കേരള സിവിൽ സപ്ലൈസ് ഓഫീസേഴ്സ് ഫെഡറേഷന്റെ പതിനൊന്നാമത് സംസ്ഥാന സമ്മേളനം ഒക്ടോബർ 25, 26 തീയതികളിൽ കൊല്ലത്ത്.

കൊല്ലം :കേരള സിവിൽ സപ്ലൈസ് ഓഫീസേഴ്സ് ഫെഡറേഷന്റെ പതിനൊന്നാമത് സംസ്ഥാന സമ്മേളനം കൊല്ലത്ത്കാനം രാജേന്ദ്രൻ നഗറിൽ (ജില്ലാ പഞ്ചായത്ത് ജയൻ സ്മാരക ഹാൾ, തേവള്ളി)  ഒക്ടോബർ 25, 26 തീയതികളിൽ ചേരും.  25 ന് വൈകിട്ട് 3 ന്  വിളംബര ജാഥ . വൈകിട്ട് 4.30ന് ചിന്നക്കടയിൽ  പൊതുസമ്മേളനം സി.പി.ഐ. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്യും. 26 ന് രാവിലെ 10.30 ന് പ്രതിനിധി സമ്മേളനം ഭക്ഷ്യ പൊതുവിതരണ ഉപഭോക്‌തൃകാര്യ വകുപ്പ് മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്യും. സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ.പി.എസ്.സുപാൽ, ജോയിന്റ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ, സംസ്ഥാന ട്രഷറർ സ.പി.എസ്.സന്തോഷ് കുമാർ എന്നിവർ അഭിവാദ്യം ചെയ്തു സംസാരിക്കും.ഉച്ചക്ക് ശേഷം ”ആധുനികവത്കരിക്കുന്ന സിവിൽ സപ്ലൈസ് വകുപ്പ്- പ്രസക്തിയും ഭാവിയും” എന്ന വിഷയത്തെ ആസ്പദമാക്കി നടത്തുന്ന സെമിനാർ ബഹു.മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം നിർവഹിക്കും.ജോയിന്റ്‌ കൗൺസിൽ സംസ്ഥാന ചെയർമാൻ കെ.പി.ഗോപകുമാർ അദ്ധ്യക്ഷത വഹിക്കുന്ന സെമിനാറിൽ ദക്ഷിണ മേഖലാ റേഷനിംഗ് ഡെപ്യൂട്ടി കൺട്രോളർ സി.വി മോഹൻ കുമാർ വിഷയം ആ അവതരിപ്പിക്കും. ജോയിന്റ് കൗൺസിൽ സംസ്ഥാന വൈസ് ചെയർ പേഴ്‌സൺ സുഗൈത കുമാരി എം.എസ്,വൈസ്‌ ചെയർമാൻ നരേഷ് കുമാർ കുന്നിയൂർ, സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ പ്രജിത എന്നിവർ അഭിവാദ്യം ചെയ്യും.
2013 ലെ ഭക്ഷ്യ ഭദ്രതതാ നിയമം, ‘ഒരു രാജ്യം- ഒരു റേഷൻ കാർഡ്’ എന്ന സങ്കല്പത്തിൽ അധിഷ്ടിതമായി നിലവിൽ വന്ന സ്മാർട്ട് പി.ഡി.എസ് എന്നിവ നടപ്പിലാക്കുക വഴി സമൂലമായ പരിവർത്തനങ്ങൾക്ക് വിധേയമായ പൊതുവിതരണ വകുപ്പിന്റെ പ്രവർത്തനങ്ങൾ ജനോന്മുഖവും-ജനസൗഹൃദവുമാക്കുന്നതിനും വഴിയൊരുക്കുക എന്നതാണ് ഈ സമ്മേളനം ലക്ഷ്യമിടുന്നത്.

