Kerala News

ശോഭാ സുരേന്ദ്രൻ സ്ഥാനാർത്ഥി ആയിരുന്നെങ്കിൽ ജയപ്രതീഷയിൽ ആയിരുന്നവർ ഇപ്പോൾ നിരാശയിൽ സുരേന്ദ്രൻ്റെ ഒതുക്കലെന്നും ആരോപണം.

പാലക്കാട് : ആലപ്പുഴയിൽ എത്തി ലോക്സഭ തെരഞ്ഞെടുപ്പിൽ നല്ല പ്രകടനം കാഴ്ചവച്ചശോഭാ സുരേന്ദ്രന് പാലക്കാട് നിയമസഭ തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ കഴിയുമെന്ന് ഉറച്ച് വിശ്വസിച്ചു. ഫ്ലക്സ് ബോർഡുകളും നിരന്നിരുന്നു. എന്നാൽ സുരേന്ദ്രൻ വെട്ടിനിരത്തിയെന്നാണ് ആരോപണം അതിന് മറുപടി സംഘടനാ തിരഞ്ഞെടുപ്പിൽ ഉണ്ടാകുമെന്നും ശോഭാ പക്ഷം കണക്കുകൂട്ടി കഴിഞ്ഞു. അവസാന നിമിഷം വരെയും ശോഭ സുരേന്ദ്രൻ സ്ഥാനാർത്ഥിയാകുമെന്ന കണക്കുകൂട്ടൽ തെറ്റി. ഒരു പക്ഷേ ശോഭ ആയിരുന്നെങ്കിൽ ജയിക്കുമെന്ന ശുഭാപ്തിവിശ്വാസം പ്രകടപ്പിക്കുന്ന അധികം പേരും ബി.ജെ പി യിൽ ഉണ്ട്. നിയമസഭയിൽ ശോഭ വന്നാൽ മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കുമെന്ന് സുരേന്ദ്രനറിയാം ഒ രാജഗോപാൽ അല്ലശോഭ സുരേന്ദ്രൻ എന്നതും അയാൾക്ക് നന്നായറിയാം. ബി.ജെ പി മുഴുവനായും ശോഭയുടെ പിന്നിൽ അണിനിരക്കുമെന്നും താൻ ഔട്ടാകുമെന്നും അദ്ദേഹത്തിനറിയാം. അതിനാൽ തന്നെ ശോഭാ സുരേന്ദ്രൻ്റെ പാലക്കാട്ടെ സ്ഥാനാർത്ഥി മോഹം വെട്ടിയരിഞ്ഞു. കേന്ദ്ര നിർദ്ദേശം ഉള്ളതിനാൽ ശോഭ ഇപ്പോൾ പ്രതികരിക്കില്ല. നിലവിലുള്ള സ്ഥാനാർത്ഥി കൃഷ്ണകുമാറിന് പരാജയം സംഭവിച്ചാൽ അത്ശോഭാ സുരേന്ദ്രൻ്റെ തലയിൽ കെട്ടിവയ്ക്കും. എന്നാൽ തിരഞ്ഞെടുപ്പു കഴിയുമ്പോൾ ശോഭാ സുരേന്ദ്രൻ പ്രതികരിക്കുമെന്നാണ് അവരുമായിട്ട് അടുപ്പമുള്ള കേന്ദ്രത്തിൽ നിന്നും അറിയുന്നത്. അത് സംഘടനാ തിരഞ്ഞെടുപ്പിൽ ഇതിന് മറുപടി നൽകും. എന്നാൽ ഇപ്പോൾ ശോഭാ സുരേന്ദ്രൻ കൃഷ്ണകുമാറിൻ്റെ വിജയത്തിനായ് ഇറങ്ങും. നിയമസഭ തിരഞ്ഞെടുപ്പു കഴിഞ്ഞാൽ ഒരു പൊട്ടിതെറി ബി.ജെ പി യിൽ ഉണ്ടാകും. ഇപ്പോൾ കേരള ബിജെപിയുടെ താക്കോൽ ദേശീയ നേതൃത്വത്തിൻ്റെ കയ്യിൽ ഭദ്രമാണ്.

