Kerala News

സംസ്ഥാന കെ റെയിൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമിതിതിരുവനന്തപുരം മുതൽ കാസറഗോഡു വരെയുള്ള പതിനൊന്നു ജില്ലാ സമിതികൾ ഉടനെ വിളിക്കും.

കോട്ടയം: ശക്തമായ ജനകീയ സമരങ്ങളെ തുടർന്ന് നിർത്തിവച്ചിരുന്ന സിൽവർ ലൈൻ പദ്ധതി എങ്ങനെയും നടപ്പിലാക്കാനുള്ള പ്രവർത്തനങ്ങൾ ലക്ഷ്യമിട്ട് പ്രസ്തുത പദ്ധതിയുടെ കേന്ദ്ര സർക്കാരിന്റെ പക്കലുള്ള ഡി പി ആറിന് അംഗീകരം നേടിയെടുക്കാനുള്ള കേരള മുഖ്യമന്ത്രിയുടെ ശ്രമങ്ങൾ സൃഷ്ടിച്ചിട്ടുള്ള ആശങ്കയുടെ പശ്ചാത്തലത്തിലാണ് പ്രസ്തുത യോഗം ചേർന്ന് സമരപരിപാടികൾക്ക് രൂപം നൽകാൻ തീരുമാനിച്ചതായ് ഭാരവാഹികളായ എം.എം പ ബാബുരാജും എസ് രാജീവനും അറിയിച്ചു.

റെയിൽ പദ്ധതികൾ തുടങ്ങാനുള്ള ഇന്ത്യൻ റെയിൽവെ എഞ്ചിനീയറിംഗ് കോഡിലെ അടിസ്ഥാന നിർദ്ദേശങ്ങളിൽ ഒന്നുപോലും പാലിക്കാതെ തട്ടിക്കൂട്ടി ഉണ്ടാക്കി 2020-ൽ കേന്ദ്ര സർക്കാർ അംഗീകാരത്തിന് സമർപ്പിച്ചിട്ടുള്ളതാണ് സിൽവർ ലൈൻ ഡി പി ആർ.

പ്രസ്തുത പദ്ധതി നടപ്പിലാക്കിയാലുണ്ടാകാവുന്ന സാമൂഹ്യ – സാമ്പത്തിക – പാരിസ്ഥിതിക പ്രത്യാഘതങ്ങളാണ് പദ്ധതിയുടെ നിർദ്ദേശം പുറത്തുവന്ന 2019 മുതൽ കഴിഞ്ഞ അഞ്ചു വർഷങ്ങളായി കേരളം ചർച്ച ചെയ്തു വരുന്നത്. ഇത് പഠിക്കാനോ ഇതിനെതിരെ ഉയർത്തുന്ന വിമർശനങ്ങളും പ്രതിഷേധവും കണക്കിലെടുക്കാനോ കേരള സർക്കാർ തയ്യാറാകുന്നില്ല.
ഇടക്കാല തിരഞ്ഞെടുപ്പിലെ തൃക്കാക്കര – പുതുപ്പള്ളി തെരഞ്ഞെടുപ്പു ഫലങ്ങളോ പാർലമെൻറ് തിരഞ്ഞെടുപ്പിലെ തിരിച്ചടികളോ വീണ്ടും ചില തിരഞ്ഞെടുപ്പ് നടക്കുന്ന ഈ വേളയിൽ പ്പോലും കണക്കിലെടുക്കാനുള്ള വിവേകം പോലും സർക്കാർ കാണിക്കുന്നില്ല.

