പബ്ലിക്ക് ഹെൽത്ത് നേഴ്സുമാരെ സർക്കാർ അവഗണിക്കുന്നു. മറ്റു ജീവനക്കാർ ചെയ്യേണ്ട ജോലികൾ ചേയ്യേണ്ടി വരുന്നു.

തിരുവനന്തപുരം:പബ്ലിക്ക് ഹെൽത്ത് നേഴ്സുന്മാരുടെ പ്രവർത്തനം തടസപ്പെടുന്ന രീതിയിൽ മറ്റു ജോലികൾ ചെയ്യിക്കുന്നു എന്ന അക്ഷേപം ഈ വിഭാഗം ജീവനക്കാർ ഉന്നയിക്കുന്നത് സർക്കാർ കണ്ടില്ലെന്നു നടിക്കുന്നതായ് ജീവനക്കാരും ചില സർവ്വീസ് സംഘടനകളും ആരോപിക്കുന്നു.രോഗ പ്രതിരോധ രംഗ ത്ത് കൃത്യമായ സേവനം ചെയ്ത ഈ വിഭാഗം ജീവനക്കാർക്ക് എന്നും അവഗണനയെന്നും ആരോപണം. ഹെൽത്ത്‌സബ്‌സെന്റർസ്, ഹെൽത്ത്‌ വെൽനെസ് സെന്റർ ആയി അപ്ഗ്രേഡ് ചെയ്യുകയും അവിടുത്തെ ജീവനക്കാരുടെ ജോലി തരം തിരിച്ചു 19/1/23 ഇൽ ഗവ :ഓർഡർ ഇറക്കുകയും ചെയ്തു
എന്നിരുന്നാലും സ്ത്രീ ജീവനക്കാരയ jphn വിഭാഗത്തെ കൊണ്ട് മറ്റു ജീവനക്കാർ ചെയ്യേണ്ടുന്ന ജോലികൾ നിർബന്ധ പൂർവ്വം ചെയ്യിപ്പിക്കുന്ന വലിയ അനീതി യാണ് ഇപ്പോഴും ഉള്ളത്,പബ്ലിക് ഹെൽത്ത്‌ നഴ്സഴ്സസ് ന്റെ പ്രൊമോഷൻ തസ്തികകളിൽ ഇതര നഴ്സിംഗ് കാറ്റഗറി കടന്നു കൂടാൻ ഉള്ള നീക്കം മൂലം പല ജീവനക്കാർക്കും അർഹമായ പ്രൊമോഷൻ സാദ്ധ്യതകൾ വൈകുകയും സാധ്യത നഷ്ടപ്പെടുകയും ചെയ്യുന്നു .എൻട്രി പോസ്റ്റിൽ GNM കഴിഞ്ഞവർ psc എഴുതി കയറുന്നതു jphn കോഴ്സ് പഠിച്ചു നിൽക്കുന്ന ഉദ്യോഗാർഥികളുടെ അവസരം നഷ്ടപ്പെടുത്തുന്നു.സ്ത്രീ ജീവനക്കാർ മാത്രം ഉള്ള കാറ്റഗറി ആയതിനാൽ വലിയ രീതിയിൽ ഉള്ള ഭീഷണിയും, അടിച്ചമർത്തലും ജീവനക്കാർക്ക് വലിയ രീതിയിൽ മാനസിക സംഘർഷം ഉണ്ടാകുകയും ചെയ്യുന്നു. മറ്റു ജീവനക്കാരുടെ ജോലികൾ ചെയ്യിപ്പിക്കുന്നത് കൊണ്ട് പബ്ലിക് ഹെൽത്ത്‌ നഴ്സസ് ചെയ്യേണ്ടുന്ന ജോലികളായ ഗർഭിണികൾ, കുട്ടികൾ, കൗമാരക്കാർ, റിപ്രോഡക്റ്റീവ് ഗ്രൂപ്പിൽ ഉള്ള ആളുകൾ എന്നിവർക്ക് നൽകേണ്ടുന്ന സേവനങ്ങൾ സമയബൻന്ധിതമായി ചെയ്യുവാനോ കറക്റ്റ് ടൈമിൽ റിപ്പോർട്ട്‌ ചെയ്യാനോ സാധിക്കുന്നില്ലഎന്നതും അവർ പറയുന്നു.

