Categories: Kerala News

സാമൂഹ്യ സമത്വാവകാശ കമ്മിഷൻ രൂപീകരിക്കണം — റാവുത്തർ ഫെഡറേഷൻ

രാജ്യത്തെ എല്ലാ ജാതി-വംശം-മത-ഭാഷാ വിഭാഗങ്ങൾക്കും തുല്യ പരിഗണനയും വിഭവ വിതരണവും ഉറപ്പുവരുത്താൻ സ്റ്റാറ്റ്യൂട്ടറി പദവിയുള്ള സാമൂഹ്യ സമത്വാവകാശ കമ്മീഷൻ രൂപീകരിക്കണമെന്ന് റാവുത്തർ ഫെഡറേഷൻ ദേശീയ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
അനിവാര്യമായ ജാതി സെൻസസ് നടത്തുന്നതിനോടൊപ്പം സമത്വാവകാശ കമ്മീഷൻ്റെ രൂപീകരണവും തീരുമാനിക്കപ്പെടണം. ദളിത് പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങൾക്ക് രാഷ്ട്ര വിഭവ വിതരണത്തിലും അധികാരത്തിലുമുള്ള പങ്ക് ജനസംഖ്യാനുപാതികമായി വളരെ കുറവാണ്. രാജ്യത്ത് നടക്കുന്ന പല പ്രക്ഷോഭങ്ങൾക്കും തീവ്രവാദ പ്രവർത്തനങ്ങൾക്കും സാമൂഹിക അസമത്വം അടിസ്ഥാന കാരണമാണ്. ഇത് പരിഹരിക്കാൻ സമത്വാവകാശ കമ്മിഷൻ പോലെയുള്ള
ദേശീയ കമ്മീഷൻ സഹായകരമാകുമെന്ന് യോഗം അഭിപ്രായപ്പെട്ടു.
ആലപ്പുഴയിൽ ചേർന്ന യോഗത്തിൽ റാവുത്തർ ഫെഡ റേഷൻ ദേശീയ ആക്ടിങ്‌ പ്രസിഡന്റ് അഡ്വ. കെ.പി മെഹബൂബ് ഷെരീഫ് അധ്യക്ഷത വഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി പികെ ഹമീദ്കുട്ടി ഭാവി പരിപാടികൾക്കുള്ള രൂപരേഖ അവതരിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് എംകെഎം ഹനീഫ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാനത്ത് നടപ്പിലാക്കാൻ ലക്ഷ്യമിടുന്ന പ്രവർത്തനങ്ങൾ സംസ്ഥാന ജനറൽ സെക്രട്ടറി നൗഷാദ് റാവുത്തർ വിശദീകരിച്ചു.
പിഎച്ച് താഹ കോഴിക്കോട്, യൂസുഫ് റാവുത്തർ, എംഎ മജീദ് കൊല്ലം, നൂറുദ്ദീൻ ആലപ്പുഴ, ഷമീം സുലൈമാൻ, എംബ്രയിൽ ബഷീർ എന്നിവർ പ്രസംഗിച്ചു.

News Desk

Recent Posts

കരിങ്കൊടി പ്രതിഷേധം അപകീര്‍ത്തികരമോ, അപമാനകരമോ അല്ലെന്ന് ഹൈക്കോടതി.

കൊച്ചി: മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശി പ്രതിഷേധിച്ച കേസ് റദ്ദാക്കിയ ഉത്തരവിലാണ് പരാമര്‍ശം. 2017ല്‍ പറവൂരില്‍ മുഖ്യമന്ത്രിക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി…

13 mins ago

മാരാരിത്തോട്ടത്ത് സ്ത്രീയുടെ ശരീരത്തിലൂടെ സ്വകാര്യ ബസ് കയറി ഇറങ്ങി ദാരുണാന്ത്യം.

കരുനാഗപ്പള്ളി: മാരാരിത്തോട്ടത്ത് സ്ത്രീയുടെ ശരീരത്തിലൂടെ സ്വകാര്യ ബസ് കയറി ഇറങ്ങി .കരുനാഗപ്പള്ളി സ്വദേശി സുനീറബീവി ( 58 ) മരിച്ചു.ഭർത്താവിന്…

29 mins ago

വനിതാ സിവിൽ പോലീസ് ഓഫീസറെ ഭർത്താവ് വെട്ടി കൊലപ്പെടുത്തി നാടിനെ നടുക്കിയ കൊലപാതകം

കരിവെള്ളൂർ : കാസർഗോഡ് ജില്ലയിലെ ചന്തേര പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ കരിവെള്ളൂർ പലിയേരി കൊവ്വൽ സ്വദേശിനി ദിവ്യശ്രീയെ…

8 hours ago

ഭരണഘടനാവിരുദ്ധ പരാമർശം, മന്ത്രി സജി ചെറിയാന് തിരിച്ചടി

കൊച്ചി: ഭരണഘടനാവിരുദ്ധ പരാമർശത്തിൽ മന്ത്രി സജി ചെറിയാന് തിരിച്ചടി. സജി ചെറിയാനെതിരേ കുറ്റം നിലനിൽക്കില്ലെന്ന പോലീസ് റിപ്പോർട്ടും ഈ റിപ്പോർട്ട്…

14 hours ago

സജി ചെറിയാന്‍ രാജിവയ്ക്കണം, മന്ത്രിപദവിയിലിരുത്തി നടത്തുന്ന അന്വേഷണം പ്രഹസനമാകം: കെ.സുധാകരന്‍ എംപി

സജി ചെറിയാന്‍ രാജിവയ്ക്കണം മന്ത്രിപദവിയിലിരുത്തി നടത്തുന്ന അന്വേഷണം പ്രഹസനമാകം: കെ.സുധാകരന്‍ എംപി ഭരണഘടനാ വിരുദ്ധ പരാമര്‍ശം നടത്തിയ മന്ത്രി സജി…

15 hours ago

സാമ്പത്തിക പ്രതിസന്ധീ രൂക്ഷം, കടുത്ത നിയന്ത്രണവുമായി സർക്കാർ

സാമ്പത്തിക പ്രതിസന്ധീ രൂക്ഷം, കടുത്ത നിയന്ത്രണവുമായി സർക്കാർ     തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെ തുടന്ന് കോവിഡ് കാലത്തെ സാമ്പത്തിക…

15 hours ago