Kerala News

മുന്‍ വിരോധം നിമിത്തം യുവാവിനെ സംഘംചേര്‍ന്ന് ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതികള്‍ പിടിയില്‍.

മുന്‍വിരോധം നിമിത്തം യുവാവിനെ സംഘം ചേര്‍ന്ന് മാരകായുധങ്ങള്‍ ഉപയോഗിച്ച് മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ച പ്രതികള്‍ പോലീസിന്‍റെ പിടിയിലായി. കയ്യാലക്കല്‍ തേജസ് നഗര്‍ 76, ഫാത്തിമ മന്‍സിലില്‍ മന്‍സൂര്‍ മകന്‍ സെയ്തലി(26), വടക്കേവിള മണക്കാട് അല്‍ത്താഫ് മന്‍സിലില്‍ ഷറഫുദ്ദീന്‍ മകന്‍ അച്ചു എന്ന അസറുദ്ദീന്‍ (26), കയ്യാലക്കല്‍ തേജസ് നഗര്‍ 60 ല്‍ സനോജ് മന്‍സിലില്‍, സുബൈര്‍ മകന്‍ സുല്‍ഫിക്കര്‍ (35), തട്ടാമല, ഹസീന മന്‍സിലില്‍ അന്‍സര്‍ മകന്‍ റോഷന്‍(23) എന്നിവരാണ് ഇരവിപുരം പോലീസിന്‍റെ പിടിയിലായത്. കയ്യാലക്കല്‍ സ്വദേശി സനീര്‍ (44) നെയാണ് പ്രതികള്‍ മര്‍ദ്ദിച്ച് അവശനാക്കിയത്.
വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രതികളായ അസറുദ്ദീനെയും മാഹീനെയും വാഹന മോഷണ കേസില്‍ പോലീസ് അറസ്റ്റ് ചെയ്യാന്‍ ഇടയാക്കി എന്ന വിരോധമാണ് അക്രമത്തിലേക്ക് നയിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 9.30 മണിയോടെ ഇരവിപുരം നിവ്യ ജംഗ്ഷന് സമീപത്തുവച്ച് ബൈക്കില്‍ വരികയായിരുന്ന സനീറിനെ പ്രതികള്‍ കമ്പിവടിയും മറ്റ് മാരകായുധങ്ങളുമായി തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. തലയിലും മുതുകത്തും അടിയേറ്റ് നിലത്തുവീണ സനീറിനെ പ്രതികള്‍ മൃഗീയമായി മര്‍ദ്ദിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ സനീറിന്‍റെ നാല് വിരലുകള്‍ക്ക് പൊട്ടല്‍ സംഭവിക്കുകയും ശരീരമാസകലം പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റ് അവശനായ സനീറിനെ വഴിയരികില്‍ ഉപേക്ഷിച്ച് കടന്ന സംഘം ഇയാളുടെ ഒന്നര പവന്‍റെ സ്വര്‍ണ്ണമാലയും പോക്കറ്റില്‍ ഉണ്ടായിരുന്ന 52,000 രൂപയും മോഷ്ടിച്ചെടുത്തു. സനീറിന്‍റെ പരാതിയില്‍ ഇരവിപുരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരവിപുരം ഇന്‍സ്പെക്ടര്‍ രാജീവിന്‍റെ നിര്‍ദ്ദേശപ്രകാരം സബ് ഇന്‍സ്പെക്ടര്‍മാരായ ജയേഷ്, സിദ്ദീഖ് സി.പി.ഒ മാരായ സുമേഷ്, അനീഷ്, വൈശാഖ്, രാജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

News Desk

Recent Posts

“കേരള ബാങ്കിൽ പലിശ ഇളവോടെ 2 കോടി വരെ കാർഷിക വായ്പ”

കർഷകർ, കാർഷിക സംരംഭകർ, കാർഷിക സ്റ്റാർട്ടപ്പുകൾ, ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ (FPO), സ്വയം സഹായ സംഘങ്ങൾ, ഇതര സഹകരണ സംഘങ്ങൾ…

3 hours ago

“വൻ മയക്കുമരുന്ന് വേട്ട”

കായംകുളം:കൊല്ലം എക്സൈസ് എൻഫോഴ്‌സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് ടീം ഓച്ചിറ മേമന ഭാഗത്തു നടത്തിയ പരിശോധനയിൽ 104.…

3 hours ago

“സഖാവേ… എന്ന വിളി ഏറെ സന്തോഷത്തോടെ സ്വീകരിക്കു:പി സരിൻ”

പാലക്കാട്: സിപിഎം ആവശ്യപ്പെട്ടാൽ പാർട്ടി അംഗത്വം സന്തോഷത്തോടെ സ്വീകരിക്കുമെന്നും പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫും എൽഡിഎഫും തമ്മിലാണ് മത്സരമെന്നും ഡോ. പി…

3 hours ago

കൂട്ടിലിട്ടു കിളിയെ വളർത്തിയെടുത്തു. സ്വന്തം പിതാവിനേയും മാതാവിനേയും തല്ലികൊന്നു.

കാഞ്ഞിരപ്പള്ളി :പാറത്തോട് ചിറഭാഗത്ത് സോമനാഥൻ നായർ ( 84) ഭാര്യ സരസമ്മ (70) മകൻശ്യാം നാഥ് (31) എന്നിവരാണ് മരിച്ചത്ദമ്പതികളുടെ…

9 hours ago

വയനാട്ടിൽ സിപിഐക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തുന്നത് കോൺഗ്രസിന്‍റെ പക്വതയില്ലായ്മ , ബിനോയ് വിശ്വം.

വയനാട്ടിൽ സിപിഐക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തുന്നത് കോൺഗ്രസിന്‍റെ പക്വതയില്ലായ്മ ആണെന്നും ,ഹരിയാനയിലും വയനാട്ടിലും കോണ്‍ഗ്രസ് രാഷ്ട്രീയ വിവേകം കാണിക്കുന്നില്ലെന്ന് സിപിഐ സംസ്ഥാന…

10 hours ago

തൃക്കടവൂര്‍ ക്ഷേത്രത്തില്‍ ശിവലിംഗത്തില്‍ചാര്‍ത്താനുള്ള തങ്കം സ്വീകരിക്കും

കൊല്ലം: തൃക്കടവൂര്‍ ശ്രീമഹാദേവര്‍ ക്ഷേത്രത്തില്‍ നടക്കുന്ന ദേവപ്രശ്ന പരിഹാര ക്രിയകളുടെ ഭാഗമായി ഭഗവാന്റെ ശിവലിംഗം തങ്കത്തില്‍ വാര്‍ത്തുകെട്ടുന്നതിനാവശ്യമായ തങ്കം നാളെ…

10 hours ago