Kerala News

പാലച്ചിറ “റാഷിദിയ്യ”യിൽ ഫൈസാൻ ഫെസ്റ്റും പ്രാർത്ഥനാ സംഗമവും ഇന്ന്

വർക്കല-പാലച്ചിറ “റാഷിദിയ്യ” തഹ്ഫീളുൽ ഖുർആൻ അറബിക് കോളേജിന്റെ ഒമ്പതാമത് വാർഷികത്തോടനുബന്ധിച്ച് ജീലാനി അനുസ്മരണം, സ്വലാത്ത് വാർഷികം, ഹിഫിള് പൂർത്തീകരണം, പ്രാർത്ഥന സംഗമം, “ഫൈസാൻ ഫെസ്റ്റ്- 2024”, സമ്മാന വിതരണം, അന്നദാനം എന്നിവ ഇന്ന് (ഞായറാഴ്ച) നടക്കും.
പാലച്ചിറ റാഷിദിയ്യ കോളേജ് അങ്കണത്തിൽ രാവിലെ ഒമ്പത് മണിക്ക് റാശിദിയ്യ പ്രിൻസിപ്പൾ ഉസ്താദ് ശരീഫ് അസ്ഹരി കോളേജ് വിദ്യാർത്ഥികളുടെ “ഫൈസാൻ ഫെസ്റ്റ് 2024” ഉദ്ഘാടനം ചെയ്യും. റാഷിദിയ മുദരിസ്സ് അബ്ദുള്ള ഫാളിലി അധ്യക്ഷത വഹിക്കും. വൈകുന്നേരം ഏഴുമണിക്ക് നടക്കുന്ന ജീലാനി അനുസ്മരണം പാലച്ചിറ ജുമാമസ്ജിദ് ചീഫ് ഇമാം കബീർ മന്നാനി ഉദ്ഘാടനം ചെയ്യും. എട്ടു മണിക്ക് ജീലാനീ അനുസ്മരണം ഹാഫിള് ഡോ. ജുനൈദ് ജൗഹരി അൽ – അസ്ഹരി നിർവ്വഹിക്കും. തുടർന്ന് ഹിഫിള് പൂർത്തീകരണവും രാത്രി ഒമ്പത് മണിക്ക് നടക്കുന്ന പ്രാർത്ഥന സംഗമത്തിന് അസ്സയ്യിദ് ശുഹ്ബുദ്ദീൻ കോയ തങ്ങൾ അണ്ടൂർക്കോണവും നേതൃത്വം നൽകും.
എസ്.വൈ.എസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്‌ ഷെരീഫ് സഖാഫി, കട്ടവിള ജുംആ മസ്ജിദ് ചീഫ് ഇമാം നിസാർ സഖാഫി, കേരളപുരം മുസ്ലീം ജമാഅത്ത് ചീഫ് ഇമാം അബ്ദുൽ റഹീം നിസാമി, റാശിദിയ്യ മുദർരിസ് ഹാഫിള് മുഹമ്മദ് സഹൽ അസ്ഹരി മരുതിക്കുന്ന്, ‘റാഷിദിയ്യ’ സെക്രട്ടറി റിയാസ് സഅ്ദി എന്നിവർ പങ്കെടുക്കും.

News Desk

Recent Posts

“ക​ണ്ണൂ​ർ ക​ള​ക്ട​ർ മു​ഖ്യ​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി”

എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ൾ​ക്കി​ടെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി ക​ണ്ണൂ​ർ ക​ള​ക്ട​ർ അ​രു​ൺ കെ.…

2 hours ago

“പത്തനാപുരത്ത് ആറു വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു”

പത്തനാപുരത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. പത്തനാപുരം വാഴപ്പാറ സ്വദേശിയായ ആറു വയസുകാരനാണ് അസുഖം സ്ഥിരീകരിച്ചത്. ഒരു മാസം…

2 hours ago

“കെഎസ്ആർടിസി ബസിൽ വൻ മോഷണം; ഒരു കോടിയോളം വില വരുന്ന സ്വർണം നഷ്ടപ്പെട്ടു”

മലപ്പുറം: ചങ്ങരംകുളത്ത് ബസ് യാത്രയ്ക്കിടെ സ്വർണം നഷ്ടപ്പെട്ടതായി പരാതി. സ്വർണവ്യാപാരിയായ തൃശ്ശൂർ മാടശ്ശേരി കല്ലറയ്ക്കൽ സ്വദേശി ജിബിന്റെ ബാഗിലുണ്ടായിരുന്ന ഒരു…

2 hours ago

“പാലക്കാട്‌ കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി”

പാലക്കാട്: പാഠം പഠിക്കാത്ത നേതൃനിരയില്‍ നിന്നും കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി. രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർഥിത്വത്തിന് പിന്നാലെ പാലക്കാട്‌ കോൺഗ്രസിൽ വീണ്ടും…

2 hours ago

“പുന്നപ്രയുടെ വിപ്ലവ നായകൻ നൂറ്റിയൊന്നിന്റെ നിറവിൽ”

തിരുവനന്തപുരം: നൂറ്റാണ്ടു പിന്നിട്ട വി.എസ്. അച്യുതാനന്ദന് ഇത് സവിശേഷമായ പിറന്നാൾ. ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്കു കേരളം കടക്കുമ്പോഴാണ് തെരഞ്ഞെടുപ്പ് പ്രചാരണ വേദികളെ…

2 hours ago

“ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിവേദ്യഉരുളി മോഷണം: ഓസ്ട്രേലിയൻ പൗരത്വമുള്ള ഡോക്ടറടക്കം 4 പേർ പിടിയിൽ”

തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിവേദ്യ ഉരുളി മോഷണം പോയ സംഭവത്തില്‍ പ്രതികൾ ഹരിയാനയിൽ പിടിയിൽ. മൂന്നു സ്ത്രീകളടക്കം…

2 hours ago