നോവലിസ്റ്റ് നൂറനാട് ഹനീഫിന്റെ സ്മരണാർഥം യുവ എഴുത്തുകാർക്കായി നൽകുന്ന നൂറനാട് ഹനീഫ് സ്മാരക സാഹിത്യപുരസ്കാരത്തിന് എം.പി.ലിപിൻരാജിന്റെ ‘മാർഗരീറ്റ’ എന്ന നോവൽ അർഹതനേടി. ഡി സി ബുക്സാണ് പ്രസാധകർ. 25,052 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങിയതാണ് പുരസ്കാരം.
ഓഗസ്റ്റ് അഞ്ചിന് കൊല്ലം പബ്ലിക് ലൈബ്രറിയിലെ സരസ്വതി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ സാഹിത്യകാരൻ എൻ.എസ്.മാധവൻ പുരസ്കാരം സമർപ്പിക്കും. ഇന്ത്യയുടെ രണ്ടറ്റങ്ങളിൽ കിടക്കുന്ന രണ്ട് സംസ്ഥാനങ്ങളുടെ സംസ്‌കാരം കാലാതരത്തിൽ എങ്ങനെ തകിടം മറിക്കപ്പെട്ടെന്ന ചരിത്രം തിരയുകയാണ് ‘മാർഗരീറ്റ’. ‘മാർഗരീറ്റ’യെന്ന ഭൂപ്രദേശത്തിന് വന്ന മാറ്റങ്ങൾമാത്രമല്ല, എങ്ങനെയാണ് അതിന്റെ ചരിത്രം നിരന്തരം മാറ്റിയെഴുതപ്പെട്ടതെന്നു തത്ത്വചിന്ത – ഗണിതശാസ്ത്രങ്ങളിലൂടെ സഞ്ചരിച്ചു വേരുകളിലേക്കും ഓർമ്മകളിലേക്കുമുള്ള മടക്ക യാത്ര നടത്തുകയാണീ നോവലിൽ.
കൊച്ചി: ഭരണഘടനാവിരുദ്ധ പരാമർശത്തിൽ മന്ത്രി സജി ചെറിയാന് തിരിച്ചടി. സജി ചെറിയാനെതിരേ കുറ്റം നിലനിൽക്കില്ലെന്ന പോലീസ് റിപ്പോർട്ടും ഈ റിപ്പോർട്ട്…
സജി ചെറിയാന്‍ രാജിവയ്ക്കണം മന്ത്രിപദവിയിലിരുത്തി നടത്തുന്ന അന്വേഷണം പ്രഹസനമാകം: കെ.സുധാകരന്‍ എംപി ഭരണഘടനാ വിരുദ്ധ പരാമര്‍ശം നടത്തിയ മന്ത്രി സജി…
സാമ്പത്തിക പ്രതിസന്ധീ രൂക്ഷം, കടുത്ത നിയന്ത്രണവുമായി സർക്കാർ തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെ തുടന്ന് കോവിഡ് കാലത്തെ സാമ്പത്തിക…
തൃശൂർ: രാജ്യ തലസ്ഥാനമടക്കം പ്രമുഖ നഗരങ്ങൾ വായുമലിനീകരണത്തിന്റെ പിടിയിലമരുമ്പോൾ ആശ്വാസത്തിന്റെ ഹരിത തീരമായിത്തുടരുന്നു തൃശൂർ. ദേശീയ വായുനിലവാര സൂചിക (എക്യുഐ)…
പ്രമുഖ നടൻ മേഘനാഥൻ(60) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നടൻ ബാലൻ കെ.നായരുടെ…
വംശിക്കും സുഹൃത്തുക്കൾക്കും വീഡിയോ പ്രചരിപ്പിക്കാതിരിക്കാൻ കൂടെ കിടക്കണം ! സഹികെട്ടു യുവതിയുടെ പരാതി, പിന്നെ അറസ്റ്റ് വിശാഖപട്ടണത്ത് 20 കാരിയായ…