സിൽവർ ലൈൻ പഠനത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ നിയമിച്ച സെന്റർ ഫോർ എൻവയേൺമെന്റ് സ്റ്റഡീസ് എന്ന സ്ഥാപനത്തിന്റെ പരിസ്ഥിതി പഠന റിപ്പോർട്ട് ദേശീയ ഹരിത ട്രിബൂണൽ തള്ളിക്കളയുകയും പ്രസ്തുത ട്രിബൂണലിന്റെ വിധി മറികടക്കാനായി 2022 – ൽ ഇക്കാര്യങ്ങളിൽ വീണ്ടും പഠനം നടത്താൻ കേരള സർക്കാർ നിയമിച്ച ഈ ക്യൂ എം എസ് എന്ന സ്ഥാപനം പഠനം നടത്തി സർക്കാരിന് സമർപ്പിച്ച പാരിസ്ഥിക ആഘാത പഠന റിപ്പോർട്ട് പുറത്തു വിടണമെന്ന് സമര സമിതി കേരളസർക്കാരിനോട് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും പൊതുജനങ്ങൾക്ക് ലഭ്യമാക്കാനോ, ആശങ്കകൾ പരിഹരിക്കാനോ സർക്കാർ തയ്യാറാകുന്നില്ല.
സിൽവർ ലൈൻ പാതയുടെ മൊത്തം അലൈൻമെന്റിന്റെ 198 കി.മീ റെയിൽവേ ഭൂമിയിലൂടെയാണ് കാണിച്ചിട്ടുള്ളത്. സിൽവർ ലൈനിന് റെയിൽവെയുടെ പക്കലുള്ള ഒരു തുണ്ട് ഭൂമിയും വിട്ടു കൊടുക്കുകയില്ലന്ന് വ്യക്തമാക്കപ്പെട്ടു കഴിഞ്ഞിട്ടും റെയിൽ ഭൂമിയിലൂടെ തയ്യാറാക്കിയിട്ടുള്ള ഡി പി ആർ നാളിതു വരെ മാറ്റം വരുത്താതെയും, പദ്ധതി പ്രാവർത്തികമാക്കണമെങ്കിൽ വ്യാപാരസ്ഥാപനങ്ങൾ വിദ്യാലയങ്ങൾ ഉൾപ്പടെ അരലക്ഷം നിർമ്മിതികൾ നശിപ്പിക്കപ്പെടുമെന്ന ആശങ്കകൾ തൃണവൽഗണിച്ചും മറ്റ് യഥാർത്ഥ പ്രശ്നങ്ങൾ മറച്ചുവച്ചും പുറം വാതിലിലൂടെ പദ്ധതിയുടെ അംഗീകാരം നേടിയെടുക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.

ഇതിനെതിരെ
സിൽവർ ലൈൻ വിരുദ്ധ സമര സമിതിയുടെ തിരുവനന്തപുരം മുതൽ കാസറഗോഡു വരെയുള്ള പതിനൊന്നു ജില്ലാ സമിതികൾ ഉടനെ വിളിച്ചു കൂട്ടി ഒക്ടോബർ 25 മുതലുള്ള രണ്ടാഴ്ചക്കാലം പ്രതിഷേധ യോഗങ്ങൾ ധർണ്ണകൾ ഉൾപ്പടെ നടത്തുന്നതിന് യോഗം തീരുമാനിച്ചു.

കൂടാതെ സംസ്ഥാന സമിതി സ്വീകരിക്കാനുദ്ദേശിക്കുന്ന ഭാവി സമര പരിപാടികളെക്കുറിച്ച് ആലോചിക്കുന്നതിന് നവംബർ 13 ന്
സമിതിയുടെ കീഴിലുള്ള മുന്നൂറിലധികം വരുന്ന പ്രാദേശിക സമര സമിതികളിലെ പ്രതിനിധികളെ ഉൾപ്പെടുത്തി എറണാകുളത്ത് ഒരു സമര പ്രവർത്തകരുടെ യോഗം ചേരുo
യോഗത്തിനോടനുബന്ധിച്ച് സിൽവർ ലൈൻ ആഘാതങ്ങൾ സംബന്ധിച്ച് കേരള ശാസ്ത്ര സാഹിത്യ പരിഷത് സിദ്ധീകരിച്ചിട്ടുള്ള പഠന റിപ്പോർട്ടിന്മേൽ പ്രസിദ്ധ പരിസ്ഥിതി പ്രവർത്തകനായ ശ്രീധർ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ ഒരു സെമിനാറും സംഘടിപ്പിക്കുo

കോട്ടയം ജില്ലയിലെ മാടപ്പള്ളിയിൽ തുടർച്ചയായി നടന്നു വരുന്ന സമര പരിപാടിയുടെ 925 ദിവസം തികയുന്ന ഒക്ടോബർ 30 – ലെ പ്രതിഷേധ പരിപാടി വമ്പിച്ച വിജയമാക്കാനും യോഗം തീരുമാനിച്ചു.

സംസ്ഥാന നിർവ്വാഹക സമിതി യോഗം  ജോസഫ് എം പുതുശ്ശേരി എക്സ് എം എൽ എ ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി കെ ശൈവ പ്രസാദ് സമിതി ചെയർമാൻ എം.പി. ബാബുരാജ് , ജനറൽ കൺവീനർ എസ് രാജീവൻ , ബാബു കുട്ടൻചിറ, മിനി കെ ഫിലിപ്പ് (കോട്ടയം), രാമചന്ദ്രൻ വരപ്പുറത്ത്, പി.എം ശ്രീകുമാർ, പ്രവീൺ ചെറുവത്ത്, ഷിജു (കോഴിക്കോട്) രാമചന്ദ്രൻ (അഴിയൂർ) ശരണ്യ രാജ് (പത്തനംതിട്ട) എ ഷൈജു തിരുവനന്തപുരം തുടങ്ങിയവർ സംസാരിച്ചു.

