Kerala News

കൊല്ലത്തും വയനാട്ടിലും കാട്ടാന ആക്രമണം.

കൊല്ലം തെന്മലയിലും.വയനാട്. നെയ്ക്കുപ്പയില്‍ കാട്ടാന ഓട്ടോറിക്ഷ തകര്‍ത്തു. പാഞ്ഞടുത്ത കാട്ടാനയില്‍ നിന്ന് തോട്ടിലേക്ക് ചാടിയാണ് നടവയല്‍ സ്വദേശി സഹദേവന്‍ രക്ഷപ്പെട്ടത്. കൊല്ലം തെന്മലയില്‍ കാട്ടാനയെ കണ്ട് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിന് പരിക്കേറ്റു

ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് നെയ്ക്കുപ്പയില്‍ കാട്ടാന ആക്രമണം. നടവയലില്‍ ഹോട്ടല്‍ നടത്തുന്ന സഹദേവനാണ് പരിക്കേറ്റത്. സഹദേവന്‍ വന്നിരുന്ന ഓട്ടോറിക്ഷയ്ക്ക് നേരെ ആന പാഞ്ഞടുത്തു. തോട്ടിലേക്ക് ചാടിയ സഹദേവന് പരിക്കേറ്റു. ഓട്ടോറിക്ഷ ആന തകര്‍ത്തു.

കൊല്ലം തെന്‍മലയില്‍ കാട്ടാനയെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ബിനു എന്ന യുവാവിന് പരിക്കേറ്റു. കാല്‍വഴുതി മറിഞ്ഞ് വീഴുകയായിരുന്നു.ബിനുവിനെ പുനലൂർ താലൂക് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും നട്ടെല്ലിന് പരിക്ക് പറ്റിയതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെക്ക് മാറ്റി. പുലർച്ചെ രണ്ടുമണിക്ക് ആയിരുന്നു കാട്ടാന ആക്രമണം

News Desk

Recent Posts

“കേരള ബാങ്കിൽ പലിശ ഇളവോടെ 2 കോടി വരെ കാർഷിക വായ്പ”

കർഷകർ, കാർഷിക സംരംഭകർ, കാർഷിക സ്റ്റാർട്ടപ്പുകൾ, ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ (FPO), സ്വയം സഹായ സംഘങ്ങൾ, ഇതര സഹകരണ സംഘങ്ങൾ…

3 hours ago

“വൻ മയക്കുമരുന്ന് വേട്ട”

കായംകുളം:കൊല്ലം എക്സൈസ് എൻഫോഴ്‌സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് ടീം ഓച്ചിറ മേമന ഭാഗത്തു നടത്തിയ പരിശോധനയിൽ 104.…

3 hours ago

“സഖാവേ… എന്ന വിളി ഏറെ സന്തോഷത്തോടെ സ്വീകരിക്കു:പി സരിൻ”

പാലക്കാട്: സിപിഎം ആവശ്യപ്പെട്ടാൽ പാർട്ടി അംഗത്വം സന്തോഷത്തോടെ സ്വീകരിക്കുമെന്നും പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫും എൽഡിഎഫും തമ്മിലാണ് മത്സരമെന്നും ഡോ. പി…

4 hours ago

കൂട്ടിലിട്ടു കിളിയെ വളർത്തിയെടുത്തു. സ്വന്തം പിതാവിനേയും മാതാവിനേയും തല്ലികൊന്നു.

കാഞ്ഞിരപ്പള്ളി :പാറത്തോട് ചിറഭാഗത്ത് സോമനാഥൻ നായർ ( 84) ഭാര്യ സരസമ്മ (70) മകൻശ്യാം നാഥ് (31) എന്നിവരാണ് മരിച്ചത്ദമ്പതികളുടെ…

9 hours ago

വയനാട്ടിൽ സിപിഐക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തുന്നത് കോൺഗ്രസിന്‍റെ പക്വതയില്ലായ്മ , ബിനോയ് വിശ്വം.

വയനാട്ടിൽ സിപിഐക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തുന്നത് കോൺഗ്രസിന്‍റെ പക്വതയില്ലായ്മ ആണെന്നും ,ഹരിയാനയിലും വയനാട്ടിലും കോണ്‍ഗ്രസ് രാഷ്ട്രീയ വിവേകം കാണിക്കുന്നില്ലെന്ന് സിപിഐ സംസ്ഥാന…

10 hours ago

തൃക്കടവൂര്‍ ക്ഷേത്രത്തില്‍ ശിവലിംഗത്തില്‍ചാര്‍ത്താനുള്ള തങ്കം സ്വീകരിക്കും

കൊല്ലം: തൃക്കടവൂര്‍ ശ്രീമഹാദേവര്‍ ക്ഷേത്രത്തില്‍ നടക്കുന്ന ദേവപ്രശ്ന പരിഹാര ക്രിയകളുടെ ഭാഗമായി ഭഗവാന്റെ ശിവലിംഗം തങ്കത്തില്‍ വാര്‍ത്തുകെട്ടുന്നതിനാവശ്യമായ തങ്കം നാളെ…

10 hours ago