തിരുവനന്തപുരം:ജീവനക്കാരുടെ നിയമനം /സര്‍വീസ് സംബന്ധമായി സര്‍ക്കാരോ വിവിധ വകുപ്പുകളോ പുറപ്പെടുവിക്കുന്ന ഉത്തരവുകളില്‍ പരാതി സമര്‍പ്പിക്കുന്നതിന് വേണ്ടി രൂപീകരിച്ചിട്ടുള്ളതാണ് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍. 1985 ലെ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ നിയമം അനുസരിച്ചാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാരോ വിവിധ വകുപ്പുകളോ പുറപ്പെടുവിക്കുന്ന ഉത്തരവുകളില്‍ അപ്പീല്‍ നല്‍കിയ ശേഷം അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കുവാന്‍ നിയമത്തിലെ സെക്ഷന്‍ 20 അനുസരിച്ച് കഴിയും. എന്നാല്‍ ഈ വകുപ്പിന് ഇപ്പോള്‍ സര്‍ക്കാര്‍ കാലപരിധി നിശ്ചയിച്ച് പുറപ്പെടുവിച്ച സര്‍ക്കുലര്‍ ജനാധിപത്യവിരുദ്ധമാണ്. സര്‍ക്കുലറില്‍ അപ്പീല്‍ സമര്‍പ്പിച്ച് 6 മാസം കഴിഞ്ഞ് മാത്രമേ ജീവനക്കാരന് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കുവാന്‍ കഴിയൂ എന്ന വ്യവസ്ഥയാണ് സര്‍ക്കുലറിലൂടെ സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്നത്. ഇത് നിലവിലെ സര്‍വീസ് നിയമങ്ങളില്‍ ഒരിടത്തും സൂചിപ്പിച്ചിട്ടില്ലാത്ത കാലദൈര്‍ഘ്യമാണ്. 6 മാസം കഴിയുമ്പോള്‍ പല ഉത്തരവുകളുടെയും പ്രസക്തി നഷ്ടപ്പെടാന്‍ സാദ്ധ്യതയുണ്ട്. നിലവില്‍ സ്ഥലംമാറ്റങ്ങള്‍ ഓണ്‍ലൈനില്‍ നടത്തണമെന്ന ഉത്തരവ് 2017 ല്‍ ഉദ്യോഗസ്ഥ ഭരണപരിഷ്‌ക്കാര വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും മഹാഭൂരിപക്ഷം വകുപ്പുകളിലും നടപ്പിലാക്കിയിട്ടില്ല. ഇത്തരം കാര്യങ്ങളില്‍ ജാഗ്രത പാലിക്കുന്നതിന് പകരം ജീവനക്കാര്‍ക്ക് നീതി നിഷേധിക്കുന്ന വിധത്തില്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ ദുര്‍ബലമാക്കുന്ന ജൂലൈ 26 ലെ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്ന് ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ കെ.പി.ഗോപകുമാറും ജനറല്‍ സെക്രട്ടറി ജയശ്ചന്ദ്രന്‍ കല്ലിംഗലും സര്‍ക്കാരിനോടാവശ്യപ്പെട്ടു.
ബംഗ്ലാദേശിലെ ഹൈന്ദവ ആത്മീയ നേതാവിനെ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. കൃഷ്ണദാസ് പ്രഭുവിനെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയെന്നാണ് റിപ്പോർട്ട്…
ശ്രീനഗർ: ദാൽ തടാകം കാശ്മീർ ഇന്ന് ഉച്ചയ്ക്ക് പകർത്തിയ ചിത്രം
തിരുവനന്തപുരം: സിപിഎം നേതാവ് ഇ പി ജയരാജന്റെ ആത്മകഥാ വിവാദത്തെത്തുടര്‍ന്ന് ഡി സി ബുക്‌സില്‍ നടപടി. പബ്ലിക്കേഷന്‍സ് വിഭാഗം മേധാവി…
കാർ ഓടിച്ച പി മുഹമ്മദ് മുസമ്മലിൻറെ ലൈസൻസ് ആണ് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തത് ഒൻപതിനായിരം രൂപ പിഴ ഇനത്തിൽ…
ശബരിമല:സ്പോട്ട് ബുക്കിംഗ് വഴി ശബരിമലയിലേക്ക് എത്ര ഭക്തർക്ക് വേണമെങ്കിലും വരാമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ്. പ്രശാന്ത്. ഭക്തർ…
കൊല്ലം: റെയിൽവേ പവർ ലൈനിനു മുകളിലേക്ക് വീണ യുവാവിന് ഗുരുതരമായി പൊള്ളലേറ്റു. കരുനാഗപ്പള്ളി പാവുമ്പ സ്വദേശിയായ അഗസ്റ്റിനാണ്(29) അപകടത്തിൽപ്പെട്ടത്. ഞായറാഴ്ച…