Kerala News

നവീന്‍ ബാബുവിന്റെ മരണം – വ്യാജവാര്‍ത്തകള്‍ സൃഷ്ടിച്ച് അന്വേഷണത്തെ വഴി തെറ്റിക്കരുത് -കെ.പി.ഗോപകുമാര്‍

കണ്ണൂര്‍ എ.ഡി.എം ആയിരുന്ന നവീന്‍ ബാബുവിനെതിരെ ഇപ്പോഴും വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുന്നതും പ്രചരിപ്പിക്കുന്നതും അപലപനീയമെന്ന് ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന ചെയര്‍മാന്‍ കെ.പി ഗോപകുമാര്‍ അഭിപ്രായപ്പെട്ടു. നവീന്‍ ബാബുവിനെതിരായി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന പി.പി.ദിവ്യ പൊതു ചടങ്ങില്‍ നടത്തിയ നടത്തിയ വ്യക്തി അധിക്ഷേപ പരാമര്‍ശങ്ങളാണ് നവീന്‍ ബാബുവിന്റെ മരണത്തില്‍ കലാശിച്ചത്. മരണം സംഭവിച്ച് ഇത്രയും ദിവസമായിട്ടും ചില കേന്ദ്രങ്ങളില്‍ നിന്ന് നവീന്‍ ബാബുവിനെതിരായും നവീന്‍ ബാബുവിനെ അനുകൂലിക്കുന്നവക്കെതിരായും നിരന്തരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് തുടരുകയാണ്. നവീന്‍ ബാബുവിന്റെ മരണം സംഭവിച്ച ആദ്യ ദിവസങ്ങളില്‍ നവമാധ്യമങ്ങളിലൂടെ നവീന്‍ ബാബുവിനെതിരെ വലിയ ആക്രമണമാണ് ഉണ്ടായത്. അതേ സ്രോതസ്സുകളില്‍ നിന്ന് തന്നെയാണ് അദ്ദേഹത്തെ അനുകൂലിച്ച് സംസാരിക്കുന്നവര്‍ക്ക് നേര്‍ക്കും സൈബര്‍ ആക്രമണം ഉണ്ടാകുന്നത് എന്നത് ശ്രദ്ധേയമാണ്. ഇതിനെതിരെ അതിശക്തമായ നിലപാട് ജോയിന്റ് കൗണ്‍സില്‍ സ്വീകരിക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നവീന്‍ ബാബുവിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.ആര്‍.ഡി.എസ്.എ ജനറല്‍ സെക്രട്ടറി എം.എം.നജീം, പ്രസിഡന്റ് പി .ശ്രീകുമാര്‍, വൈസ് പ്രസിഡന്റ് എസ്. പി സുമോദ്, സെക്രട്ടറിയേറ്റ് അംഗം ഹുസൈന്‍ പതുവന, ജോയിന്റ് കൗണ്‍സില്‍ പത്തനംതിട്ട ജില്ല സെക്രട്ടറി ജി. അഖില്‍, കെ.ആര്‍.ഡി.എസ്.എ ജില്ലാ പ്രസിഡന്റ് സി. കെ.സജീവ് കുമാര്‍ , ജില്ലാ സെക്രട്ടറി മഹേഷ്. ബി തുടങ്ങിയവര്‍ അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു

News Desk

Recent Posts

ആധുനിക യുഗത്തിൽപ്പോലും വോട്ടവകാശം വിനിയോഗിക്കാനറിയാത്തവരാകരുത്നാം.

ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് എത്ര നാളായി എന്നറിയാത്തവരാരും ഉണ്ടാകില്ല. ഒരാൾ രണ്ടെടുത്തു മൽസരിക്കുന്നു രണ്ടെടുത്തും ജയിക്കുന്നു. ഒരു സീറ്റ് രാജിവയ്ക്കുന്നു…

47 mins ago

മത്സരിക്കാന്‍ സ്വീറ്റിയും വയനാടന്‍ തുമ്പിക്ക് ഇത് രണ്ടാമൂഴം

വയനാട് ലോക്സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം മത്സരിക്കാന്‍ ഇത്തവണ സ്വീറ്റിയുമുണ്ടാകും. വോട്ടര്‍മാര്‍ക്കിടയില്‍ കഴിഞ്ഞ തവണത്തേക്കാള്‍ നാടു നീളെ പറന്ന് കൂടുതല്‍…

8 hours ago

ഇറാനുവേണ്ടി ചാരവൃത്തി നടത്തിയതിന് അറസ്റ്റിലായ 7 ഇസ്രായേലികളെക്കുറിച്ച് വിവരം ലഭിച്ചു.

ഒളിച്ചോടിയ സൈനികനും 2 പ്രായപൂർത്തിയാകാത്തവരും ഉൾപ്പെടെ 7 ഇസ്രായേലികൾ ഇസ്രായേൽ സംഘർഷത്തിനിടെ ഇറാൻ്റെ ഏജൻ്റുമാരായി പ്രവർത്തിച്ചതായി സ്റ്റേറ്റ് അറ്റോർണി ഓഫീസ്…

8 hours ago

ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതി.

തളിപ്പറമ്പ:ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന 'ആട് വസന്ത നിർമാർജന യജ്ഞo 2030' ഒന്നാം ഘട്ട പ്രതിരോധ കുത്തിവയ്പ്…

9 hours ago

പുലിയുടെ കാല്പാടുകൾ പതിഞ്ഞ പ്രദേശത്തിൻ്റെ ചുറ്റുപാടും പുലിയുള്ളതായി സൂചന .

തളിപ്പറമ്പ:തളിപ്പറമ്പ്-പട്ടുവം റൂട്ടിൽ പുതിയ ദേശീയപാത വരുന്ന കണികുന്ന് പുളിയോട് ഭാഗത്ത് പുലിയുടെതെന്ന് സംശയിക്കുന്ന കാൽപാടുകൾ കണ്ട സാഹചര്യത്തിൽ ഇവിടെ ഇന്ന്…

9 hours ago

ആലപ്പുഴ തീരദേശറെയിൽ പാതയിലെ യാത്രക്കാർ നാളെ തുറവൂർ പ്രതിഷേധിക്കുന്നു

രാവിലെ 7.25 നു ആലപ്പുഴയിൽ നിന്നും പുറപ്പെടുന്ന ആലപ്പുഴ - എറണാകുളം മെമുവിലെ ക്രമാതീതമായ തിരക്ക് മൂലം യാത്രക്കാർ കുഴഞ്ഞു…

9 hours ago