സൂറത്തിൽ ഹോട്ടലിലെ ലിഫ്റ്റിന്റെ സാങ്കേതിക തകരാറിൽ കോട്ടയം സ്വദേശി ക്ക് ജീവൻ നഷ്ടമായി.
കോട്ടയം കുടമാളൂർ സ്വദേശി ശ്രീ രഞ്ജിത്ത് ബാബു (45) വാണ് ലിഫ്റ്റിന്റെ പിറ്റിൽ വീണ് മരിച്ചത്. സൂറത്തിൽ റിംഗ് റോഡിൽ രഞ്ജിത്ത് താമസിക്കുന്ന ഹോട്ടലിലെ ആറാം നിലയിൽ നിന്നും താഴേക്കു വീഴുകയായിരുന്നു.
ലിഫ്റ്റിന്റെ വാതിൽ തുറന്ന് ഉള്ളിലേക്ക് പ്രവേശിച്ചപ്പോൾ ലിഫ്റ്റ് മുകളിൽ ആയിരുന്നു എന്ന് പറയപ്പെടുന്നു.
വ്യാപാര ആവശ്യത്തിനായി സൂറത്തിൽ എത്തിയതായിരുന്നു. ടെക്സ്റ്റയിൽ മാർക്കറ്റിനു സമീപം ഉള്ള ഹോട്ടലിൽ ആണ് രഞ്ജിത്ത് താമസിച്ചിരുന്നത്.
മൃതദേഹം ഇപ്പോൾ സൂറത്ത് സ്മിമർ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.
അപകട വാർത്ത അറിഞ്ഞ ഉടനെ സൂറത്ത് കേരളാ സമാജം സൂറത്ത് പ്രവർത്തകർ ഹോസ്പിറ്റലിൽ എത്തി. പോസ്റ്റ് മോർട്ടം, പോലീസ് നടപടികൾ പുർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യുന്നു.
കരിവെള്ളൂർ : കാസർഗോഡ് ജില്ലയിലെ ചന്തേര പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ കരിവെള്ളൂർ പലിയേരി കൊവ്വൽ സ്വദേശിനി ദിവ്യശ്രീയെ…
കൊച്ചി: ഭരണഘടനാവിരുദ്ധ പരാമർശത്തിൽ മന്ത്രി സജി ചെറിയാന് തിരിച്ചടി. സജി ചെറിയാനെതിരേ കുറ്റം നിലനിൽക്കില്ലെന്ന പോലീസ് റിപ്പോർട്ടും ഈ റിപ്പോർട്ട്…
സജി ചെറിയാന് രാജിവയ്ക്കണം മന്ത്രിപദവിയിലിരുത്തി നടത്തുന്ന അന്വേഷണം പ്രഹസനമാകം: കെ.സുധാകരന് എംപി ഭരണഘടനാ വിരുദ്ധ പരാമര്ശം നടത്തിയ മന്ത്രി സജി…
സാമ്പത്തിക പ്രതിസന്ധീ രൂക്ഷം, കടുത്ത നിയന്ത്രണവുമായി സർക്കാർ തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെ തുടന്ന് കോവിഡ് കാലത്തെ സാമ്പത്തിക…
തൃശൂർ: രാജ്യ തലസ്ഥാനമടക്കം പ്രമുഖ നഗരങ്ങൾ വായുമലിനീകരണത്തിന്റെ പിടിയിലമരുമ്പോൾ ആശ്വാസത്തിന്റെ ഹരിത തീരമായിത്തുടരുന്നു തൃശൂർ. ദേശീയ വായുനിലവാര സൂചിക (എക്യുഐ)…
പ്രമുഖ നടൻ മേഘനാഥൻ(60) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നടൻ ബാലൻ കെ.നായരുടെ…