Categories: Kerala NewsKochi

മക്കൾ കാണിക്കുന്ന പിണക്കം മാതാപിതാക്കൾ അനുഭവിക്കേണ്ടിവരുന്നത്? സഖാവ് എം എം ലോറൻസ് എവിടെ? കോടതി വിധിക്കായ് കാക്കുന്നു…

കൊച്ചി: മക്കൾ കാണിക്കുന്ന പിണക്കം മാതാപിതാക്കൾ അനുഭവിക്കേണ്ടിവരുന്നത്? സഖാവ് എം എം ലോറൻസ് എവിടെ? കോടതി വിധിക്കായ് കാക്കുന്നു.തൻ്റെ ജീവിതകാലം മുഴുവൻ കമ്മ്യൂണിസ്റ്റ് ആശയങ്ങളോപ്പം ജീവിച്ച സഖാവ് എം എം ലോറൻസ് ഇപ്പോഴും ഒന്നുമറിയാതെ ഒരു പെട്ടിക്കുള്ളിൽ അന്തിയുറങ്ങുന്നു. മക്കളുടെ പിണക്കം ഒരു മനുഷ്യൻ്റെ അന്ത്യ യാത്രയ്ക്കും വിലക്ക്. ജയിൽ ജീവിതവും മർദ്ദനവും ഒക്കെ സഹിച്ച് പാർട്ടിക്കായ് ജീവിച്ച സഖാവിനോട് എന്തിനാണിത്ര ക്രൂരത അദ്ദേഹം മരിച്ചപ്പോഴും വിവാദമായപ്പോഴും മാധ്യമങ്ങളിൽ നിറഞ്ഞ വാർത്തകൾ ഇപ്പോൾ സെൻസേഷനല്ലാതായി മാറി.മരണശേഷമുള്ള ശരീരദാനത്തിന് ജീവിച്ചിരിക്കെ തന്നെ മെഡിക്കല്‍ കോളേജുകളിലെ Anatomy വിഭാഗത്തില്‍ അപേക്ഷിക്കണം. നിശ്ചിത അപേക്ഷാഫോറത്തില്‍ ശരീരം ദാനം ചെയ്യാന്‍ ഉദ്ദേശിക്കുന്ന വ്യക്തി ആധാര്‍, മേല്‍വിലാസം, തിരിച്ചറിയല്‍ രേഖകള്‍ എന്നിവയുടെ പകര്‍പ്പുകളുടെ കൂടെ 2 പാസ്സ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം അപേക്ഷിക്കണം. കൂടാതെ ആധാര്‍ കാര്‍ഡ് പകര്‍പ്പ് സഹിതം 2 സാക്ഷികള്‍ Stamp Paperല്‍ തയ്യാറാക്കിയ സമ്മതപത്രത്തില്‍ ഒപ്പു വെച്ചിരിക്കണം. 1994ലെ ” Transplantation of Humen Organs Act ” അടിസ്ഥാനപ്പെടുത്തിയുള്ള ശരീര-അവയവ ദാന നടപടികള്‍ ആണ് കേരളത്തില്‍ നടപ്പിലുള്ളത്. മരണത്തിനുമുമ്പെയുള്ള സമ്മതപത്രം ഉണ്ടെങ്കിലും മരിക്കുന്ന സമയം അടുത്തുള്ള ബന്ധുക്കള്‍ അനുവദിക്കണം, എന്നതാണ് സാമാന്യ നീതി.
എം.എം. ലോറന്‍സ് അന്തരിച്ച് ഒരു മാസം തികഞ്ഞിട്ടും അദ്ദേഹത്തിന്‍റെ മൃതശരീരം മെഡിക്കല്‍ കോളേജിന് കൈമാറിയോ ? അഥവാ മോര്‍ച്ചറിയില്‍ തന്നെയാണോ ? തുടങ്ങിയ വിവരങ്ങള്‍ അറിയാന്‍ സമൂഹത്തിന് അവകാശമുണ്ട്.

News Desk

Recent Posts

വിദ്യാർത്ഥികൾക്കും പണി കൊടുത്ത് പൊതുവിദ്യാഭ്യാസ വകുപ്പ്, വാട്ട്സാപ്പിലൂടെ പഠനകാര്യങ്ങൾ നൽകരുത്, ബാലവകാശ കമ്മീഷനിടപെടൽ.

തിരുവനന്തപുരം:വിദ്യാർത്ഥികൾക്കും പണി കൊടുത്ത് പൊതുവിദ്യാഭ്യാസ വകുപ്പ്, വാട്ട്സാപ്പിലൂടെ പഠനകാര്യങ്ങൾ നൽകരുത്, ബാലവകാശ കമ്മീഷനിടപെടൽ.ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് നോട്ട്സ് ഉള്‍പ്പടെ പഠന…

2 hours ago

മതവികാരം ഇളക്കി വിട്ടാണ് സുരേഷ് ഗോപി തൃശ്ശൂരിൽ ജയിച്ചതെന്നാരോപിച്ച് എഐവൈഎഫ് നേതാവ് എഎസ് ബിനോയ് നൽകിയ ഹർജിഹൈക്കോടതി ഇന്ന് പരി​ഗണിക്കും.

കൊച്ചി: മതവികാരം ഇളക്കി വിട്ടാണ് സുരേഷ് ഗോപി തൃശ്ശൂരിൽ ജയിച്ചതെന്നാരോപിച്ച് എഐവൈഎഫ് നേതാവ് എഎസ് ബിനോയ് നൽകിയ ഹർജിയാണ് ഹൈക്കോടതി ഇന്ന്…

4 hours ago

കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റും: മുഖ്യമന്ത്രി.

ശാസ്താംകോട്ട:വിദേശ വിദ്യാർഥികളെയടക്കം ആകർഷിക്കുന്ന വിധത്തിൽ കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശാസ്താംകോട്ട ഡി. ബി.…

4 hours ago

കരിങ്കൊടി പ്രതിഷേധം അപകീര്‍ത്തികരമോ, അപമാനകരമോ അല്ലെന്ന് ഹൈക്കോടതി.

കൊച്ചി: മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശി പ്രതിഷേധിച്ച കേസ് റദ്ദാക്കിയ ഉത്തരവിലാണ് പരാമര്‍ശം. 2017ല്‍ പറവൂരില്‍ മുഖ്യമന്ത്രിക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി…

5 hours ago

മാരാരിത്തോട്ടത്ത് സ്ത്രീയുടെ ശരീരത്തിലൂടെ സ്വകാര്യ ബസ് കയറി ഇറങ്ങി ദാരുണാന്ത്യം.

കരുനാഗപ്പള്ളി: മാരാരിത്തോട്ടത്ത് സ്ത്രീയുടെ ശരീരത്തിലൂടെ സ്വകാര്യ ബസ് കയറി ഇറങ്ങി .കരുനാഗപ്പള്ളി സ്വദേശി സുനീറബീവി ( 58 ) മരിച്ചു.ഭർത്താവിന്…

5 hours ago

വനിതാ സിവിൽ പോലീസ് ഓഫീസറെ ഭർത്താവ് വെട്ടി കൊലപ്പെടുത്തി നാടിനെ നടുക്കിയ കൊലപാതകം

കരിവെള്ളൂർ : കാസർഗോഡ് ജില്ലയിലെ ചന്തേര പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ കരിവെള്ളൂർ പലിയേരി കൊവ്വൽ സ്വദേശിനി ദിവ്യശ്രീയെ…

13 hours ago