ആലപ്പുഴ: ആലപ്പുഴ പാർട്ടി സമ്മേളനങ്ങളിൽ നിന്ന് ഒഴിവാക്കപ്പെട്ടതോടെ സിപിഎം മുൻ സംസ്ഥാന കമ്മിറ്റി അംഗവും മന്ത്രിയുമായിരുന്ന ജി സുധാകരന്‍റെ രാഷ്ട്രീയ ജീവിതം ഇവിടെ ഒടുങ്ങുമോ. അതാണ് രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നത്.
സുധാകരന്റെ പ്രവർത്തന മേഖല ആയിരുന്ന സിപിഎം അമ്പലപ്പുഴ ഏരിയ സമ്മേളനത്തിലും അദ്ദേഹത്തെ ഒഴിവാക്കി. സുധാകരൻ പാർട്ടിയെ പല ഘട്ടങ്ങളിൽ വിമർശിച്ചത് വിവാദമായിരുന്നു. അതിശക്തമായ രാഷ്ട്രീയ പാരമ്പര്യമുള്ള രക്തസാക്ഷികുടുംബക്കാരനായ ജി സുധാകരന്‍ പാര്‍ട്ടിക്ക് ഒരു ഖശുദ്ധികലശമുണ്ടെങ്കില്‍ തിരികെ വന്നേക്കുമെന്നാണ് സൂചന. എന്നാല്‍ അതിന് തല്‍ക്കാലം വിദൂര സാധ്യതയേയുള്ളൂ. കായംകുളത്തെ സിപിഎം യുവ നേതാവ് ബിജെപിയില്‍ പോയത് അടക്കമുള്ള പ്രശ്നങ്ങളില്‍ സുധാകര വാദങ്ങളുടെ പ്രസക്തി ഏറുകയാണ്. കരുനാഗപ്പള്ളിക്കുമുമ്പേ ഭിന്നിപ്പിന്‍റെ തീയാളിയത് തൊട്ടുചേര്‍ന്ന കായംകുളത്തായിരുന്നു.
മൂന്നുവർഷം മുൻപ് വരെ ആലപ്പുഴ പാർട്ടിയിലെ അവസാനവാക്കും അമരക്കാരനുമായിരുന്നു ജി സുധാകരൻ. എന്നാൽ ഇത്തവണ 12 ഏരിയ സമ്മേളനങ്ങൾ പൂർത്തിയാകുമ്പോൾ ഒരു ലോക്കൽ സമ്മേളനത്തിൽ പോലും ജി സുധാകരൻ ക്ഷണിക്കപ്പെട്ടില്ല. ഇന്നലെ സിപിഐഎം അമ്പലപ്പുഴ ഏരിയ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനവും ഇന്ന് പൊതുസമ്മേളനവും ആണ്. ജി സുധാകരന്റെ പുന്നപ്രയിലെ വീട്ടിൽനിന്ന് സമ്മേളന നഗരിയിലേക്ക് ഒരു കിലോമീറ്റർ മാത്രമേ ദൂരമുള്ളൂ. സമ്മേളന ദിവസം അദ്ദേഹം വീട്ടിലുമുണ്ട്. എന്നാൽ ഈ പാർട്ടി സമ്മേളനത്തിലും അദ്ദേഹം ക്ഷണിക്കപ്പെട്ടില്ല. നിലവിൽ ജില്ലാ കമ്മിറ്റി ക്ഷണിതാവും ഏരിയ സെന്റർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബ്രാഞ്ച് അംഗവുമാണ് ജി സുധാകരൻ. എന്നാൽ മൂന്ന് വർഷമായി പാർട്ടി പരിപാടികളിലോ യോഗങ്ങളിലോ സജീവമല്ല ജി സുധാകൻ.
തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത്കുമാറിനെ വിജിലന്‍സ് ചോദ്യം ചെയ്തു. അനധികൃത സ്വത്തു സമ്പാദനക്കേസില്‍പി വി അന്‍വര്‍ എംഎല്‍എ ഉന്നയിച്ച…
തിരുവനന്തപുരം: ജീവനക്കാരും അധ്യാപകരും പണിമുടക്കിന് മുന്നോടിയായി 36 മണിക്കൂർരാപ്പകൽ സമരവുമായി സെക്രട്ടറിയേറ്റിന് മുന്നിൽ. ഡിസംബർ 10, 11 തീയതികളിൽ ആയിരക്കണക്കിന്…
2007-ല്‍ ‘ധൂം മച്ചാവോ ധൂം’ എന്ന ടെലിവിഷന്‍ ഷോയില്‍ ആമിര്‍ ഹാസന്‍ എന്ന കഥാപ്രാത്രത്തെ അവതരിപ്പിച്ചാണ് വിക്രാന്ത് മാസി അഭിനയരംഗത്തേക്ക്…
തൃക്കാക്കര: ഭാരത മാതാ കോളേജിലെ ഇൻറഗ്രേറ്റഡ് എം.എസ്.സി. കമ്പ്യൂട്ടർ സയൻസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേർണിംഗ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ…
ഐ ടി ഐ കളിലെ അദ്ധ്യാപകരുടെയും ട്രെയിനികളുടെയും നിരന്തരമായ ആവശ്യമായിരുന്നു ശനി അവധി എന്നത്.കേരളത്തിൽ മറ്റൊരു വിദ്യാഭ്യാസ തൊലിലധിഷ്ഠിത വിദ്യാഭ്യാസസ്ഥാപനങ്ങളിലും…
കൊല്ലം:കൊല്ലത്ത് സുഹൃത്ത് മൊത്ത് യാത്ര ചെയ്യുകയായിരുന്ന യുവതിയെ ഭർത്താവ് തീ കൊളുത്തി കൊന്നു. കൊട്ടിയം തഴുത്തല സ്വദേശി അനില മരണപ്പെട്ടു.…