“ഉരുളുപൊട്ടിയ ദുഖ സ്മരണകളോടെ കുവി ഇവിടെ”

ആലപ്പുഴ:ഉരുളുപൊട്ടിയ ദുഖ സ്മരണകളോടെ കുവി ഇവിടെ ഉണ്ട്. അന്ന് പെട്ടിമുടിയെങ്കില്‍ ഇന്ന് വയനാട്. നാലു വർഷം മുമ്പ് ഉരുൾ പൊട്ടിയ ഇടുക്കി പെട്ടിമുടിയിലെ ദുരന്തഭൂമിയിൽ ഉറ്റവരെ തേടി അലഞ്ഞ് നൊമ്പരക്കാഴ്ചയായ കുവി എന്ന നായ ഇപ്പോൾ ആലപ്പുഴയിൽ ഉണ്ട്.
പെട്ടിമുടിയിലെ ലയത്തിലെ രണ്ട് വയസുകാരി ധനുഷ്‌ക കുവിയുടെ കളിക്കൂട്ടുകാരി ആയിരുന്നു. അവളുടെ ജീവനറ്റ ശരീരം കിലോമീറ്ററുകൾക്കപ്പുറം കണ്ടെത്തിയത് കുവിയാണ്. ഇന്ന് പെട്ടിമുടി ദുരന്തത്തിന്റെ നാലാം വാർഷികമാണ്

പതറിപ്പാഞ്ഞ അന്വേഷണത്തിനൊടുവില്‍ ധനുഷ്ക്കയെ കുവിതന്നെ കണ്ടെത്തി. വിറങ്ങലിച്ച വിരലുകളിൽ കുവി മൂക്ക് കൊണ്ട് തൊട്ടു. ഉമ്മകള്‍ നല്‍കിയിരുന്ന ആ മുഖം മണത്തു. പിന്നെ മൃതദേഹത്തിനരികിൽ കിടന്നു. നായയുടെ സ്നേഹം ആളുകളുടെ കണ്ണ് നിറച്ചു. കുവിയെ പ്രത്യേക അനുമതിയോടെയാണ് അന്ന് അവിടെനിന്നും ആലപ്പുഴയിലെത്തിച്ചത്.ഇന്ന് ധനുഷ്ക്കയ്ക്ക് പകരം ചേർത്തല ചക്കരക്കുളം കൃഷ്ണകൃപ വീട്ടിൽ കുവിക്ക് കൂട്ടായി ഇളയുണ്ട്. കുവിയെ പാകപ്പെടുത്തിയ ഇടുക്കി ഡോഗ് സ്‌ക്വാഡിൽ പരിശീലകനായിരുന്ന അജിത് മാധവന്റെ വീടാണിത്. 2021 മുതൽ ഇവിടെയാണ് കുവി. അടിമാലി സ്റ്റേഷനിൽ സീനിയർ സി.പി.ഒ ആയ അജിത്തിന്റെ മാതാപിതാക്കളായ മാധവൻകുട്ടി, ശാന്തകുമാരി, ഭാര്യ ആരതി, മകൾ ഇള എന്നിവരുടെ ഓമനയാണ് കുവി. ഇതിനിടെ ശ്രീജിത്ത് പൊയിൽക്കാവ് സംവിധാനം ചെയ്ത ‘നജസ്’ എന്ന സിനിമയിൽ കുവി മുഴുനീള കഥാപാത്രവുമായി..പല സർക്കാർ ജോലികളും വേണ്ടെന്ന് വച്ചാണ് അജിത് മാധവൻ പൊലീസിന്റെ ഡോഗ് സ്‌ക്വാഡിൽ ചേർന്നത്. പൊലീസ് നായ്ക്കളെ കുറിച്ച് ഏഴ് വാല്യമുള്ള പുസ്തകത്തിന്റെ പണിപ്പുരയിലാണ്. ആദ്യ പുസ്തകമായ ‘ട്രാക്കിങ്’ അടുത്തമാസം പ്രസിദ്ധീകരിക്കും.

News Desk

Recent Posts

വിദ്യാർത്ഥികൾക്കും പണി കൊടുത്ത് പൊതുവിദ്യാഭ്യാസ വകുപ്പ്, വാട്ട്സാപ്പിലൂടെ പഠനകാര്യങ്ങൾ നൽകരുത്, ബാലവകാശ കമ്മീഷനിടപെടൽ.

തിരുവനന്തപുരം:വിദ്യാർത്ഥികൾക്കും പണി കൊടുത്ത് പൊതുവിദ്യാഭ്യാസ വകുപ്പ്, വാട്ട്സാപ്പിലൂടെ പഠനകാര്യങ്ങൾ നൽകരുത്, ബാലവകാശ കമ്മീഷനിടപെടൽ.ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് നോട്ട്സ് ഉള്‍പ്പടെ പഠന…

4 hours ago

മതവികാരം ഇളക്കി വിട്ടാണ് സുരേഷ് ഗോപി തൃശ്ശൂരിൽ ജയിച്ചതെന്നാരോപിച്ച് എഐവൈഎഫ് നേതാവ് എഎസ് ബിനോയ് നൽകിയ ഹർജിഹൈക്കോടതി ഇന്ന് പരി​ഗണിക്കും.

കൊച്ചി: മതവികാരം ഇളക്കി വിട്ടാണ് സുരേഷ് ഗോപി തൃശ്ശൂരിൽ ജയിച്ചതെന്നാരോപിച്ച് എഐവൈഎഫ് നേതാവ് എഎസ് ബിനോയ് നൽകിയ ഹർജിയാണ് ഹൈക്കോടതി ഇന്ന്…

6 hours ago

കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റും: മുഖ്യമന്ത്രി.

ശാസ്താംകോട്ട:വിദേശ വിദ്യാർഥികളെയടക്കം ആകർഷിക്കുന്ന വിധത്തിൽ കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശാസ്താംകോട്ട ഡി. ബി.…

6 hours ago

കരിങ്കൊടി പ്രതിഷേധം അപകീര്‍ത്തികരമോ, അപമാനകരമോ അല്ലെന്ന് ഹൈക്കോടതി.

കൊച്ചി: മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശി പ്രതിഷേധിച്ച കേസ് റദ്ദാക്കിയ ഉത്തരവിലാണ് പരാമര്‍ശം. 2017ല്‍ പറവൂരില്‍ മുഖ്യമന്ത്രിക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി…

7 hours ago

മാരാരിത്തോട്ടത്ത് സ്ത്രീയുടെ ശരീരത്തിലൂടെ സ്വകാര്യ ബസ് കയറി ഇറങ്ങി ദാരുണാന്ത്യം.

കരുനാഗപ്പള്ളി: മാരാരിത്തോട്ടത്ത് സ്ത്രീയുടെ ശരീരത്തിലൂടെ സ്വകാര്യ ബസ് കയറി ഇറങ്ങി .കരുനാഗപ്പള്ളി സ്വദേശി സുനീറബീവി ( 58 ) മരിച്ചു.ഭർത്താവിന്…

7 hours ago

വനിതാ സിവിൽ പോലീസ് ഓഫീസറെ ഭർത്താവ് വെട്ടി കൊലപ്പെടുത്തി നാടിനെ നടുക്കിയ കൊലപാതകം

കരിവെള്ളൂർ : കാസർഗോഡ് ജില്ലയിലെ ചന്തേര പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ കരിവെള്ളൂർ പലിയേരി കൊവ്വൽ സ്വദേശിനി ദിവ്യശ്രീയെ…

14 hours ago