കശുവണ്ടി തൊഴിലാളി ക്ഷേമനിധി ബോർഡ് കൊട്ടിയം ജില്ലാ എക്സിക്യൂട്ടീവ് ഓഫിസ് ഉദ്ഘാടനം ചെയ്തു

കൊട്ടിയം: കേരളാ കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോർഡിന്റെ കൊട്ടിയം ജില്ലാ എക്സിക്യൂട്ടിവ് ഓഫിസും ഇൻസ്പെക്ടർ ഓഫിസും കെ.എസ്.സി.ഡി സി അനുവദിച്ച സ്ഥലത്ത് നിർമ്മിച്ച പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനവും കണ്ണനല്ലൂർ കെ.എസ്.സി ഡി.സി 17 ആം നമ്പർ ഫാക്ടറിയിൽ ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ നിർവഹിച്ചു. 2023 – 24 അദ്ധ്യയന വർഷത്തിൽ ഉന്നത വിജയം കൈവരിച്ച കുട്ടികൾക്കുള്ള ക്യാഷ് അവാർഡ് വിതരണവും നിർവഹിച്ചു. ബോർഡ് ചെയർമാൻ കെ. സുഭഗൻ അധ്യക്ഷനായി. മുഖത്തല ബ്ലോക്ക് പ്രസിഡന്റ് ബി യശോദ, തൃക്കോവിൽ വട്ടം പഞ്ചായത്ത് പ്രസിഡന്റ് ജി.എസ് സിന്ധു, കാപ്പക്സ് ചെയർമാൻ എം. ശിവശങ്കരപിള്ള, ട്രേഡ് യൂണിയൻ നേതാക്കളായ ബി തുളസിധര കുറുപ്പ്, ജി.ബാബു, ശൂരനാട് ശ്രീകുമാർ, ബി സുചിന്ദ്രർ, കെ.എസ്.സി.ഡി.സി. പേഴ്സണൽ മാനേജർ അജിത്ത്, ബോർഡ് ഡയറക്ടർമാരായ ജി വേണുഗോപാൽ, അയത്തിൽ സോമൻ, കുന്നത്തൂർ ഗോവിന്ദ പിള്ള, ബാബു ഉമ്മൻ, പി സോമരാജൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ബോർഡ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ എ ബിന്ദു സ്വാഗതവും ജില്ലാ എക്സിക്യൂട്ടിവ് ഓഫിസർ ബി എസ് അജിത നന്ദിയും പറഞ്ഞു.

News Desk

Recent Posts

“മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’ അമ്പതിന്റെ നിറവിൽ:വാർഷിക സമ്മേളനം 25ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും”

മിത്തും ചരിത്രവും രാഷ്ട്രീയവും പ്രണയവുമെല്ലാം ഇടകലർന്ന മാന്ത്രികാഖ്യാനത്തിലൂടെ വായന ക്കാരുടെ മനസ്സു കീഴടക്കിയ എം മുകുന്ദന്റെ 'മയ്യഴിപ്പുഴയുടെ തീരങ്ങളിൽ' നോവലിന്…

34 mins ago

“ഭരണഘടനയില്‍ വഖഫിന് സ്ഥാനം ഇല്ല:പ്രധാനമന്ത്രി”

ന്യൂഡല്‍ഹി: വഖഫിന് എതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. സാമൂഹിക നീതിക്ക് എതിരാണ് വഖഫ് എന്നാണ് മോദി പറഞ്ഞത്.…

2 hours ago

പ്രിയങ്കയുടെ സത്യപ്രതിജ്ഞ നാളെ; വയനാട് ഉരുൾപൊട്ടൽ ആദ്യം ഉന്നയിക്കും.

ന്യൂഡൽഹി: പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിനു നാളെ തുടക്കം കുറിക്കും. ഡിസംബർ 20 വരെയാണ് സമ്മേളനം. വയനാടിന്‍റെ നിയുക്ത എംപി പ്രിയങ്ക…

5 hours ago

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ അന്തേവാസിയുടെ ആക്രമണം; സെക്യൂരിറ്റി ജീവനക്കാരന്റെ മൂക്ക് തകര്‍ന്നു.

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയുടെ ആക്രമണത്തില്‍ സെക്യൂരിറ്റി ജീവനക്കാരന് സാരമായി പരിക്കേറ്റു. മൂക്കിന്റെ പാലം തകര്‍ന്ന രഞ്ജുവിനെ കോഴിക്കോട്…

5 hours ago

മഹാരാഷ്ട്രയിൽ വിജയത്തിന് പിന്നിൽ പ്രവർത്തിച്ചത് ആർ എസ് എസ് കാരൻ അതുൽലിമായ എന്ന എൻജിനീയർ.

മുംബെ: നാസിക്കിൽ നിന്നുള്ള 54 കാരനായ അതുൽലിമായ എന്ന എൻജിനീയറാണ് മഹാരാഷ്ട്ര വിജയത്തിന് പിന്നിൽ പ്രവർത്തിച്ചത്. ബഹുരാഷ്ട്ര കോർപ്പറേറ്റ് ജീവിതം…

6 hours ago

ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയാകും.

മുംബൈ:54 കാരനായ ദേവേന്ദ്ര ഫഡ്നാവിസ് അടുത്ത മുഖ്യമന്ത്രിയാകും. ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ പരാജയം കൃത്യമായി പഠിച്ച് നിയമസഭ തിരഞ്ഞെടുപ്പിൽ എങ്ങനെ വിജയിക്കാം…

12 hours ago