സാമൂഹ്യ മാധ്യമം വഴി പരിചയപ്പെട്ട യുവതിയിൽ നിന്നും പണം തട്ടിയ പ്രതി പോലീസിന്റെ പിടിയിലായി. വടകര, ചോളം വയൽ, പുത്തലത്ത് ഹൗസിൽ അബ്ബുൽ മജീദ് മകൻ ഷംഷീർ പുത്തലാത് (34) ആണ് കൊല്ലം വെസ്റ്റ് പോലീസിന്റെ പിടിയിലായത്. ഫേസ്ബുക്ക് മെസഞ്ചർ വഴി കൊല്ലം തെക്കേവിള സ്വദേശിയായ യുവതിയുമായി പരിചയപ്പെട്ട ഇയാൾ പിന്നീട് കൂടുതൽ അടുത്ത ബന്ധം സ്ഥാപിക്കുകയും വിശ്വാസം നേടിയെടുക്കുകയും ചെയ്യ്തു. തുടർന്ന് നുണകൾ പറഞ്ഞ് വിശ്വസിപ്പിച്ച് പല തവണകളായി യുവതിയിൽ നിന്നും 11,52,100/- രൂപ കൈപ്പറ്റുകയായിരുന്നു. ഇതു കൂടാതെ ഇരുപത്തയ്യായിരം രൂപയോളം വില വരുന്ന ഇലക്‌ട്രോണിക് ഉപകരണങ്ങളും ഇയാൾ യുവതിയിൽ നിന്നും വാങ്ങിയെടുത്തു. എന്നാൽ പിന്നീട് ഇയാളുടെ ചതി മനസ്സിലാക്കി പിൻതിരിയാൻ ശ്രമിച്ച യുവതിയെ ഇയാൾ സ്വകാര്യ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ പ്രസിദ്ധപ്പെടുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്യ്തു. തുടർന്ന് യുവതി കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും യുവതിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യ്ത് അന്വേഷണം ആരംഭിച്ച വെസ്റ്റ് പോലീസ് പ്രതിയെ കണ്ടെത്തുകയുമായിരുന്നു. തുടർന്ന് ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ ഐ.പി.എസ് ന്റെ നിർദ്ദേശപ്രകാരം പോലീസ് സംഘം വടകരയിൽ നിന്നും യുവാവിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ വേറെയും യുവതികൾ ഇയാളുടെ ചതിക്കുഴിയിൽ അകപ്പെട്ടിട്ടുള്ളതായ് കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. കൊല്ലം എ.സി.പി ഷെറീഫ് എസ് ന്റെ മേനോട്ടത്തിലും വെസ്റ്റ് പോലീസ് ഇൻസ്‌പെക്ടർ ഫയാസിന്റെ നേതൃത്വത്തിലും എസ്.ഐ ജോസ് പ്രകാശ്, എ.എസ്.ഐ ഷാജഹാൻ എസ്.സി.പി.ഒ ശ്രീലാൽ സി.പി.ഓ രതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കരിവെള്ളൂർ : കാസർഗോഡ് ജില്ലയിലെ ചന്തേര പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ കരിവെള്ളൂർ പലിയേരി കൊവ്വൽ സ്വദേശിനി ദിവ്യശ്രീയെ…
കൊച്ചി: ഭരണഘടനാവിരുദ്ധ പരാമർശത്തിൽ മന്ത്രി സജി ചെറിയാന് തിരിച്ചടി. സജി ചെറിയാനെതിരേ കുറ്റം നിലനിൽക്കില്ലെന്ന പോലീസ് റിപ്പോർട്ടും ഈ റിപ്പോർട്ട്…
സജി ചെറിയാന്‍ രാജിവയ്ക്കണം മന്ത്രിപദവിയിലിരുത്തി നടത്തുന്ന അന്വേഷണം പ്രഹസനമാകം: കെ.സുധാകരന്‍ എംപി ഭരണഘടനാ വിരുദ്ധ പരാമര്‍ശം നടത്തിയ മന്ത്രി സജി…
സാമ്പത്തിക പ്രതിസന്ധീ രൂക്ഷം, കടുത്ത നിയന്ത്രണവുമായി സർക്കാർ തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെ തുടന്ന് കോവിഡ് കാലത്തെ സാമ്പത്തിക…
തൃശൂർ: രാജ്യ തലസ്ഥാനമടക്കം പ്രമുഖ നഗരങ്ങൾ വായുമലിനീകരണത്തിന്റെ പിടിയിലമരുമ്പോൾ ആശ്വാസത്തിന്റെ ഹരിത തീരമായിത്തുടരുന്നു തൃശൂർ. ദേശീയ വായുനിലവാര സൂചിക (എക്യുഐ)…
പ്രമുഖ നടൻ മേഘനാഥൻ(60) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നടൻ ബാലൻ കെ.നായരുടെ…