സപ്ലൈകോയിലെ വകുപ്പ് ജീവനക്കാരുടെ ഡെപ്യൂട്ടേഷൻ തസ്തികകൾ കുറവ് ചെയ്തത് വഴി വകുപ്പിൽ പി.എസ്.സി വഴിയുള്ള നിയമനങ്ങൾ നിലച്ചതും സ്ഥാനക്കയറ്റങ്ങൾ ഇല്ലാതായി.എൻ.എഫ്.എസ്.എ നടത്തിപ്പ് പൊതുവിതരണ വകുപ്പ് ഏറ്റെടുക്കുക, ഉപഭോക്‌തൃകാര്യ വകുപ്പിനെ വിപുലീകരിക്കുക, ഭക്ഷ്യ ഭദ്രതാ നിയമപ്രകാരം നിലവിൽ വന്ന ജില്ലാ പരാതി പരിഹാര ഓഫീസർ(D.G.R.O) ചുമതല എ.ഡി.എമ്മിന് നൽകിയത് വകുപ്പിലെ DYCR തസ്തികയിലെ ജീവനക്കാർക്ക് നൽകുക, ക്ഷാമബത്ത,ലീവ് സറണ്ടർ,ശമ്പള പരിഷ്കരണ കുടിശ്ശിക അടക്കമുള്ള ആനുകൂല്യങ്ങൾ ജീവനക്കാർക്ക് ലഭ്യമാക്കുക, പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുക തുടങ്ങിയ കാതലായ വിഷയങ്ങളും സമ്മേളനം ചർച്ച ചെയ്യുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

News Desk

Recent Posts

“36 മണിക്കൂര്‍ രാപ്പകല്‍ സമരം”

പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കി പഴയ പെന്‍ഷന്‍ പുനഃസ്ഥാപിക്കുക, പന്ത്രണ്ടാം ശമ്പളപരിഷ്‌ക്കരണ നടപടികള്‍ ആരംഭിക്കുക, ക്ഷാമബത്ത -ശമ്പള…

6 hours ago

“വയനാട് ലോക്സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികള്‍, മുന്നണി, ലഭിച്ച വോട്ടുകള്‍ യഥാക്രമം”

പ്രിയങ്കാ ഗാന്ധി (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), 622338, (ഭൂരിപക്ഷം 410931) സത്യന്‍ മൊകേരി (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ) 211407…

8 hours ago

“ജനങ്ങള്‍ ബിജെപിയുടെ നടുവൊടിച്ചുഃ കെ.സുധാകരന്‍ എംപി”

ജനങ്ങള്‍ ബിജെപിയുടെ നടുവൊടിച്ചെന്നും ഇനി ഈ പാര്‍ട്ടി കേരളത്തില്‍ തലപൊക്കില്ലെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ബിജെപിയുടെ വര്‍ഗീയ…

8 hours ago

“ചേലക്കരയുടെ ചെന്താരമായി  യു ആർ പ്രദീപ്”

തൃശൂര്‍: ചേലക്കരയിലെ ചെന്താരമായി യു ആർ പ്രദീപ്. ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ 1212 2 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇടത് മുന്നണി…

8 hours ago

“പാലക്കാടൻ കോട്ട കാത്ത് രാഹുൽ മാങ്കൂട്ടത്തിൽ”

പാലക്കാട്: ഒരു തെക്കൻ കാറ്റിൽ പാലക്കാടൻ കോട്ട രാഹൂലിൻ്റെ കരങ്ങളിലേക്ക്.18669 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാറിനെ പരാജയപ്പെടുത്തി.…

8 hours ago

“വില്ലേജ് എക്സ്റ്റ്ഷർ ഓഫീസേഴ്സിൻ്റെ പുതിയ നേതൃത്വം എക്സ്റ്റഷൻ ഓഫീസേഴ്സ് ഫോറം എന്ന പേരിൽ പുതിയ സംഘടനനിലവിൽ വന്നു”

കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരായ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാരുടെ കൂട്ടായ്മയായ എക്സ്റ്റ് ക്ഷൻ ഓഫീസേഴ്സ് ഫോറം എന്ന സൊസൈറ്റി…

14 hours ago