കൊട്ടിയം:കാപ്പാ നിയമപ്രകാരം ഏർപ്പെടുത്തിയിരുന്ന വിലക്ക് ലംഘിച്ച പ്രതിയെ കൊട്ടിയം പോലീസ് അറസ്റ്റ് ചെയ്യ്തു. തൃക്കോവിൽവട്ടം കുറുമണ്ണ തോപ്പിൽ കോളനി വിഷ്ണു മന്ദിരത്തിൽ സുനിൽ മകൻ ശ്രീക്കുട്ടൻ എന്ന സൂരജ്(22) ആണ് കൊട്ടിയം പോലീസിന്റെ പിടിയിലായത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് തടയുന്നതിന്റെ ഭാഗമായി കാപ്പാ നിയമപ്രകാരം 9.08.2024 മുതൽ ആറ് മാസക്കാലത്തേക്ക് കൊല്ലം ജില്ലയിൽ പ്രവേശിക്കുന്നത് വിലക്കിക്കൊണ്ട് തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി അജിതാ ബീഗം ഐ.പി.എസ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ പ്രതി ഈ ഉത്തരവ് ലംഘിച്ച് കൊല്ലം ജില്ലയിൽ പ്രവേശിച്ച് വീണ്ടും ക്രിമിനൽ കേസുകളിൽ ഏർപ്പെടുകയായിരുന്നു. തുടർന്ന് കാപ്പാ നിയമലംഘനത്തിന് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യ്ത ശേഷം കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കൊട്ടിയം പോലീസ് ഇൻസ്‌പെക്ടർ സുനിൽ ഏ യുടെ നേതൃത്വത്തിൽ എസ്.ഐ പ്രദീപ്, സി.പി.ഓ സന്തോഷ് ലാൽ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
കരിവെള്ളൂർ : കാസർഗോഡ് ജില്ലയിലെ ചന്തേര പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ കരിവെള്ളൂർ പലിയേരി കൊവ്വൽ സ്വദേശിനി ദിവ്യശ്രീയെ…
കൊച്ചി: ഭരണഘടനാവിരുദ്ധ പരാമർശത്തിൽ മന്ത്രി സജി ചെറിയാന് തിരിച്ചടി. സജി ചെറിയാനെതിരേ കുറ്റം നിലനിൽക്കില്ലെന്ന പോലീസ് റിപ്പോർട്ടും ഈ റിപ്പോർട്ട്…
സജി ചെറിയാന്‍ രാജിവയ്ക്കണം മന്ത്രിപദവിയിലിരുത്തി നടത്തുന്ന അന്വേഷണം പ്രഹസനമാകം: കെ.സുധാകരന്‍ എംപി ഭരണഘടനാ വിരുദ്ധ പരാമര്‍ശം നടത്തിയ മന്ത്രി സജി…
സാമ്പത്തിക പ്രതിസന്ധീ രൂക്ഷം, കടുത്ത നിയന്ത്രണവുമായി സർക്കാർ തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെ തുടന്ന് കോവിഡ് കാലത്തെ സാമ്പത്തിക…
തൃശൂർ: രാജ്യ തലസ്ഥാനമടക്കം പ്രമുഖ നഗരങ്ങൾ വായുമലിനീകരണത്തിന്റെ പിടിയിലമരുമ്പോൾ ആശ്വാസത്തിന്റെ ഹരിത തീരമായിത്തുടരുന്നു തൃശൂർ. ദേശീയ വായുനിലവാര സൂചിക (എക്യുഐ)…
പ്രമുഖ നടൻ മേഘനാഥൻ(60) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നടൻ ബാലൻ കെ.നായരുടെ…