ജലമേളകൾ കുട്ടനാട് ജനതയുടെ ഹൃദയതാളം: കൊടിക്കുന്നിൽ സുരേഷ് എംപി

മകം ജലോത്സവം ട്രോഫി ചിറമേൽ തൊട്ടുകടവിന്.

എടത്വ: ജലമേളകൾ കുട്ടനാട് ജനതയുടെ ഹൃദയതാളമാണെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി.കുട്ടനാട് ദ്രാവിഡ പൈതൃക വേദിയുടെ ആഭിമുഖ്യത്തില്‍ നടന്ന മൂന്നാമത് മകം ജലോത്സവം എടത്വ സെന്റ് ജോര്‍ജ്ജ് ഫൊറോന പള്ളിക്ക് സമീപം പമ്പയാറ്റില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രസിഡന്റ് പി.എം. ഉത്തമന്‍ അധ്യക്ഷത വഹിച്ചു.

വെപ്പ് ബി ഗ്രേഡ്, മൂന്ന്, അഞ്ച്, ഏഴ്, 14 തുഴ വള്ളങ്ങള്‍ മത്സരത്തില്‍ പങ്കെടുത്തു.രക്ഷാധികാരി എജെ കുഞ്ഞുമോൻ പതാക ഉയര്‍ത്തി.എടത്വ സെന്റ് ജോര്‍ജ് ഫൊറോന പള്ളി വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍ അനുഗ്രഹപ്രഭാഷണം നടത്തി.ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി ജോളി മാസ്ഡ്രില്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.എടത്വാ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി വര്‍ഗീസ്, ജില്ലാപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിനു ഐസക് രാജു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രേഷ്മ ജോണ്‍സണ്‍, ദ്രാവിഡ പൈതൃകവേദി സെക്രട്ടറി ജി. ജയചന്ദ്രന്‍, സ്റ്റാര്‍ളി ജോസഫ്, ബിജു മുളപ്പഞ്ചേരില്‍, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ആനി ഈപ്പന്‍, അജിത്ത് പിഷാരത്ത്,

എടത്വ വികസന സമിതി ജനറൽ സെക്രട്ടറി ഡോ. ജോണ്‍സണ്‍ വി. ഇടിക്കുള, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ജോണ്‍സണ്‍ എം. പോള്‍,വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് കെ.ആർ ഗോപകുമാർ , സജി ജോസഫ്, യു. വിപിന്‍, മധു മംഗലപ്പള്ളി, അജോഷ് കുമാര്‍ തായങ്കരി, അനിറ്റ് മരിയ സജി, ജനറൽ സെക്രട്ടറി കെ.കെ. സുധീര്‍, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ കെസി. സന്തോഷ് , എൻടിബിആർ ചീഫ് സ്റ്റാർട്ട്ർ തങ്കച്ചൻ പാട്ടത്തിൽ,ജോസ് ജെ വെട്ടിയിൽ, സന്തോഷ് വെളിയനാട്, ജയപ്രകാശ് കിടങ്ങറ.എന്നിവര്‍ പ്രസംഗിച്ചു.വയനാട് ദുരന്തഭൂമിയില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ കുട്ടനാട് റെസ്‌ക്യൂ ടീം അംഗങ്ങളായ അനൂപ്, ജിജോ ജോര്‍ജ്ജ്, ശ്യം സുന്ദര്‍, ജിജോ സേവ്യര്‍ എന്നിവരെ ആദരിച്ചു.സമ്മാന ദാനം സബ് ഇന്‍സ്‌പെക്ടര്‍ സി. ജി. സജികുമാർ നിര്‍വഹിച്ചു.

News Desk

Recent Posts

സന്നിധാനത്ത് അയ്യപ്പന് മുൻപിൽ 66 കാരി ലത കിഴക്കേമനയുടെ സ്വയം ചിട്ടപ്പെടുത്തിയ നൃത്തചുവടുകൾ അവതരിപ്പിച്ചു.

ശബരിമല:സന്നിധാനത്ത് അയ്യപ്പന് മുൻപിൽ നൃത്തച്ചുവടു വച്ച് തൃശൂർ സ്വദേശിനിയും നൃത്ത അധ്യാപികയുമായ 66 കാരി ലത കിഴക്കേമന. അഞ്ചുവയസ്സ് മുതൽ…

1 hour ago

“പോരാട്ടങ്ങൾക്ക് അവധി നല്കില്ല:ജയശ്ചന്ദ്രൻ കല്ലിംഗൽ”

സർക്കാർ ജീവനക്കാർ ഉൾപ്പെടെയുള്ള അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിന് ലഭ്യമാകേണ്ട ന്യായമായ അവകാശങ്ങൾ സംരക്ഷിക്കാൻ ജോയിൻ്റ് കൗൺസിൽ എന്നും മുന്നിൽ ഉണ്ടാകുമെന്ന് ജോയിന്റ്…

4 hours ago

“രക്ഷാദൗത്യം അവസാനിപ്പിച്ച് പത്രം ലോറൻസ് (കണ്ണപ്പൻ ലോറൻസ്) യാത്രയായി.”

കൊല്ലം :ഇന്ത്യൻ രാഷ്ട്രപതിയുടെ ജീവൻ രക്ഷാ പതക്കം രണ്ട് തവണ നേടിയ കൊല്ലം നീണ്ടകര തോട്ടത്തിൽ വീട്ടിൽ പരേതനായ പത്രം…

4 hours ago

“മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’ അമ്പതിന്റെ നിറവിൽ:വാർഷിക സമ്മേളനം 25ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും”

മിത്തും ചരിത്രവും രാഷ്ട്രീയവും പ്രണയവുമെല്ലാം ഇടകലർന്ന മാന്ത്രികാഖ്യാനത്തിലൂടെ വായന ക്കാരുടെ മനസ്സു കീഴടക്കിയ എം മുകുന്ദന്റെ 'മയ്യഴിപ്പുഴയുടെ തീരങ്ങളിൽ' നോവലിന്…

6 hours ago

“ഭരണഘടനയില്‍ വഖഫിന് സ്ഥാനം ഇല്ല:പ്രധാനമന്ത്രി”

ന്യൂഡല്‍ഹി: വഖഫിന് എതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. സാമൂഹിക നീതിക്ക് എതിരാണ് വഖഫ് എന്നാണ് മോദി പറഞ്ഞത്.…

7 hours ago

പ്രിയങ്കയുടെ സത്യപ്രതിജ്ഞ നാളെ; വയനാട് ഉരുൾപൊട്ടൽ ആദ്യം ഉന്നയിക്കും.

ന്യൂഡൽഹി: പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിനു നാളെ തുടക്കം കുറിക്കും. ഡിസംബർ 20 വരെയാണ് സമ്മേളനം. വയനാടിന്‍റെ നിയുക്ത എംപി പ്രിയങ്ക…

10 hours ago