Kerala News

മാലിന്യപ്രശ്നങ്ങൾക്ക് വേഗത്തിലുള്ള പരിഹാരത്തിനായി സ്റ്റാർട്ടപ്പുകളുമായി കൈകോർക്കും: മന്ത്രി എം ബി രാജേഷ്.

തിരുവനന്തപുരം: സംസ്ഥാന സർക്കാർ നടത്തിവരുന്ന മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി മാലിന്യ സംസ്കരണ രംഗത്ത് അന്തർദേശീയ,ദേശീയ തലത്തിൽ മികവ് തെളിയിച്ച വിവിധ സ്റ്റാർട്ട് അപ്പ് സംരഭങ്ങളുടെ പ്രതിനിധികളുമായി ചർച്ച നടത്തി തദ്ദേശ സ്വയംഭരണ, എക്സൈസ് ,പാർലമൻ്റ്റി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ്. 2025 മാർച്ചോടുകൂടി സീറോ വേസ്റ്റ് സംസ്ഥാനമായി കേരളം മാറുമ്പോൾ ആധുനിക സാങ്കേതിക വിദ്യയും, പുതിയ സംരംഭങ്ങളുടെ നൂതന ആശയങ്ങളും സംസ്ഥാനത്തിന് സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു. കൂടാതെ ഖര, ദ്രാവക മാലിന്യ സംസ്കരണ രംഗത്ത് ദ്രുതഗതിയിലുള്ള മാറ്റമാണ് സർക്കാർ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ മാലിന്യ പരിപാലന രംഗത്തെ പ്രശ്‌നങ്ങൾക്കും വെല്ലുവിളികൾക്കും സമഗ്രമായ പരിഹാരം ഉറപ്പാക്കുക എന്ന ലക്ഷ്യത്തിൽ നടത്തിയ ചർച്ചയിൽ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പത്തോളം കമ്പനികൾ പങ്കെടുത്തു. കോസ്മിക് ഹീലേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, ജൻറോബോട്ടിക്‌സ്, പ്ലാസ്റ്റിക് ഫിഷർ, യൂനോയ സൊല്യൂഷൻസ് , ക്ലൈമറ്റ് ബി വെഞ്ചർസ്, ഇക്കോഓര്ബിറ്റ്, പാഡ്കെയർ ലാബ്സ്, വീവോയ്സ് ലാബ്സ് , ബയോസാർതി , ഗ്രീൻവേംസ് എന്നീ കമ്പനികളാണ് ചർച്ചയിൽ പങ്കെടുത്തത്. സംസ്ഥാനത്തെ മാലിന്യ സംസ്‌കരണ സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിനും, അടിസ്ഥാന സൗകര്യ വികസനത്തിനും, ആധുനിക ശാസ്ത്രീയ സാങ്കേതിക സംവിധാനങ്ങൾ ഒരുക്കുന്നതിനും സഹായകമാകുന്ന നിലയിലാണ് ചർച്ച നടന്നത്. പ്ലാസ്റ്റിക് നിർമാർജനം, റോബോട്ടിക് സഹായത്തോടെയുള്ള മാൻഹോൾ വൃത്തിയാക്കൽ , ജല സ്രോതസുകളിലെ മാലിന്യനീക്കവും സംസ്കരണവും, ബയോഗ്യാസ് പ്ലാന്റുകളുടെ നിർമാണം, സാനിറ്ററി പാഡുകളുടെ സംസ്കരണം ഉൾപ്പെടയുള്ള വിവിധ വിഷയങ്ങളിൽ സമഗ്രമായ ചർച്ചയാണ് സംഘടിപ്പിച്ചത്.

തദ്ദേശ സ്വയംഭരണ വകുപ്പ്, സ്പെഷ്യൽ സെക്രട്ടറി റ്റി വി അനുപമ, പ്രിൻസിപ്പൽ ഡയറക്ടർ ശ്രീറാം സംബശിവ റാവു, ശുചിത്വ മിഷൻ എക്സിക്ക്യൂട്ടിവ് ഡയറക്ടർ യു വി ജോസ്, സിജിഎപിപി, ക്ലീൻ കേരള കമ്പനി, ശുചിത്വമിഷൻ, കെ എസ്‌ ഡബ്ള്യു എം പി പ്രതിനിധികൾ, യൂനിസെഫ് പ്രതിനിധികൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

News Desk

Recent Posts

രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണ പ്രഖ്യാപിച്ച് പിവി അൻവർ.

പാലക്കാട്. യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണ പ്രഖ്യാപിച്ച് പി.വി അൻവർ , ഡിഎംകെ സ്ഥാനാർഥി എം എ മിൻഹാജിനെ…

3 hours ago

കേരള സിവിൽ സപ്ലൈസ് ഓഫീസേഴ്സ് ഫെഡറേഷന്റെ പതിനൊന്നാമത് സംസ്ഥാന സമ്മേളനം ഒക്ടോബർ 25, 26 തീയതികളിൽ കൊല്ലത്ത്.

കൊല്ലം :കേരള സിവിൽ സപ്ലൈസ് ഓഫീസേഴ്സ് ഫെഡറേഷന്റെ പതിനൊന്നാമത് സംസ്ഥാന സമ്മേളനം കൊല്ലത്ത്കാനം രാജേന്ദ്രൻ നഗറിൽ (ജില്ലാ പഞ്ചായത്ത് ജയൻ…

4 hours ago

സഭാ തർക്കം, സാവകാശം തേടി സര്‍ക്കാര്‍ സുപ്രിംകോടതിയില്‍, സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഓര്‍ത്തഡോക്സ് സഭ

കോട്ടയം: സഭാ തര്‍ക്കത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഓര്‍ത്തഡോക്സ് സഭ. ആറ് പള്ളികള്‍ ഏറ്റെടുക്കുന്നതില്‍ സാവകാശം തേടി സര്‍ക്കാര്‍ അപ്പീലുമായി…

4 hours ago

വിമാനങ്ങൾക്ക് ബോംബ് ഭീഷണി, എക്‌സി നെതിരെ കേന്ദ്ര സർക്കാർ

ന്യൂഡെല്‍ഹി: വിമാനങ്ങൾക്ക് ബോംബ് ഭീഷണിതുടരുന്ന പശ്ചാത്തലത്തിൽ സമൂഹ മാധ്യമം എക്‌സി നെതിരെ കേന്ദ്ര സർക്കാർ. എക്‌സിന്റേത് പ്രേരണകുറ്റത്തിന് തുല്യമായ നടപടികൾ…

5 hours ago

കൊല്ലത്ത് വീണ്ടും മൃഗവേട്ട,കാട്ടുപോത്തിനെ വേട്ടയാടി കൊന്നു

കൊല്ലം. സംസ്ഥാനത്ത് വീണ്ടും മൃഗവേട്ട. കാട്ടുപോത്തിനെ വേട്ടയാടി കൊന്നു. കാട്ടുപോത്ത് വേട്ട നടത്തിയത് ഇറച്ചിക്ക് വേണ്ടി. സംഭവം കൊല്ലം അഞ്ചല്‍…

10 hours ago

പ്രിയങ്ക ഗാന്ധി വയനാട് കളക്ടർ മുൻപാകെ നാമനിർദേശ പത്രിക സമർപ്പിച്ചു.

വയനാട് പാർലമെന്റ് മണ്ഡലം ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥി  പ്രിയങ്ക ഗാന്ധി വയനാട് കളക്ടർ മുൻപാകെ നാമനിർദേശ പത്രിക സമർപ്പിച്ചു. കോൺഗ്രസ്…

10 hours ago