പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കി പഴയ പെന്‍ഷന്‍ പുനഃസ്ഥാപിക്കുക, പന്ത്രണ്ടാം ശമ്പളപരിഷ്‌ക്കരണ നടപടികള്‍ ആരംഭിക്കുക, ക്ഷാമബത്ത -ശമ്പള പരിഷ്‌ക്കരണ കുടിശികകള്‍ പൂര്‍ണ്ണമായും അനുവദിക്കുക, ലീവ് സറണ്ടര്‍ മരവിപ്പിച്ച നടപടി പിന്‍വലിക്കുക മെഡിസെപ് സര്‍ക്കാര്‍ ഏറ്റെടുക്കുക, കേന്ദ്രസര്‍ക്കാരിന്റെ കേരളത്തോടുള്ള സാമ്പത്തിക വിവേചനം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് അദ്ധ്യാപക-സര്‍വീസ് സംഘടനാ സമര സമിതിയുടെ ആഭിമുഖ്യത്തില്‍ 2024 ഡിസംബര്‍ 10 ന് രാവിലെ 9 മണി മുതല്‍ 11 ന് രാത്രി 9 മണി വരെ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തുന്ന 36 മണിക്കൂര്‍ രാപ്പകല്‍ സത്യഗ്രഹം വിജയിപ്പിക്കുന്നതിനുള്ള സമരസഹായ സമിതി രൂപീകരിച്ചു. ജോയിന്റ് കൗണ്‍സില്‍ ഹാളില്‍ നടന്ന സമര സഹായ സമിതി രൂപീകരണ യോഗം സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിച്ച് പഴയ പെന്‍ഷന്‍ പുന:സ്ഥാപിക്കുന്നതിനും കുടിശിക ഉള്‍പ്പെടെയുള്ള ക്ഷാമബത്ത ജീവനക്കാര്‍ക്ക് അടിയന്തിരമായി സര്‍ക്കാര്‍ അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജീവനക്കാരുടെ അവകാശ ആനുകൂല്യങ്ങള്‍ സംരക്ഷിക്കുവാന്‍ പണിമുടക്ക് അടക്കമുള്ള വലിയ പോരാട്ടങ്ങള്‍ക്ക് അദ്ധ്യാപക-സര്‍വീസ് സംഘടനാ സമരസമിതി നേതൃത്വം നല്‍കുമ്പോള്‍ സംസ്ഥാനത്തെ മുഴുവന്‍ അദ്ധ്യാപകരും ജീവനക്കാരും ആ പോരാട്ടം വിജയിപ്പിക്കുന്നതിന് വേണ്ട എല്ലാ പ്രവര്‍ത്തനങ്ങളിലും പങ്കാളികളാകണം എന്നും അദ്ദേഹം പറഞ്ഞു. അദ്ധ്യാപക -സര്‍വീസ് സംഘടന സമരസമിതി സംസ്ഥാന ചെയര്‍മാന്‍ ഒ.കെ ജയകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സമരസമിതി സംസ്ഥാന ജനറല്‍ കണ്‍വീനറും ജോയിന്റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറിയുമായ ജയശ്ചന്ദ്രന്‍ കല്ലിംഗല്‍ സ്വാഗതം പറഞ്ഞു. ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ കെ.പി.ഗോപകുമാര്‍ രാപ്പകല്‍ സമരം വിജയിപ്പിക്കുന്നതിനു വേണ്ട മുന്നൊരുക്കങ്ങളെ സംബന്ധിച്ച് വിശദീകരിക്കുകയും പാനല്‍ അവതരിപ്പിക്കുകയും ചെയ്തു. സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ പള്ളിച്ചല്‍ വിജയന്‍, കെ.എസ് അരുണ്‍കുമാര്‍ , സി.പി.ഐ തിരുവനന്തപുരം മണ്ഡലം സെക്രട്ടറി ടി.എസ് ബിനു കുമാര്‍, ജോയിന്റ് കൗണ്‍സില്‍ മുന്‍ ജനറല്‍ സെക്രട്ടറി എന്‍.അനന്തകൃഷ്ണന്‍, പെന്‍ഷണേഴ്‌സ് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സുകേശന്‍ ചൂലിക്കാട്, അദ്ധ്യാപക- സര്‍വീസ് സംഘടനാ സമരസമിതി നേതാക്കളായ ഡോ.കെ എസ് സജികുമാര്‍, പ്രൊഫ.ടി ജി ഹരികുമാര്‍, , കെ കെ സുധാകരന്‍ എന്നിവര്‍ സംസാരിച്ചു. സമരസമിതി സംസ്ഥാന നേതാവ് വി.വിനോദ് നന്ദിയും രേഖപ്പെടുത്തി. സമരസമിതി നേതാക്കളായ ഡോ.എഫ്.വില്‍സണ്‍, എം.എസ്.സുഗൈതകുമാരി, എസ്.സജീവ്, പി.ഹരീന്ദ്രനാഥ്, പി.ശ്രീകുമാര്‍, ആര്‍.സിന്ധു, യു.സിന്ധു, വി.കെ.മധു, വി.ബാലകൃഷ്ണന്‍, എസ്.അജയകുമാര്‍, ജി.സജീബ്കുമാര്‍, ബീനാഭദ്രന്‍, വി.ശശികല, ആര്‍.സരിത, വിനോദ്.വി.നമ്പൂതിരി, സതീഷ് കണ്ടല, ആര്‍.കലാധരന്‍, ആര്‍.എസ്.സജീവ്, അനോജ് എന്നിവര്‍ ഉള്‍പ്പെടെയുള്ള സമരസമിതി നേതാക്കള്‍ പങ്കെടുത്തു. സിപിഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍ ചെയര്‍മാനായും ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ കെ പി ഗോപകുമാര്‍ ജനറല്‍ കണ്‍വീനറായും 501 അംഗ സമരസഹായ സമിതി രൂപീകരിച്ചു.
പ്രിയങ്കാ ഗാന്ധി (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), 622338, (ഭൂരിപക്ഷം 410931) സത്യന്‍ മൊകേരി (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ) 211407…
ജനങ്ങള്‍ ബിജെപിയുടെ നടുവൊടിച്ചെന്നും ഇനി ഈ പാര്‍ട്ടി കേരളത്തില്‍ തലപൊക്കില്ലെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ബിജെപിയുടെ വര്‍ഗീയ…
തൃശൂര്‍: ചേലക്കരയിലെ ചെന്താരമായി യു ആർ പ്രദീപ്. ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ 1212 2 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇടത് മുന്നണി…
പാലക്കാട്: ഒരു തെക്കൻ കാറ്റിൽ പാലക്കാടൻ കോട്ട രാഹൂലിൻ്റെ കരങ്ങളിലേക്ക്.18669 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാറിനെ പരാജയപ്പെടുത്തി.…
കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരായ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാരുടെ കൂട്ടായ്മയായ എക്സ്റ്റ് ക്ഷൻ ഓഫീസേഴ്സ് ഫോറം എന്ന സൊസൈറ്റി…
തിരുവനന്തപുരം:ഇന്ന് ചർച്ച(meeting) നടത്തും. വൈകുന്നേരം 4 മണിക്ക് ഓൺലൈനായാണ് ചർച്ച. ആരെയും ഇറക്കി വിടില്ലെന്ന് മുഖ്യമന്ത്രി സമരക്കാർക്ക് ഉറപ്പ് നൽകും.…