News Desk

Recent Posts

മക്കൾ കാണിക്കുന്ന പിണക്കം മാതാപിതാക്കൾ അനുഭവിക്കേണ്ടിവരുന്നത്? സഖാവ് എം എം ലോറൻസ് എവിടെ? കോടതി വിധിക്കായ് കാക്കുന്നു…

കൊച്ചി: മക്കൾ കാണിക്കുന്ന പിണക്കം മാതാപിതാക്കൾ അനുഭവിക്കേണ്ടിവരുന്നത്? സഖാവ് എം എം ലോറൻസ് എവിടെ? കോടതി വിധിക്കായ് കാക്കുന്നു.തൻ്റെ ജീവിതകാലം…

49 mins ago

പട്ടുവം റൂട്ടിൽ കണികുന്നിൽ പുതിയ ദേശീയപാത വരുന്ന ഭാഗത്ത് പുലിയുടെ തെന്ന് സംശയിക്കുന്ന കാൽപാടുകൾ കണ്ടെത്തി .

തളിപ്പറമ്പ:തളിപ്പറമ്പ്- പട്ടുവം റൂട്ടിൽ കണികുന്നിൽ പുതിയ ദേശീയപാത വരുന്ന ഭാഗത്ത് പുലിയുടെ തെന്ന് സംശയിക്കുന്ന കാൽപാടുകൾ കണ്ടെത്തി .തളിപ്പറമ്പ് റെയ്ഞ്ച്…

1 hour ago

ദിവ്യ എവിടെ?ഇരിണാവിലെ വീട്ടിൽ നിന്നും ഇറങ്ങി പോയിട്ടുണ്ട്. ഒരാഴ്ച പിന്നിട്ടു ചോദ്യം ചെയ്യാതെ പോലീസ്.

കണ്ണൂർ: പ്രതി ചേർത്ത മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയെ ചോദ്യം ചെയ്യാൻ തയ്യാറാകാതെ പോലീസ് ഇരുട്ടിൽ തപ്പുന്നു.…

3 hours ago

മൊട്ട ഗ്ലോബലിന്റെ സ്റ്റോപ്പ് ബോഡി ഷെയിംമിങ്ങ് ക്യാമ്പയിൻ സമാപിച്ചു.

കോഴിക്കോട് :ചുരുങ്ങിയ സമയം കൊണ്ട് ലോക ശ്രദ്ധ നേടിയ മൊട്ട ഗ്ലോബൽ കൂട്ടായ്മയുടെ 'സ്റ്റോപ്പ് ബോഡി ഷെയിംമിങ്ങ് ക്യാമ്പയിൻ' സമാപിച്ചു.ശരീര…

10 hours ago

മാരക മയക്കുമരുന്നുമായി യുവാക്കൾ പിടിയിൽ

കരുനാഗപ്പള്ളി:മാരക ലഹരി മരുന്നായ എം.ഡി.എം.എ യുമായി യുവാക്കൾ പോലീസിന്റെ പിടിയിലായി. പത്തനംതിട്ട കോന്നി മങ്ങാരം ഹലീന മൻസിലിൽ നാഗൂർ മീരാൻ…

10 hours ago

താലൂക്ക് ആശുപത്രിയിലെ മോഷണം; യുവാവ് പിടിയിൽ

ചവറ:നീണ്ടകര താലൂക്ക് ആശുപത്രിയിൽ കൂട്ടിരിപ്പുകാരിയായി എത്തിയ സ്ത്രീയുടെ മൊബൈൽ ഫോണും 3500 രൂപയും മോഷ്ടിച്ചെടുത്ത യുവാവ് പോലീസിന്റെ പിടിയിലായി. ചവറ…

11 hours ago