താമരശ്ശേരി: ലേബർ സെസ് കുടിശ്ശികയായത് പിരിക്കാൻ ചെന്ന വില്ലേജ് ഓഫീസറെയും സംഘത്തെയും കയ്യേറ്റം ചെയ്തു. കോഴിക്കോട് താമരശ്ശേരി താലൂക്കിലെ കിഴക്കോത്ത് വില്ലേജ് ഓഫീസർ പ്രസന്നയും സഹപ്രവർത്തകരുമാണ് കയ്യേറ്റത്തിന് ഇരയായത്. കിഴക്കോത്ത് പാറക്കൽ സിദ്ദിഖിന്റെ വീട്ടിലാണ് 31,000 രൂപയുടെ കുടിശ്ശിക പിരിക്കാൻ റവന്യൂ സംഘം പോയത്. നിരവധിതവണ നോട്ടീസ് അയച്ചും ഫോൺ വിളിച്ചും ബന്ധപ്പെട്ടതിനുശേഷവും മനപ്പൂർവ്വം അ ടക്കാതിരുന്നതിനെ തുടർന്നാണ് റവന്യൂ റിക്കവറി നടപടി പ്രകാരം ജീവനക്കാർ വീട്ടിലെത്തിയത്. വീട്ടുടമസ്ഥൻ ബന്ധുക്കളെയും നാട്ടുകാരെയും വിളിച്ചു കൂട്ടി ജീവനക്കാർക്ക് നേരെ അസഭ്യവർഷം നടത്തുകയും കയ്യേറ്റം ചെയ്യുകയും ചെയ്തു. നടപടിക്കെതിരെ താലൂക്കിലെ റവന്യൂ ജീവനക്കാർ കിഴക്കോത്ത് വില്ലേജ് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണനടത്തി.
ജോസഫ് എം.കെ, സുബീഷ്, സുധീര കെ എന്നിവർ നേതൃത്വം നൽകി.സംഭവത്തിൽ കൊടുവള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
കരിവെള്ളൂർ : കാസർഗോഡ് ജില്ലയിലെ ചന്തേര പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ കരിവെള്ളൂർ പലിയേരി കൊവ്വൽ സ്വദേശിനി ദിവ്യശ്രീയെ…
കൊച്ചി: ഭരണഘടനാവിരുദ്ധ പരാമർശത്തിൽ മന്ത്രി സജി ചെറിയാന് തിരിച്ചടി. സജി ചെറിയാനെതിരേ കുറ്റം നിലനിൽക്കില്ലെന്ന പോലീസ് റിപ്പോർട്ടും ഈ റിപ്പോർട്ട്…
സജി ചെറിയാന്‍ രാജിവയ്ക്കണം മന്ത്രിപദവിയിലിരുത്തി നടത്തുന്ന അന്വേഷണം പ്രഹസനമാകം: കെ.സുധാകരന്‍ എംപി ഭരണഘടനാ വിരുദ്ധ പരാമര്‍ശം നടത്തിയ മന്ത്രി സജി…
സാമ്പത്തിക പ്രതിസന്ധീ രൂക്ഷം, കടുത്ത നിയന്ത്രണവുമായി സർക്കാർ തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെ തുടന്ന് കോവിഡ് കാലത്തെ സാമ്പത്തിക…
തൃശൂർ: രാജ്യ തലസ്ഥാനമടക്കം പ്രമുഖ നഗരങ്ങൾ വായുമലിനീകരണത്തിന്റെ പിടിയിലമരുമ്പോൾ ആശ്വാസത്തിന്റെ ഹരിത തീരമായിത്തുടരുന്നു തൃശൂർ. ദേശീയ വായുനിലവാര സൂചിക (എക്യുഐ)…
പ്രമുഖ നടൻ മേഘനാഥൻ(60) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നടൻ ബാലൻ കെ.നായരുടെ…