News Desk

Recent Posts

കൊല്ലത്ത് വീണ്ടും മൃഗവേട്ട,കാട്ടുപോത്തിനെ വേട്ടയാടി കൊന്നു

കൊല്ലം. സംസ്ഥാനത്ത് വീണ്ടും മൃഗവേട്ട. കാട്ടുപോത്തിനെ വേട്ടയാടി കൊന്നു. കാട്ടുപോത്ത് വേട്ട നടത്തിയത് ഇറച്ചിക്ക് വേണ്ടി. സംഭവം കൊല്ലം അഞ്ചല്‍…

2 hours ago

പ്രിയങ്ക ഗാന്ധി വയനാട് കളക്ടർ മുൻപാകെ നാമനിർദേശ പത്രിക സമർപ്പിച്ചു.

വയനാട് പാർലമെന്റ് മണ്ഡലം ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥി  പ്രിയങ്ക ഗാന്ധി വയനാട് കളക്ടർ മുൻപാകെ നാമനിർദേശ പത്രിക സമർപ്പിച്ചു. കോൺഗ്രസ്…

2 hours ago

ജീവനക്കാർക്കും അധ്യാപകർക്കും ഒരു ഗഡു ഡിഎ, ഡിആർ അനുവദിച്ചു.

തിരുവനന്തപുരം:സംസ്ഥാന സർവീസ്‌ ജീവനക്കാർക്കും അധ്യാപകർക്കും ഒരു ഗഡു ക്ഷാമ ബത്ത അനുവദിച്ചു. സർവീസ്‌ പെൻഷനകാർക്കുള്ള ക്ഷാമാശ്വാസവും ഒരു ഗഡു അനുവദിച്ചതായി…

3 hours ago

പത്ത് വർഷക്കാലം ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ തടവറയിൽ കഴിഞ്ഞ യസീദി സ്ത്രീ ഒടുവിൽ പുറംലോകം കണ്ടപ്പോൾ അവൾക്ക് ലഭിച്ചത് കേവലം മോചനം മാത്രമായിരുന്നില്ല, ബ്രിട്ടിഷ് ഡോക്യുമെന്ററി ഫിലിം മേക്കര്‍ അലന്‍ ഡങ്കന് നല്‍കിയ അഭിമുഖo.

കേട്ടാൽ ചെവി തരിച്ചുപോകുന്ന അനുഭവങ്ങളാണ് ഫൗസിയക്ക് പറയാനുള്ളത്. ഒമ്പതാം വയസിൽ, തന്റെ രണ്ട് സഹോദരന്മാർക്കൊപ്പമായിരുന്നു അവൾ ഐഎസ് ഭീകരരുടെ തടവിലായത്.…

3 hours ago

പൊതുസേവനങ്ങള്‍ ദുര്‍ബ്ബലപ്പെടുത്തുന്ന വലതുപക്ഷ നയങ്ങള്‍ക്കെതിരെ പോരാട്ടം ശക്തിപ്പെടുത്തുക -വര്‍ക്കേഴ്‌സ് കോ-ഓര്‍ഡിനേഷന്‍ കൗണ്‍സില്‍.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പൊതുസേവനങ്ങളെ ദുര്‍ബ്ബലപ്പെടുത്തുന്നതിനും രാജ്യത്തിന്റെ സാമൂഹിക -സാമ്പത്തിക സമത്വവും ഭരണഘടനാനുസൃതമായ സംവരണ വ്യവസ്ഥയും അട്ടിമറിക്കുന്നതിനും നിരന്തരം ശ്രമിച്ചു വരുകയാണെന്നും…

9 hours ago

നവീന്‍ ബാബുവിന്റെ ആത്മഹത്യ – പി.പി.ദിവ്യ നിയമത്തിന് മുന്നില്‍ കീഴടങ്ങണം -കെ.പി.ഗോപകുമാര്‍,

കണ്ണൂര്‍ എ.ഡി.എം നവീന്‍ബാബുവിനെ അപക്വമായ പെരുമാറ്റത്തിലൂടെ വാക്കുകള്‍ കൊണ്ട് മുറിവേല്‍പ്പിച്ച് ആത്മഹത്യയിലേക്ക് തള്ളിവിട്ട കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ്…

9 hours ago