വയനാട് ദുരന്തത്തിലെ ദുരിതബാധിതർക്ക് അവശ്യസാധനങ്ങൾ എത്തിക്കുവാൻ തിരുവനന്തപുരം കളക്ട്രേറ്റ് ഗ്രൗണ്ട് ഫ്‌ളോറിൽ കളക്ഷൻ സെന്റർ തുറന്നു. ദുരിതബാധിതർക്ക് സഹായമായി സാധനങ്ങൾ ഇതിനോടകം വാങ്ങിയവർ കളക്ഷൻ സെന്ററിൽ രാവിലെ 10 മുതൽ രാത്രി 10 വരെ എത്തിക്കാവുന്നതാണ്. പഴയ വസ്തുക്കൾ സ്വീകരിക്കില്ല. പുതിയതായി സാധനങ്ങൾ ആരും തന്നെ വാങ്ങേണ്ടതില്ല. ആവശ്യമുണ്ടെങ്കിൽ ദുരന്ത നിവാരണ അതോറിറ്റി അറിയിക്കും.
നിലവിൽ പുനരധിവാസത്തിന് പ്രാധാന്യം നൽകുന്നതിനാൽ സംഭാവനകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകേണ്ടതാണ്.
ഇതു സംബന്ധിച്ച് സംശയങ്ങളുണ്ടെങ്കിൽ ജില്ലയിലെ കൺട്രോൾ റൂം നമ്പറായ 1077 ൽ വിളിയ്ക്കാവുന്നതാണ്.
നിലമ്പൂരിൽ ചാലിയാറിൽ നിന്ന് ഇതുവരെ ലഭിച്ചത് 48 മൃതദേഹങ്ങളും 41 ശരീര ഭാഗങ്ങളും
* മൃതദേഹങ്ങൾ വയനാട്ടിലേക്ക് കൊണ്ട് പോയി തുടങ്ങി.
വയനാട് ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരിച്ചവരുടേതായി മലപ്പുറം ജില്ലയിലെ നിലമ്പൂർ പോത്തുക്കല്ല് ഭാഗത്ത് ചാലിയാർ പുഴയിൽ നിന്ന് ഇതുവരെയായി ആകെ ലഭിച്ചത് 48 മൃതദേഹങ്ങളും 41 ശരീര ഭാഗങ്ങളും. 26 പുരുഷന്മാരുടെയും 19 സ്ത്രീകളുടെയും 2 ആൺകുട്ടികളുടെയും സ്ത്രീയോ പുരുഷനോ എന്ന് തിരിച്ചറിയാത്ത ഒരു വ്യക്തിയുടെയും മൃതദേഹങ്ങളാണ് ലഭിച്ചത്. ഇത് കൂടാതെ 41 ശരീര ഭാഗങ്ങളും ലഭിച്ചിട്ടുണ്ട്.
ഇന്നലെ (ചൊവ്വ) 32 മൃതദേഹങ്ങളും 25 മൃതദേഹ ഭാഗങ്ങളുമാണ് ലഭിച്ചിരുന്നത്. ഇന്ന് മാത്രം 16 മൃതദേഹങ്ങളും 16 അവശിഷ്ടങ്ങളും ലഭിച്ചു. ഇന്നലെ ലഭിച്ച എല്ലാ മൃതദേഹങ്ങളുടെയും അവശിഷ്ടതളുടെയും പോസ്റ്റ് മോർട്ടം പൂർത്തിയായി. ഇന്ന് 10 എണ്ണം പോസ്റ്റ് മോർട്ടം കഴിഞ്ഞു. ബാക്കി പുരോഗമിക്കുന്നു.
