പൂരം കലക്കിയ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചത് മുഖ്യമന്ത്രിയാണ്. അതിൽ നാലുമാസം കഴിഞ്ഞ് അന്വേഷണമില്ലെന്ന മറുപടി ഞെട്ടിക്കുന്നതാണ്. മുൻമന്ത്രി വി.എസ് സുനിൽകുമാർ.

തൃശൂർ:പൂരം കലക്കിയ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചത് മുഖ്യമന്ത്രിയാണ്. അതിൽ നാലുമാസം കഴിഞ്ഞ് അന്വേഷണമില്ലെന്ന മറുപടി ഞെട്ടിക്കുന്നതാണ്. ഇത് ജനങ്ങളെ വിഡ്ഢിയാക്കുന്ന മറുപടിയാണ്. ഇത്രയും ഗുരുതരമായ പ്രശ്‌നം ഈ രൂപത്തിൽ കൈകാര്യം ചെയ്‌തെങ്കിൽ അത് തെറ്റാണ്.പൊലീസ് ഉദ്യോഗസ്ഥർക്ക് പുറമേ പൂരം കലക്കിയത് ആരാണെന്ന് അറിയേണ്ടത് സമൂഹത്തിന്റെ ആവശ്യമാണ്. സംഭവത്തിൽ അന്വേഷണം നടന്നിട്ടുണ്ടോ എന്നതിൽ ഞാൻ നേരിട്ട് വിവരാവകാശ അപേക്ഷ നൽകും. കേസിൽ അന്വേഷണം നടന്നിട്ടുണ്ടെന്ന് പല ഉദ്യോഗസ്ഥരും എന്നോട് പറഞ്ഞിട്ടുണ്ട്. യാതൊരു തരത്തിലുള്ള മറുപടിയുമില്ലാതെ കുത്തിപ്പൊക്കി കൊണ്ടുപോകാൻ ആണെങ്കിൽ എനിക്കറിയുന്ന കാര്യങ്ങൾ ജനങ്ങളോട് തുറന്ന് പറയും.കമ്മീഷണറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കേസുകൊടുത്തത് ബിജെപി നേതാവാണ്. എന്നാൽ, ഇപ്പോൾ അവർ നിലപാട് മാറ്റിപ്പറയുന്നു. പൂരപ്പറമ്പിൽ ഞാൻ എംആർ അജിത് കുമാറിന്റെ സാന്നിദ്ധ്യം കണ്ടില്ല. ഞാൻ രണ്ട് ദിവസം പൂർണമായും അവിടെ തന്നെയുണ്ടായിരുന്നു. മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥരെ കണ്ടിരുന്നു.പൊലീസ് പറഞ്ഞിട്ടല്ലല്ലോ പൂരം നിർത്തിക്കാൻ പറഞ്ഞത്. കൊച്ചിൻ ദേവസ്വം ബോർഡോ കളക്‌ടറോ പൂരം നിർത്തിവയ്‌ക്കാൻ പറഞ്ഞിട്ടില്ല. മേളം പകുതി വച്ച് നിർത്താൻ പറഞ്ഞതാരാണ്? വെടിക്കെട്ട് നടത്തില്ല എന്ന് പ്രഖ്യാപിച്ചത് ആരാണ്? എന്തടിസ്ഥാനത്തിലാണ് ഇവയെല്ലാം നിർത്തിവയ്‌ക്കാൻ പറഞ്ഞത്. അതിന് കാരണക്കാരായ ആൾക്കാർ ആരൊക്കെയെന്ന് അറിയണം.ഞാൻ അയച്ച കത്ത് മുഖ്യമന്ത്രി ഗൗരവത്തോടെ എടുത്തിട്ടുണ്ട് എന്നാണ് മനസിലാക്കുന്നത്. തിരഞ്ഞെടുപ്പിനേക്കാളുപരി തൃശൂർ പൂരം നാളെയും നടക്കേണ്ടതുണ്ട്. അതുകൊണ്ട് സത്യം പുറത്തുവരണം.

News Desk

Recent Posts

“കേരള ബാങ്കിൽ പലിശ ഇളവോടെ 2 കോടി വരെ കാർഷിക വായ്പ”

കർഷകർ, കാർഷിക സംരംഭകർ, കാർഷിക സ്റ്റാർട്ടപ്പുകൾ, ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ (FPO), സ്വയം സഹായ സംഘങ്ങൾ, ഇതര സഹകരണ സംഘങ്ങൾ…

1 hour ago

“വൻ മയക്കുമരുന്ന് വേട്ട”

കായംകുളം:കൊല്ലം എക്സൈസ് എൻഫോഴ്‌സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് ടീം ഓച്ചിറ മേമന ഭാഗത്തു നടത്തിയ പരിശോധനയിൽ 104.…

1 hour ago

“സഖാവേ… എന്ന വിളി ഏറെ സന്തോഷത്തോടെ സ്വീകരിക്കു:പി സരിൻ”

പാലക്കാട്: സിപിഎം ആവശ്യപ്പെട്ടാൽ പാർട്ടി അംഗത്വം സന്തോഷത്തോടെ സ്വീകരിക്കുമെന്നും പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫും എൽഡിഎഫും തമ്മിലാണ് മത്സരമെന്നും ഡോ. പി…

2 hours ago

കൂട്ടിലിട്ടു കിളിയെ വളർത്തിയെടുത്തു. സ്വന്തം പിതാവിനേയും മാതാവിനേയും തല്ലികൊന്നു.

കാഞ്ഞിരപ്പള്ളി :പാറത്തോട് ചിറഭാഗത്ത് സോമനാഥൻ നായർ ( 84) ഭാര്യ സരസമ്മ (70) മകൻശ്യാം നാഥ് (31) എന്നിവരാണ് മരിച്ചത്ദമ്പതികളുടെ…

7 hours ago

വയനാട്ടിൽ സിപിഐക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തുന്നത് കോൺഗ്രസിന്‍റെ പക്വതയില്ലായ്മ , ബിനോയ് വിശ്വം.

വയനാട്ടിൽ സിപിഐക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തുന്നത് കോൺഗ്രസിന്‍റെ പക്വതയില്ലായ്മ ആണെന്നും ,ഹരിയാനയിലും വയനാട്ടിലും കോണ്‍ഗ്രസ് രാഷ്ട്രീയ വിവേകം കാണിക്കുന്നില്ലെന്ന് സിപിഐ സംസ്ഥാന…

8 hours ago

തൃക്കടവൂര്‍ ക്ഷേത്രത്തില്‍ ശിവലിംഗത്തില്‍ചാര്‍ത്താനുള്ള തങ്കം സ്വീകരിക്കും

കൊല്ലം: തൃക്കടവൂര്‍ ശ്രീമഹാദേവര്‍ ക്ഷേത്രത്തില്‍ നടക്കുന്ന ദേവപ്രശ്ന പരിഹാര ക്രിയകളുടെ ഭാഗമായി ഭഗവാന്റെ ശിവലിംഗം തങ്കത്തില്‍ വാര്‍ത്തുകെട്ടുന്നതിനാവശ്യമായ തങ്കം നാളെ…

8 hours ago