Kerala News

പാലക്കാട് ഇടതുപക്ഷ സ്ഥാനാർത്ഥിയുടെ പ്രചരണത്തിൽ പി.കെ ശശി ഉണ്ടാകില്ല.

പാലക്കാട്:പാലക്കാട് ഇടതുപക്ഷ സ്ഥാനാർത്ഥിയുടെ പ്രചരണത്തിൽ പി.കെ ശശി ഉണ്ടാകില്ല.നവംബർ മൂന്ന് മുതൽ 16 വരെയാണ് പികെ ശശിയുടെ വിദേശയാത്ര. തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ ശശി കേരളത്തിലേക്ക് മടങ്ങിയെത്തുകയുള്ളൂ. ഗുരുതര ആരോപണങ്ങളുടെ പേരിൽ സിപിഎമ്മിൽ അച്ചടക്ക നടപടി നേരിട്ടയാളാണ് അദ്ദേഹം. അതേസമയം പികെ ശശി ജില്ലയിൽ നിന്ന് മുങ്ങുകയാണെന്ന് പ്രതിപക്ഷം ആരോപണം. പാർട്ടി ഫണ്ട് തിരിമറിയുടെ പേരിൽ പികെ ശശിയെ പാർട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്നെല്ലാം നീക്കിയിരുന്നു.ഇപ്പോൾ അദ്ദേഹം കെ.ടി ഡി സി ചെയമാനാണ്. ആസ്ഥാനത്തിൻ്റെ പേരിലാണ് വിദേശ യാത്ര അനുമതി. ബ്രിട്ടനും ജർമ്മനിയും സന്ദർശിക്കും.പി.കെ ശശിയെ പാർട്ടിയുടെ എല്ലാ സ്ഥാനങ്ങളിൽ നിന്നും നീക്കിയിട്ടും സി.ഐടിയു ജില്ലാ പ്രസിഡൻ്റായി തുടരുന്നതിൽ പാർട്ടിയിൽ തന്നെ ഒരു വലിയ വിഭാഗത്തിന് അതൃപ്തി ഉള്ളതിനാൽ അദ്ദേഹത്തിൻ്റെ പ്രസിഡൻ്റ് സ്ഥാനവും തെറിക്കും.

News Desk

Recent Posts

സംസ്ഥാനത്ത് മലയാള ഭാഷയ്ക്ക് ചില വകുപ്പുകളിൽ ഇപ്പോഴും അയിത്തം കൽപ്പിക്കുന്നു.

തിരുവനന്തപുരം: മലയാളി എപ്പോഴും ഇംഗ്ലീഷ് ഭാഷയെ സ്വപ്നം കാണുന്നവരാണ്. മാതൃഭാഷ വേണം വേണ്ടാ എന്നതരത്തിൽ ചിലരെങ്കിലും ചിന്തിക്കുന്നുണ്ടാവാം. എന്നാൽ സർക്കാർ…

41 mins ago

ഫാസിസവും വന്‍കിട വ്യവസായ സാമ്രാജ്യങ്ങളും ഡാനിയല്‍ ഗെറനെ (Daniel Guerin) ഓര്‍ക്കുമ്പോള്‍,കെ സഹദേവൻ.

ഫാസിസത്തിന് എക്കാലവും ഒരേ രൂപവും ഭാവവുമാണെന്ന് കരുതുന്നത് തീര്‍ച്ചയായും തെറ്റായ അനുമാനമായിരിക്കും. അത് സ്ഥല-കാല ഭേദങ്ങള്‍ക്കനുസരിച്ച് പുതുരൂപങ്ങള്‍ കൈക്കൊള്ളുകയും വര്‍ഗ്ഗ-വംശീയ…

1 hour ago

പതിനായിരങ്ങൾ പങ്കെടുത്ത പ്രകടനം കഴിഞ്ഞ്,സത്യൻ മൊകേരി വരണാധികാരിയായ വയനാട്‌ കലക്ടർ ഡി ആർ മേഘശ്രീക്ക്‌ പത്രിക നൽകിയത്‌.

കൽപ്പറ്റ: പതിനായിരങ്ങൾ പങ്കെടുത്ത പ്രകടനം കഴിഞ്ഞ് രാവിലെ   കലക്ടറേറ്റിലെത്തിയാണ്‌ വരണാധികാരിയായ വയനാട്‌ കലക്ടർ ഡി ആർ മേഘശ്രീക്ക്‌ പത്രിക നൽകിയത്‌. ജനങ്ങൾ…

2 hours ago

സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാദ്ധ്യത; അഞ്ച് ജില്ലകൾക്ക് പ്രത്യേക മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാദ്ധ്യത. അഞ്ച് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി…

2 hours ago

ഫയലിൽ താനായിട്ട് ഇനി തീരുമാനമെടുക്കേണ്ടന്ന് തീരുമാനിക്കുന്ന രസികന്മാരും രസികത്തികളും സെക്രട്ടറിയേറ്റിലുണ്ട്.മുഖ്യമന്ത്രി പിണറായി വിജയൻ.

തിരുവനന്തപുരം:സി.പി ഐ (എം) അനുകൂല സംഘടനയായ സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷൻ്റെ സമ്മേളനമാണ് ഇന്നലെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. സാലറി ചലഞ്ചിൽ…

3 hours ago

നക്സ് ലൈറ്റ് തീവ്രവാദികളോ? പിള്ളാരേ തട്ടി കൊണ്ടുപോകാനെത്തിയ സ്ത്രീകളോ ഏരൂർ ഭാഗത്ത് പേടിപ്പെടുത്തുന്ന സംഭവങ്ങൾ.

അഞ്ചൽ: നക്സ് ലൈറ്റ് തീവ്രവാദികളോ പിള്ളാരേ തട്ടി കൊണ്ടുപോകാനെത്തിയ സ്ത്രീകളോ ഏരൂർ ഭാഗത്ത് പേടിപ്പെടുത്തുന്ന സംഭവങ്ങൾ ഒരു ജാഗ്രത നിർദ്ദേശമുണ്ട്..…

6 hours ago