ആസ്സാം സ്വദേശിയെ വെട്ടി കൊന്ന കേസിൽ അന്യ സംസ്ഥാന തൊഴിലാളിക്ക് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും

കൊട്ടാരക്കര : അഞ്ചൽ ചന്തമുക്കിന് സമീപമുള്ള അറഫാ ചിക്കൻ സ്റ്റോളിൽ ജോലി നോക്കി വന്നിരുന്ന ആസ്സാം സ്വദേശിയായ 26 വയസ്സുള്ള ജലാലുദ്ദീനെ വെട്ടി കൊന്ന കേസിൽ ആസ്സാം സ്വദേശിയായ 24 വയസ്സുള്ള അബ്‌ദുൾ അലിയെ (165 Dakhiwpat Road, New Mazjid, Madya Sialwari, Managial, Chottohaibor, Mangon. Assam) ജീവപര്യന്തം കഠിന തടവിനും പിഴയടക്കുന്നതിനും ശിക്ഷിച്ചുകൊണ്ട് കൊല്ലം ഒരു ലക്ഷം രൂപ ഫസ്റ്റ് അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്‌ജി പി.എൻ. വിനോദ് ഉത്തരവായി.
അഞ്ചൽ സ്വദേശിയായ അലിയാരുകുഞ്ഞ് നടത്തുന്ന ചിക്കൻ സ്റ്റോളിലെ ജോലിക്കാരായിരുന്നു പ്രതിയും കൊല്ലപ്പെട്ട ജലാലുദ്ദീനും ഇവരും മറ്റ് അന്യസംസ്ഥാന തൊഴിലാളികളും ചിക്കൻ സ്റ്റോളിനോട് ചേർന്നുള്ള കെട്ടിടത്തിലായിരുന്നു താമസം. പ്രതി കൂടുതൽ സമയം മൊബൈൽ നോക്കിയിരിക്കുന്നത് ജലാലുദ്ദീൻ ചോദ്യം ചെയ്‌തതിലുള്ള വിരോധം നിമിത്തം 05.02.2020 ന് പുലർച്ചെ 5.00 മണിക്ക് കോഴിയെ വെട്ടുന്ന വെട്ടുകത്തി കൊണ്ട് ജലാലുദ്ദീനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ദേഹമാസകലം 43 ഓളം വെട്ടുകളേറ്റുണ്ടായ പരിക്കുകളുടെ കാഠിന്യത്താൽ സംഭവ സ്ഥലത്ത് വെച്ച് ജലാലുദ്ദീൻ മരണപ്പെടുകയായിരുന്നു. നിലവിളി കേട്ടുണർന്ന മറ്റ്‌ അന്യസംസ്ഥാന തൊഴിലാളികളെ വെട്ടാൻ ശ്രമിച്ചെങ്കിലും അവർ ഓടി രക്ഷപെടുകയായിരുന്നു. വെട്ടികൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിൻ്റെ ദൃശ്യങ്ങൾ പകർത്തിയ പ്രതി സോഷ്യൽ മീഡിയ ആപ്ലിക്കേഷനായ ലൈക്കിയിൽ വീഡിയോ ഷെയർ ചെയ്യുകയും ചെയ്‌തു. കൊലയ്ക്ക് ശേഷം കഴുത്ത് അറുത്ത് പ്രതി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. സംഭവത്തിന് ദൃക്‌സാക്ഷികളായ ആസ്സാം സ്വദേശികളായ രണ്ട് സാക്ഷികൾ കോടതിയിൽ സംഭവത്തെ കുറിച്ച് മൊഴി നൽകി. അഞ്ചൽ പോലീസ് ഇൻസ്പെക്‌ടർ സി. എൽ. സുധീർ അന്വേഷിച്ച് കുറ്റപത്രം ഹാജരാക്കിയ കേസിൽ പ്രോസിക്യൂഷനുവേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സിസിൻ.ജി.മുണ്ടക്കൽ ഹാജരായി. പ്രോസിക്യൂഷൻ സഹായി ആയി WCPO പി. എസ് ദീപ്‌തിയും. പരിഭാഷകനായി അഡ്വ.ഷൈൻ മൺട്രോതുരുത്തും ഉണ്ടായിരുന്നു.

News Desk

Recent Posts

വനിതാ സിവിൽ പോലീസ് ഓഫീസറെ ഭർത്താവ് വെട്ടി കൊലപ്പെടുത്തി നാടിനെ നടുക്കിയ കൊലപാതകം

കരിവെള്ളൂർ : കാസർഗോഡ് ജില്ലയിലെ ചന്തേര പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ കരിവെള്ളൂർ പലിയേരി കൊവ്വൽ സ്വദേശിനി ദിവ്യശ്രീയെ…

22 mins ago

ഭരണഘടനാവിരുദ്ധ പരാമർശം, മന്ത്രി സജി ചെറിയാന് തിരിച്ചടി

കൊച്ചി: ഭരണഘടനാവിരുദ്ധ പരാമർശത്തിൽ മന്ത്രി സജി ചെറിയാന് തിരിച്ചടി. സജി ചെറിയാനെതിരേ കുറ്റം നിലനിൽക്കില്ലെന്ന പോലീസ് റിപ്പോർട്ടും ഈ റിപ്പോർട്ട്…

7 hours ago

സജി ചെറിയാന്‍ രാജിവയ്ക്കണം, മന്ത്രിപദവിയിലിരുത്തി നടത്തുന്ന അന്വേഷണം പ്രഹസനമാകം: കെ.സുധാകരന്‍ എംപി

സജി ചെറിയാന്‍ രാജിവയ്ക്കണം മന്ത്രിപദവിയിലിരുത്തി നടത്തുന്ന അന്വേഷണം പ്രഹസനമാകം: കെ.സുധാകരന്‍ എംപി ഭരണഘടനാ വിരുദ്ധ പരാമര്‍ശം നടത്തിയ മന്ത്രി സജി…

7 hours ago

സാമ്പത്തിക പ്രതിസന്ധീ രൂക്ഷം, കടുത്ത നിയന്ത്രണവുമായി സർക്കാർ

സാമ്പത്തിക പ്രതിസന്ധീ രൂക്ഷം, കടുത്ത നിയന്ത്രണവുമായി സർക്കാർ     തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെ തുടന്ന് കോവിഡ് കാലത്തെ സാമ്പത്തിക…

7 hours ago

ദേശീയ വായുനിലവാര സൂചികയിൽ രാജ്യത്ത് തൃശ്ശൂർ നാലാം സ്ഥാനത്ത്

തൃശൂർ: രാജ്യ തലസ്ഥാനമടക്കം പ്രമുഖ നഗരങ്ങൾ വായുമലിനീകരണത്തിന്റെ പിടിയിലമരുമ്പോൾ ആശ്വാസത്തിന്റെ ഹരിത തീരമായിത്തുടരുന്നു തൃശൂർ. ദേശീയ വായുനിലവാര സൂചിക (എക്യുഐ)…

7 hours ago

പ്രമുഖ നടൻ മേഘനാഥൻ(60) അന്തരിച്ചു

പ്രമുഖ നടൻ മേഘനാഥൻ(60) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നടൻ ബാലൻ കെ.നായരുടെ…

11 hours ago