“നഴ്സിങ്‌ അസിസ്റ്റന്റ് ഗ്രേഡ് 1,2 ഒഴിവുകളിലേക്ക് ഉടൻ നിയമനം നടത്തണം” — കെജിഎച്ച്ഇഎ.

തൃശൂർ ജില്ലയിലെ വിവിധ ആശുപത്രികളിലെ നഴ്സിങ്‌ അസിസ്റ്റന്റ് ഗ്രേഡ് ഒന്ന്,രണ്ട് ഒഴിവുകളിലേക്ക് ഉടൻ നിയമനം നടത്തണമെന്ന് കേരള ഗവൺമെന്റ് ഹോസ്പിറ്റൽ എംപ്ലോയീസ് അസോസിയേഷൻ (കെജിഎച്ച്ഇഎ) തൃശ്ശൂർ ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. ജോയിന്റ് കൗൺസിൽ ഹാളിൽ നടന്ന ജില്ലാ കൺവെൻഷൻ കേരള ഗവൺമെന്റ് ഹോസ്പിറ്റൽ എംപ്ലോയിസ് അസോസിയേഷൻ (കെജിഎച്ച്ഇഎ) സംസ്ഥാന സെക്രട്ടറി റ്റി.അജികുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അനിലൻ.ഇ അധ്യക്ഷത വഹിച്ചു. കെജിഎച്ച്ഇഎ ജില്ലാ സെക്രട്ടറി ജയൻ കെ.എ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ജോയിന്റ് കൗൺസിൽ തൃശൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ധനുഷ്. എസ്, കെജിഎച്ച്ഇഎ ജില്ലാ ഭാരവാഹികളായ റാഫേൽ മരോട്ടിക്കൽ എം.കെ, സുബ്രഹ്മണ്യൻ, ലത പി.സി, രാധാകൃഷ്ണൻ. സി എന്നിവർ സംസാരിച്ചു.
കിടത്തി ചികിത്സയുള്ള എല്ലാ ആശുപത്രികളിലും മൂന്ന് ഷിഫ്റ്റ് സമ്പ്രദായം നടപ്പിലാക്കുക, രോഗികളുടെ ക്രമാതീതമായ വർദ്ധനവിനെ അടിസ്ഥാനമാക്കി മെഡിക്കൽ കോളേജുകളിലെ നഴ്സിങ്‌ അസിസ്റ്റന്റ് (ഗ്രേഡ് 1,2), ജൂനിയർ ലാബ് അസിസ്റ്റന്റ്, സിഎസ്ആർ ടെക്നീഷ്യൻ, തിയേറ്റർ ടെക്നീഷ്യൻ എന്നീ തസ്തികകളുടെ എണ്ണം വർദ്ധിപ്പിക്കുക, ജീവനക്കാരുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിലെ നിലവിലെ അപാകതകൾ പരിഹരിക്കുക എന്നീ ആവശ്യങ്ങളും പരിഗണിക്കണമെന്ന് കൺവെൻഷൻ പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു.
കേരള ഗവണ്മെന്റ് ഹോസ്പിറ്റൽ എംപ്ലോയീസ് അസോസിയേഷൻ (കെജിഎച്ച്ഇഎ) തൃശ്ശൂർ ജില്ലാ ഭാരവാഹികളായി രാധാകൃഷ്ണൻ.സി (ജില്ലാ പ്രസിഡന്റ്) റാഫേൽ മരോട്ടിക്കൽ എം.കെ (ജില്ലാ സെക്രട്ടറി), അനിലൻ. ഇ (വൈസ് പ്രസിഡന്റ്) ജയൻ കെ.എ (ജോയിന്റ് സെക്രട്ടറി) ലത പി.സി (ട്രഷറർ) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.

News Desk

Recent Posts

കൂട്ടിലിട്ടു കിളിയെ വളർത്തിയെടുത്തു. സ്വന്തം പിതാവിനേയും മാതാവിനേയും തല്ലികൊന്നു.

കാഞ്ഞിരപ്പള്ളി :പാറത്തോട് ചിറഭാഗത്ത് സോമനാഥൻ നായർ ( 84) ഭാര്യ സരസമ്മ (70) മകൻശ്യാം നാഥ് (31) എന്നിവരാണ് മരിച്ചത്ദമ്പതികളുടെ…

5 hours ago

വയനാട്ടിൽ സിപിഐക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തുന്നത് കോൺഗ്രസിന്‍റെ പക്വതയില്ലായ്മ , ബിനോയ് വിശ്വം.

വയനാട്ടിൽ സിപിഐക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തുന്നത് കോൺഗ്രസിന്‍റെ പക്വതയില്ലായ്മ ആണെന്നും ,ഹരിയാനയിലും വയനാട്ടിലും കോണ്‍ഗ്രസ് രാഷ്ട്രീയ വിവേകം കാണിക്കുന്നില്ലെന്ന് സിപിഐ സംസ്ഥാന…

6 hours ago

തൃക്കടവൂര്‍ ക്ഷേത്രത്തില്‍ ശിവലിംഗത്തില്‍ചാര്‍ത്താനുള്ള തങ്കം സ്വീകരിക്കും

കൊല്ലം: തൃക്കടവൂര്‍ ശ്രീമഹാദേവര്‍ ക്ഷേത്രത്തില്‍ നടക്കുന്ന ദേവപ്രശ്ന പരിഹാര ക്രിയകളുടെ ഭാഗമായി ഭഗവാന്റെ ശിവലിംഗം തങ്കത്തില്‍ വാര്‍ത്തുകെട്ടുന്നതിനാവശ്യമായ തങ്കം നാളെ…

6 hours ago

ഇന്ന് എല്ലാ തീരദേശ ജില്ലകളിലും റെഡ് അലർട്ട്, കള്ളക്കടലിനും കടൽ ക്ഷോഭത്തിനും സാധ്യത; കേന്ദ്ര പരിസ്ഥിതി പഠന കേന്ദ്രം

തിരുവനന്തപുരം: കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും കനത്ത ജാഗ്രത വേണമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച…

6 hours ago

ശരീര നിന്ദയാൽ ബലിയാടാകുന്നവരെ ചേർത്ത് പിടിച്ച് മൊട്ട ഗ്ലോബൽ.

എടത്വ: ചുരുങ്ങിയ സമയം കൊണ്ട് ലോക ശ്രദ്ധ നേടിയ മൊട്ട ഗ്ലോബൽ കൂട്ടായ്മയുടെ 'സ്റ്റോപ്പ് ബോഡി ഷെയിം ക്യാമ്പയിൻ' സമാപനം…

7 hours ago

കുഞ്ഞാലിയെ കൊലപ്പെടുത്തിയ ആര്യാടൻ മുഹമ്മദിനെ ഞങ്ങൾ സ്ഥാനാർത്ഥിയാക്കി,എന്റെ കൈയ്യില്‍ കവടിയില്ല എന്നായിരുന്നു എ കെ ബാലന്റെ പ്രതികരണം.

പാലക്കാട്: കുഞ്ഞാലിയെ കൊലപ്പെടുത്തിയ ആര്യാടൻ മുഹമ്മദിനെ ഞങ്ങൾ സ്ഥാനാർത്ഥിയാക്കിയിട്ടുണ്ട്. അതാത് സമയത്ത് രാഷ്ട്രീയ സാഹചര്യം നോക്കിയാണ് സ്ഥാനാർത്ഥിയാക്കുക. സരിനെ നിര്‍ത്തിയാല്‍…

7 hours ago