തിരുവനന്തപുരം: തിരുവനന്തപുരത്ത് വനിതാ ഡോക്ടറുടെ 87 ലക്ഷം രൂപ ഓണ്‍ലൈന് സംഘം തട്ടിയെടുത്തു. ഓണ്‍ലൈനിലൂടെ ഓഹരി ഇടപാട് നടത്താമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് കഴിഞ്ഞ ഒരു മാസം കൊണ്ട് ഇത്രയും തുക തട്ടിയെടുത്തത്. ഡോക്ടറുടെ പരാതിയിൽ സൈബർ പൊലീസ് അന്വേഷണം തുടങ്ങി. വിദേശത്തായിരുന്ന വനിതാ ഡോക്ടറും കുടുംബവും അടുത്തിടെയാണ് തിരുവനന്തപുരത്ത് തിരിച്ചെത്തിയത്. ഇതിനിടയിലാണ് തട്ടിപ്പിനിരയായത്.
ഓണ്‍ലൈനിലൂടെ ഡോകടര് ഇടപാടുകൾ നടത്താറുണ്ട്. കഴിഞ്ഞ മാസം ആദ്യം വാട്ട്സ് ആപ്പില് ഓണ്‍ലൈനിൽ ഓഹരി ഇടപാടിലൂടെ വൻ തുക ലാഭം കൊയ്യാമെന്ന് കാട്ടി സന്ദേശം എത്തി. ഇതിനായി ZERODHA എന്ന മൊബൈൽ ആപ്പ്ലിക്കേഷൻ ഡൗണ്‍ലോഡ് ചെയ്യാൻ ആവശ്യപ്പെട്ടു. തട്ടിപ്പു സംഘവുമായി നേരിട്ട് സംസാരിക്കാതെ വാട്സ് അപ്പ് വഴി മാത്രമായിരുന്നു സന്ദേശങ്ങൾ.ആപ്പ് ഇന്‍സ്റ്റാൾ ചെയത ശേഷം ആദ്യം അഞ്ച് ലക്ഷം രൂപ അടച്ചു. പ്രമുഖ കമ്പനികളുടെ ഓഹരികൾ നല്‍കുമന്നായിരുന്നു വാഗ്ദാനം.
താമസിയാതെ ഡോക്ടറുടെ അക്കൗണ്ടിലേക്ക് ലാഭവിഹിതമായി ഒരു ലക്ഷം രൂപ എത്തി. ഇതോടെ സംഘത്തെ വിശ്വസിച്ച ഡോക്ടർക്ക് മുന്നിൽ കൂടുതൽ വാഗ്ദാനങ്ങളും എത്തി. കൂടുതൽ ഓഹരികൾ വാഗ്ദാനം ചെയ്ത് പല തവണകളായി ഡോക്ടറിൽ നിന്ന് തട്ടിപ്പ് സംഘം 87 ലക്ഷം രൂപ വാങ്ങി. വാലറ്റിൽ അതനുസരിച്ച് ലാഭവിഹിതം കാണിക്കുകയും ചെയ്തു. എന്നാൽ പണം പിന്‍വലിക്കാനായില്ല. പണം ചോദിക്കുമ്പോൾ ഇൻഷുറൻസ് ഇനത്തിലും മറ്റുമായി പണം അടച്ചാലെ തുക പിന്‍വലിക്കാനാകൂ എന്നായിരുന്നു മറുപടി.
ലാഭവിഹിതത്തിൽ നിന്ന് ഈടാക്കാൻ പറഞ്ഞെങ്കിലും സമ്മതിച്ചില്ല. ഇതോടെ വഞ്ചിക്കപ്പെട്ടെന്ന് മനസ്സിലായതോടെ ഡോക്ടർ സൈബർ പൊലീസിൽ പരാതി നല്‍കുകയായിരുന്നു.
തിരുവനന്തപുരം:വിദ്യാർത്ഥികൾക്കും പണി കൊടുത്ത് പൊതുവിദ്യാഭ്യാസ വകുപ്പ്, വാട്ട്സാപ്പിലൂടെ പഠനകാര്യങ്ങൾ നൽകരുത്, ബാലവകാശ കമ്മീഷനിടപെടൽ.ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് നോട്ട്സ് ഉള്‍പ്പടെ പഠന…
കൊച്ചി: മതവികാരം ഇളക്കി വിട്ടാണ് സുരേഷ് ഗോപി തൃശ്ശൂരിൽ ജയിച്ചതെന്നാരോപിച്ച് എഐവൈഎഫ് നേതാവ് എഎസ് ബിനോയ് നൽകിയ ഹർജിയാണ് ഹൈക്കോടതി ഇന്ന്…
ശാസ്താംകോട്ട:വിദേശ വിദ്യാർഥികളെയടക്കം ആകർഷിക്കുന്ന വിധത്തിൽ കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശാസ്താംകോട്ട ഡി. ബി.…
കൊച്ചി: മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശി പ്രതിഷേധിച്ച കേസ് റദ്ദാക്കിയ ഉത്തരവിലാണ് പരാമര്‍ശം. 2017ല്‍ പറവൂരില്‍ മുഖ്യമന്ത്രിക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി…
കരുനാഗപ്പള്ളി: മാരാരിത്തോട്ടത്ത് സ്ത്രീയുടെ ശരീരത്തിലൂടെ സ്വകാര്യ ബസ് കയറി ഇറങ്ങി .കരുനാഗപ്പള്ളി സ്വദേശി സുനീറബീവി ( 58 ) മരിച്ചു.ഭർത്താവിന്…
കരിവെള്ളൂർ : കാസർഗോഡ് ജില്ലയിലെ ചന്തേര പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ കരിവെള്ളൂർ പലിയേരി കൊവ്വൽ സ്വദേശിനി ദിവ്യശ്രീയെ…