തിരുവനന്തപുരം : ജോയിൻ്റ് കൗൺസിൽ നോർത്ത് ജില്ലാ സമ്മേളനത്തിന് തുടക്കമായി. കാനം രാജേന്ദ്രൻ നഗറിൽ (മെഡിക്കൽ കോളേജ് ഇളങ്കാവ് ആഡിറ്റോറിയം) സംഘടിപ്പിച്ച സാംസ്കാരിക സദസ്സ് പ്രശസ്ത കവിയും മലയാളം മിഷൻ ഡയറക്ടറുമായ മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്തു. പരിഷ്കൃത സമൂഹം എന്ന് അഭിമാനം കൊള്ളുമ്പോഴും വിദ്യാസമ്പന്നർ പോലും അന്ധവിശ്വാസങ്ങക്കും അനാചാരങ്ങൾക്കും പിറകെ പോകുന്ന കാഴ്ച ഏറെ ഭയാനകരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്വാഗതസംഘം ചെയർമാനും തിരുവനന്തപുരം നഗരസഭ ഡെപ്യൂട്ടി മേയറുമായ പി.കെ രാജു അധ്യക്ഷത വഹിച്ചു. ജോയിൻ്റ് കൗൺസിൽ ചെയർമാൻ കെ.പി ഗോപകുമാർ, സംസ്ഥാന വൈസ് ചെയർമാൻ എം.എസ് സുഗൈദകുമാരി, സംസ്ഥാന സെക്രട്ടറി എസ്. സജീവ്, സെക്രട്ടറിയേറ്റ് അംഗം നാരായണൻ കുഞ്ഞിക്കണ്ണോത്ത്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി. ബാലകൃഷ്ണൻ, ബീനാ ഭദ്രൻ, വി.കെ മധു, ആർ.സരിത, ജില്ലാ സെക്രട്ടറി കെ. സുരകുമാർ, ജില്ലാ പ്രസിഡൻ്റ് സതീഷ് കണ്ടല, ജില്ലാ ഭാരവാഹികളായ സി.രാജീവ്, ദേവി കൃഷ്ണ.എസ്, ഗിരീഷ് എം.പിള്ള, വി.സന്തോഷ് എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു.
തുടർന്ന് ജോയിന്റ് കൗൺസിൽ നന്മ സാംസ്കാരിക വേദിയിലെ കലാകാരന്മാർ അവതരിപ്പിച്ച ചെണ്ടമേളം ഉൾപ്പെടെയുള്ള വിവിധ കലാപരിപാടികൾ അരങ്ങേറി.
ഇന്ന് (വ്യാഴാഴ്ച) രാവിലെ ഒൻപതര മണിക്ക് ജില്ലാ പ്രസിഡന്റ് സതീഷ് കണ്ടല പതാക ഉയർത്തും. തുടർന്ന് നടക്കുന്ന പ്രതിനിധി സമ്മേളനം മുൻ എം.പി പന്ന്യന്‍ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി കെ.സുരകുമാർ പ്രവർത്തന റിപ്പോർട്ടും ജില്ലാ ട്രഷറർ ആർ.സരിത വരവു ചെലവു കണക്കും അവതരിപ്പിക്കും.
നോർത്ത് ജില്ലാ പ്രസിഡന്റ് സതീഷ് കണ്ടലയുടെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ ജോയിന്റ് കൗൺസിൽ സംസ്ഥാന വൈസ് ചെയർപേഴ്സൺ എം.എസ് സുഗൈതകുമാരി, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം നാരായണൻ കുഞ്ഞിക്കണ്ണോത്ത്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി.ബാലകൃഷ്ണൻ, വി.കെ മധു, വിനോദ് വി.നമ്പൂതിരി തുടങ്ങിയവർ പങ്കെടുക്കും.
ഉച്ചയ്ക്കുശേഷം ഒന്നര മണിക്ക് നടക്കുന്ന യാത്രയയപ്പ് സമ്മേളനം സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. നോർത്ത് ജില്ലയുടെ കീഴിലുള്ള വിവിധ ഓഫീസുകളിൽ നിന്നും വിരമിച്ച സംസ്ഥാന- ജില്ലാ നേതാക്കളായ കെ.സുരകുമാർ, ടി.വേണു, എൻ.കെ സതീഷ്, വി.ബാബു എന്നിവരെ ഉപഹാരം നൽകി ആദരിക്കും. നോർത്ത് ജില്ലാ വൈസ് പ്രസിഡന്റ് ദേവി കൃഷ്ണ എസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സ്വാഗതസംഘം ജനറൽ കൺവീനർ ടി.അജികുമാർ, നോർത്ത് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ വൈ.സുൽഫീക്കർ, എസ്.മുഹമ്മദ് ഷാഫി, മെഡിക്കൽ കോളേജ് മേഖലാ പ്രസിഡന്റ് സതീശൻ.വി, സെക്രട്ടറി ബിനു.സി എന്നിവർ പങ്കെടുക്കും.
തുടർന്ന് വിവിധ വിഷയങ്ങളിൻ മേലുള്ള ചർച്ച, മറുപടി, പ്രമേയാവതരണം, ക്രഡൻഷ്യൽ റിപ്പോർട്ട്, പുതിയ ജില്ലാ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് എന്നിവയോടെ ദ്വിദിന ജില്ലാ സമ്മേളനം സമാപിക്കും.
കരിവെള്ളൂർ : കാസർഗോഡ് ജില്ലയിലെ ചന്തേര പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ കരിവെള്ളൂർ പലിയേരി കൊവ്വൽ സ്വദേശിനി ദിവ്യശ്രീയെ…
കൊച്ചി: ഭരണഘടനാവിരുദ്ധ പരാമർശത്തിൽ മന്ത്രി സജി ചെറിയാന് തിരിച്ചടി. സജി ചെറിയാനെതിരേ കുറ്റം നിലനിൽക്കില്ലെന്ന പോലീസ് റിപ്പോർട്ടും ഈ റിപ്പോർട്ട്…
സജി ചെറിയാന്‍ രാജിവയ്ക്കണം മന്ത്രിപദവിയിലിരുത്തി നടത്തുന്ന അന്വേഷണം പ്രഹസനമാകം: കെ.സുധാകരന്‍ എംപി ഭരണഘടനാ വിരുദ്ധ പരാമര്‍ശം നടത്തിയ മന്ത്രി സജി…
സാമ്പത്തിക പ്രതിസന്ധീ രൂക്ഷം, കടുത്ത നിയന്ത്രണവുമായി സർക്കാർ തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെ തുടന്ന് കോവിഡ് കാലത്തെ സാമ്പത്തിക…
തൃശൂർ: രാജ്യ തലസ്ഥാനമടക്കം പ്രമുഖ നഗരങ്ങൾ വായുമലിനീകരണത്തിന്റെ പിടിയിലമരുമ്പോൾ ആശ്വാസത്തിന്റെ ഹരിത തീരമായിത്തുടരുന്നു തൃശൂർ. ദേശീയ വായുനിലവാര സൂചിക (എക്യുഐ)…
പ്രമുഖ നടൻ മേഘനാഥൻ(60) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നടൻ ബാലൻ കെ.നായരുടെ…