ(60) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നടൻ ബാലൻ കെ.നായരുടെ…