തിരിച്ചറിഞ്ഞ മൂന്ന് മൃതദേഹങ്ങൾ ഇതിനകം ബന്ധുക്കൾ എത്തി കൊണ്ട് പോയി. ബാക്കി മൃതദേഹങ്ങളെല്ലാം വയനാട്ടിലേക്ക് കൊണ്ടു പോകുന്നതിന് നടപടികൾ പുരോഗമിക്കുകയാണ്. 10 മൃതദേഹങ്ങൾ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ നിന്ന് വയനാട്ടിലേക്ക് കൊണ്ട് പോയിട്ടുണ്ട്. എല്ലാ മൃതദേഹങ്ങളും ശരീര ഭാഗങ്ങളും മേപ്പാടി സി എച്ച് സി യിലേക്കാണ് മാറ്റുന്നത്. ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് മൃതദേഹങ്ങൾ ആംബുലൻസിൽ കയറ്റി തുടങ്ങിയത്.
മൃതദേഹങ്ങൾ ബന്ധുക്കൾക്ക് തിരിച്ചറിയാനുള്ള സൗകര്യം പരിഗണിച്ചാണ് എല്ലാ മൃതദേഹങ്ങളും ഉടൻ വയനാട്ടിലെത്തിക്കാൻ ജില്ലാഭരണകൂടം തീരുമാനിച്ചത്. പോസ്റ്റ്മോർട്ട നടപടികൾ പൂർത്തീകരിച്ച മൃതദേഹങ്ങളും ശരീര ഭാഗങ്ങളും ഫ്രീസറിൽ ആക്കിയാണ് കൊണ്ടു പോകുന്നത്. ഇതിന് ആവശ്യമുള്ള ആംബുലൻസുകൾ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ പത്ത് അംബുലൻസുകൾ ഒന്നിച്ചാണ് വയനാട്ടിലേക്ക് തിരിച്ചത്. ഓരോ അംബുലൻസിലും രണ്ടിൽ കുറയാത്ത സന്നദ്ധ വളണ്ടിയർമാരുമുണ്ട്. പോലീസ് എസ്കോർട്ട് വാഹനവും പൈലറ്റ് വാഹനവും കൂടെ പോകുന്നുണ്ട്. ബാക്കിയുള്ളവയും ഉടൻ കൊണ്ടു പോകും.
കരിവെള്ളൂർ : കാസർഗോഡ് ജില്ലയിലെ ചന്തേര പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ കരിവെള്ളൂർ പലിയേരി കൊവ്വൽ സ്വദേശിനി ദിവ്യശ്രീയെ…
കൊച്ചി: ഭരണഘടനാവിരുദ്ധ പരാമർശത്തിൽ മന്ത്രി സജി ചെറിയാന് തിരിച്ചടി. സജി ചെറിയാനെതിരേ കുറ്റം നിലനിൽക്കില്ലെന്ന പോലീസ് റിപ്പോർട്ടും ഈ റിപ്പോർട്ട്…
സജി ചെറിയാന്‍ രാജിവയ്ക്കണം മന്ത്രിപദവിയിലിരുത്തി നടത്തുന്ന അന്വേഷണം പ്രഹസനമാകം: കെ.സുധാകരന്‍ എംപി ഭരണഘടനാ വിരുദ്ധ പരാമര്‍ശം നടത്തിയ മന്ത്രി സജി…
സാമ്പത്തിക പ്രതിസന്ധീ രൂക്ഷം, കടുത്ത നിയന്ത്രണവുമായി സർക്കാർ തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെ തുടന്ന് കോവിഡ് കാലത്തെ സാമ്പത്തിക…
തൃശൂർ: രാജ്യ തലസ്ഥാനമടക്കം പ്രമുഖ നഗരങ്ങൾ വായുമലിനീകരണത്തിന്റെ പിടിയിലമരുമ്പോൾ ആശ്വാസത്തിന്റെ ഹരിത തീരമായിത്തുടരുന്നു തൃശൂർ. ദേശീയ വായുനിലവാര സൂചിക (എക്യുഐ)…
പ്രമുഖ നടൻ മേഘനാഥൻ(60) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നടൻ ബാലൻ കെ.നായരുടെ…