News Desk

Recent Posts

“വില്ലേജ് എക്സ്റ്റ്ഷർ ഓഫീസേഴ്സിൻ്റെ പുതിയ നേതൃത്വം എക്സ്റ്റഷൻ ഓഫീസേഴ്സ് ഫോറം എന്ന പേരിൽ പുതിയ സംഘടനനിലവിൽ വന്നു”

കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരായ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാരുടെ കൂട്ടായ്മയായ എക്സ്റ്റ് ക്ഷൻ ഓഫീസേഴ്സ് ഫോറം എന്ന സൊസൈറ്റി…

3 hours ago

മുനമ്പം വിഷയം ഇന്ന് സമരസമിതി നേതാക്കളുമായി മുഖ്യമന്ത്രി വൈകിട്ട് 4 ന് ചർച്ച നടത്തും.

തിരുവനന്തപുരം:ഇന്ന് ചർച്ച(meeting) നടത്തും. വൈകുന്നേരം 4 മണിക്ക് ഓൺലൈനായാണ് ചർച്ച. ആരെയും ഇറക്കി വിടില്ലെന്ന് മുഖ്യമന്ത്രി സമരക്കാർക്ക് ഉറപ്പ് നൽകും.…

6 hours ago

ആദ്യം ചാടിയ സ്ഥലത്ത് ആഴം കുറവായിരുന്നു. ഇവിടെ നിന്നു എഴുന്നേറ്റ് ജെയ്സൻ ആഴമുള്ള സ്ഥലത്ത് പോയി ചാടി മരിച്ചു.

പത്തനംതിട്ട: റാന്നി പാലത്തിൽ നിന്നു പമ്പ നദിയിലേക്കു ചാടിയ മധ്യവസ്കൻ മരിച്ചു. മൈലപ്ര സ്വദേശി ജെയ്സൻ (48) ആണ് മരിച്ചത്. …

8 hours ago

ജീവനാണ് ജീവിക്കണം അഷ്ടമുടി, പക്ഷേ വർഷങ്ങൾ പലതു കടന്നുപോയി, ഇപ്പോഴുംകായലിനു ദുരിതമാണ്.

കൊല്ലം:അഷ്ടമുടി കായൽ ദുരിതമനുഭവിക്കാൻ തുടങ്ങിയിട്ട് കാൽനൂറ്റാണ്ടായി ഇപ്പോഴും അഷ്ടമുടിയെ കുറിച്ച് പറയുമ്പോൾ ആയിരം നാക്കാണ്. പക്ഷേ നാക്കു മാത്രമായി മാറുകയാണ്.…

9 hours ago

ഗുജറാത്തിൽ മലയാളി യുവാവ് അപകടത്തിൽ മരിച്ചു.

അഹമ്മദാബാദ്:ഗുജറാത്തിലെ ബാനസ്കാന്ത ജില്ലയിൽ പാലൻപൂർ അലയ്ഡ് എഞ്ചിനീയറിംഗ് കമ്പനിയിൽ ജോലി ചെയ്തിരുന്ന മലയാളി യുവാവ് പൈപ്പ് ലൈൻ ജോലിക്കിടയിൽ അപകടത്തിൽ…

16 hours ago

ഫെയ്മ മഹാരാഷ്ട്ര വയനാട് ദുരിത ബാധിതർക്ക് 30 1876,41 രൂപ സഹായം എത്തിച്ചു

മുംബൈ:ഫെയ്മ മഹാരാഷ്ട്രയുടെ നേതൃത്വത്തിൽ വയനാട് ദുരിത ബാധിതർക്ക് സഹായം എത്തിക്കുക എന്ന കർത്തവ്യം ഏറ്റെടുത്ത് സേവ് വയനാട് ഗ്രൂപ്പിലൂടെ സംഭരിച്ച…

17 hours ago