ആലപ്പുഴ തീരദേശറെയിൽ പാതയിലെ യാത്രക്കാർ നാളെ തുറവൂർ പ്രതിഷേധിക്കുന്നു

രാവിലെ 7.25 നു ആലപ്പുഴയിൽ നിന്നും പുറപ്പെടുന്ന ആലപ്പുഴ – എറണാകുളം മെമുവിലെ ക്രമാതീതമായ തിരക്ക് മൂലം യാത്രക്കാർ കുഴഞ്ഞു വീഴുകയും മറ്റു ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യുന്നത് പതിവായിരിക്കുന്നു. ആലപ്പുഴയിൽ നിന്നു തന്നെ നിറഞ്ഞു വരുന്ന വണ്ടി എറണാകുളം -ആലപ്പുഴ മെമുവിൻറെ ക്രോസ്സിങ്ങിനായി അര മണിക്കൂറിലധികം തുറവൂരിൽ പിടിച്ചിടുന്നു. വാഗൺ ട്രാജഡി അക്ഷരാർത്ഥത്തിൽ ഈ വണ്ടിയിൽ സംഭവിക്കുകയാണ്. വൈകിട്ട് 6 മണിക്ക് എറണാകുളത്തു നിന്നും തിരിച്ചു ആലപ്പുഴയിലേക്ക് പോയിരുന്ന കായംകുളം പാസ്സഞ്ചർ വന്ദേ ഭാരതിനു വേണ്ടി 25 മിനിറ്റ് എറണാകുളത്തും വീണ്ടും അത്രയുമോ അതിലേറെയോ സമയം കുമ്പളം സ്റ്റേഷനിലും പിടിച്ചിടുന്നു. തുടർന്ന് പല വണ്ടികൾക്കായി എല്ലാ ക്രോസ്സിംഗ് സ്റ്റേഷനിലും പിടിച്ചിട്ട് ആലപ്പുഴ എത്തുമ്പോൾ 8.30/ 9 മണിയൊക്കെ ആകുന്നു. ഈ ദുരിത യാത്രകൾക്ക് അറുതി വരുത്താൻ രാവിലെ 16 കാർ മെമു അനുവദിയ്ക്കണം. വൈകിട്ട് 6 മണിയ്ക്ക് തന്നെ കായംകുളം പാസ്സഞ്ചർ പുറപ്പെടണം. കൊല്ലത്തു നിന്നും ജനശതാബ്ദിയ്ക്ക് ശേഷം ഒരു വണ്ടി ആലപ്പുഴ വഴി പുതിയതായി അനുവദിക്കണം. എറണാകുളത്തു നിന്നും ആലപ്പുഴ ഭാഗത്തേയ്ക്കു തിരിച്ചും പഴയ പോലെ ഒരു വണ്ടി നമുക്ക് കൂടിയേ തീരൂ.
ഇങ്ങനെ
നിരവധിയായ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് യാത്രക്കാരുടെ അംഗീകൃത സംഘടനയായ ഫ്രണ്ട്സ് ഓൺ റെയിൽസ്, 22/10/2024 ചൊവ്വാഴ്ച രാവിലെ 7.30 മണിയ്ക്ക് തുറവൂരിൽ നടത്തുന്ന പ്രതിഷേധ സംഗമം ബഹുമാനപ്പെട്ട അരൂർ എം. എൽ. എ. ദലീമ ജോജോ നിർവഹിക്കുന്നു. ജില്ലാ പഞ്ചായത്ത്‌ അംഗം അനന്തു രമേശ്, ഫ്രണ്ട്സ് ഓൺ റെയിൽസ് ആലപ്പുഴ പ്രസിഡന്റ് ബിന്ദു വയലാർ, സെക്രട്ടറി നൗഷിൽ തുടങ്ങിയവർ സംസാരിക്കുന്നു.

News Desk

Recent Posts

ഭരണഘടനാവിരുദ്ധ പരാമർശം, മന്ത്രി സജി ചെറിയാന് തിരിച്ചടി

കൊച്ചി: ഭരണഘടനാവിരുദ്ധ പരാമർശത്തിൽ മന്ത്രി സജി ചെറിയാന് തിരിച്ചടി. സജി ചെറിയാനെതിരേ കുറ്റം നിലനിൽക്കില്ലെന്ന പോലീസ് റിപ്പോർട്ടും ഈ റിപ്പോർട്ട്…

4 hours ago

സജി ചെറിയാന്‍ രാജിവയ്ക്കണം, മന്ത്രിപദവിയിലിരുത്തി നടത്തുന്ന അന്വേഷണം പ്രഹസനമാകം: കെ.സുധാകരന്‍ എംപി

സജി ചെറിയാന്‍ രാജിവയ്ക്കണം മന്ത്രിപദവിയിലിരുത്തി നടത്തുന്ന അന്വേഷണം പ്രഹസനമാകം: കെ.സുധാകരന്‍ എംപി ഭരണഘടനാ വിരുദ്ധ പരാമര്‍ശം നടത്തിയ മന്ത്രി സജി…

4 hours ago

സാമ്പത്തിക പ്രതിസന്ധീ രൂക്ഷം, കടുത്ത നിയന്ത്രണവുമായി സർക്കാർ

സാമ്പത്തിക പ്രതിസന്ധീ രൂക്ഷം, കടുത്ത നിയന്ത്രണവുമായി സർക്കാർ     തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെ തുടന്ന് കോവിഡ് കാലത്തെ സാമ്പത്തിക…

4 hours ago

ദേശീയ വായുനിലവാര സൂചികയിൽ രാജ്യത്ത് തൃശ്ശൂർ നാലാം സ്ഥാനത്ത്

തൃശൂർ: രാജ്യ തലസ്ഥാനമടക്കം പ്രമുഖ നഗരങ്ങൾ വായുമലിനീകരണത്തിന്റെ പിടിയിലമരുമ്പോൾ ആശ്വാസത്തിന്റെ ഹരിത തീരമായിത്തുടരുന്നു തൃശൂർ. ദേശീയ വായുനിലവാര സൂചിക (എക്യുഐ)…

5 hours ago

പ്രമുഖ നടൻ മേഘനാഥൻ(60) അന്തരിച്ചു

പ്രമുഖ നടൻ മേഘനാഥൻ(60) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നടൻ ബാലൻ കെ.നായരുടെ…

8 hours ago

വംശിക്കും സുഹൃത്തുക്കൾക്കും വീഡിയോ പ്രചരിപ്പിക്കാതിരിക്കാൻ കൂടെ കിടക്കണം ! സഹികെട്ടു യുവതിയുടെ പരാതി, പിന്നെ അറസ്റ്റ് .

വംശിക്കും സുഹൃത്തുക്കൾക്കും വീഡിയോ പ്രചരിപ്പിക്കാതിരിക്കാൻ കൂടെ കിടക്കണം ! സഹികെട്ടു യുവതിയുടെ പരാതി, പിന്നെ അറസ്റ്റ് വിശാഖപട്ടണത്ത് 20 കാരിയായ…

15 hours ago