സഹ സംവിധായകൻ അനിൽ സേവ്യർ അന്തരിച്ചു.

അങ്കമാലി : സഹ സംവിധായകൻ അനിൽ സേവ്യർ അന്തരിച്ചു.  ശിൽപ്പിയും ജാൻ എ മൻ, തല്ലുമാല, മഞ്ഞുമ്മൽ ബോയ്സ്, തെക്ക് വടക്ക് സിനിമകളുടെ സഹസംവിധായകനുമായ അനിൽ സേവ്യർ (39) നിര്യാതനായി. ഫുട്ബോൾ കളിക്കിടയിലുണ്ടായ ഹൃദയസ്തംഭനത്തെ തുടർന്ന് ചികിത്സയിലായിരുന്നു. അങ്കമാലി കിടങ്ങൂർ പുളിയേൽപ്പടി വീട്ടിൽ പി. എ സേവ്യറാണ് പിതാവ്. അങ്കമാലി കേന്ദ്രീകരിച്ച് ഭാര്യയും ചിത്രകാരിയുമായ അനുപമ ഏലിയാസുമൊത്ത് കലാപരിശീലനം നടത്തി വരുകയായിരുന്നു. തൃപ്പൂണിത്തുറ ആർഎൽവി കോളേജിൽ നിന്ന് ബിഎഫ്എ പൂർത്തിയാക്കിയ ശേഷം ഹൈദ്രബാദ് കേന്ദ്ര സർവ്വകലാശാലയിൽ നിന്ന് ശിൽപ്പകലയിൽ എംഎഫ്എ ചെയ്തു. ഒരേ സമയം ക്യാംപസിൽ ഉണ്ടായിരുന്ന രോഹിത് വെമുലയുടെ സ്മാരക ശിൽപ്പം അനിലാണ് സൃഷ്ടിച്ചത്. കൊച്ചി മുസിരിസ് ബിനാലെയുടെ ഭാഗമായും പ്രവർത്തിച്ചിരുന്നു… മാതാവ്: അൽഫോൻസ സേവ്യർ, സഹോദരൻ: അജീഷ് സേവ്യർ. ഭൗതിക ശരീരം മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠനത്തിന് നൽകണമെന്ന അനിലിൻ്റെ തീരുമാനം നടപ്പാക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. നാളെ (28.8) രാവിലെ 11 മണി മുതൽ വസതിയിലും ശേഷം നാസ് ഓഡിറ്റോറിയത്തിൽ 3 മണി വരെയും പൊതുദർശനം ഉണ്ടാകും.

News Desk

Recent Posts

പ്രിയങ്കയുടെ സത്യപ്രതിജ്ഞ നാളെ; വയനാട് ഉരുൾപൊട്ടൽ ആദ്യം ഉന്നയിക്കും.

ന്യൂഡൽഹി: പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിനു നാളെ തുടക്കം കുറിക്കും. ഡിസംബർ 20 വരെയാണ് സമ്മേളനം. വയനാടിന്‍റെ നിയുക്ത എംപി പ്രിയങ്ക…

3 hours ago

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ അന്തേവാസിയുടെ ആക്രമണം; സെക്യൂരിറ്റി ജീവനക്കാരന്റെ മൂക്ക് തകര്‍ന്നു.

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയുടെ ആക്രമണത്തില്‍ സെക്യൂരിറ്റി ജീവനക്കാരന് സാരമായി പരിക്കേറ്റു. മൂക്കിന്റെ പാലം തകര്‍ന്ന രഞ്ജുവിനെ കോഴിക്കോട്…

3 hours ago

മഹാരാഷ്ട്രയിൽ വിജയത്തിന് പിന്നിൽ പ്രവർത്തിച്ചത് ആർ എസ് എസ് കാരൻ അതുൽലിമായ എന്ന എൻജിനീയർ.

മുംബെ: നാസിക്കിൽ നിന്നുള്ള 54 കാരനായ അതുൽലിമായ എന്ന എൻജിനീയറാണ് മഹാരാഷ്ട്ര വിജയത്തിന് പിന്നിൽ പ്രവർത്തിച്ചത്. ബഹുരാഷ്ട്ര കോർപ്പറേറ്റ് ജീവിതം…

3 hours ago

ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയാകും.

മുംബൈ:54 കാരനായ ദേവേന്ദ്ര ഫഡ്നാവിസ് അടുത്ത മുഖ്യമന്ത്രിയാകും. ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ പരാജയം കൃത്യമായി പഠിച്ച് നിയമസഭ തിരഞ്ഞെടുപ്പിൽ എങ്ങനെ വിജയിക്കാം…

9 hours ago

സുരേന്ദ്രൻ ഇനി പുറത്തേക്കോ, പുതിയ അധ്യക്ഷൻ ആരാവും കേരള ബിജെ.പിയിൽ പ്രശ്നങ്ങൾ ആരംഭിക്കും.

ബിജെപി നേതാവ്സദീപ് വാചസ്പതിയുൾപ്പെടെയുള്ളവർ പരാജയപ്പെട്ടതിൻ്റെ കാരണങ്ങൾ അന്വേഷിക്കുന്നു അദ്ദേഹത്തിൻ്റെ എഫ്ബി പോസ്റ്റ് വായിക്കാം. സന്ദീപ് വാചസ്പതിയുടെ കുറിപ്പ്. ഉപതിരഞ്ഞെടുപ്പിൽ യഥാർത്ഥ…

10 hours ago

“36 മണിക്കൂര്‍ രാപ്പകല്‍ സമരം”

പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കി പഴയ പെന്‍ഷന്‍ പുനഃസ്ഥാപിക്കുക, പന്ത്രണ്ടാം ശമ്പളപരിഷ്‌ക്കരണ നടപടികള്‍ ആരംഭിക്കുക, ക്ഷാമബത്ത -ശമ്പള…

19 hours ago