Kerala News

ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്ത്. റിപ്പോർട്ട് പുറത്ത് വരുന്നതിന് എതിരെ നടി രഞ്ജിനി ഹൈക്കോടതി സിം​ഗിൾ ‍‍ബെഞ്ചിന് നൽകിയ ഹർജി തള്ളിയതോടെ റിപ്പോർട്ട് പുറത്ത് വരുന്നതിലുള്ള തടസം നീങ്ങി.

സ്ത്രീകളോട് പ്രാകൃത സമീപനം’ രാത്രിയിൽ വാതിലിൽ ശക്തമായ മുട്ട്, പരാതിപ്പെട്ടാൽ സൈബർ അറ്റാക്ക് , ലൈംഗിക ചൂഷണം തകൃതി, അടിമുടി പുരുഷാധിപത്യം’ നിങ്ങൾ വഴങ്ങാൻ തയ്യാറാണോ, കോമ്പറമയിസിന് തയ്യാറാണോഎങ്കിൽ വേഷം തരാം.കുടുംബമായിട്ട് വരുന്ന നടികൾ വരെയുണ്ട്. നടി വഴങ്ങിയില്ലെങ്കിൽ കുടുംബം വഴങ്ങണം.തലേന്ന് രാത്രിയിൽ പ്രധാന നടനോടൊപ്പം കിടക്ക പങ്കിട്ടു, പിറ്റേന്ന് ആ നടനൊപ്പം ഭാര്യയായി അഭിനയിക്കേണ്ടി വന്നു. ഒരു ടേക്ക് എടുക്കാൻ 17 പ്രാവശ്യം ശ്രമിക്കേണ്ടി വന്നു,എന്നത് ആ നടിയുടെ മാനസികാവസ്ഥ അത്ര വലുതായിരുന്നു.പുതിയ നടി മാരെ പൂർണ്ണമായി പീഡിപ്പിക്കപ്പെടുന്നവർ പ്രൊഡക്ഷൻ കൺട്രോളന്മാർ തന്നെ..

ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്ത്. റിപ്പോർട്ട് പുറത്ത് വരുന്നതിന് എതിരെ നടി രഞ്ജിനി ഹൈക്കോടതി സിം​ഗിൾ ‍‍ബെഞ്ചിന് നൽകിയ ഹർജി തള്ളിയതോടെ റിപ്പോർട്ട് പുറത്ത് വരുന്നതിലുള്ള തടസം നീങ്ങി.

ചൊവ്വാഴ്ച അവധി ആയതിനാൽ കൂടിയാണ് റിപ്പോർട്ട് തിങ്കളാഴ്ച പുറത്ത് വിട്ടത്. 233 പേജുള്ള റിപ്പോർട്ടിലെ ചില ഭാ​ഗങ്ങൾ ഒഴിവാക്കിയാണ് റിപ്പോർട്ട് എത്തിയത്.

ഇതിൽ ആളുകളുടെ സ്വകാര്യതയെ ‌ബാധിക്കുന്നതും ആളുകളെ തിരിച്ച് അറിയുന്നതുമായ വിവരങ്ങളെല്ലാം പൂർണമായി ഒഴിവാക്കി. 49–ാം പേജിലെ 96–ാം പാരഗ്രാഫും 81 മുതൽ നൂറ് വരെയുള്ള പേജുകളിലെ ചില ഭാഗങ്ങളും ഒഴിവാക്കിയിട്ടുണ്ട്.

165 മുതൽ 196 വരെയുള്ള പേജുകളിൽ ചില ഭാഗങ്ങൾ വെളിപ്പെടുത്തിയില്ല. മൊഴികൾ അടക്കമുള്ള അനുബന്ധ റിപ്പോർട്ടും ഉണ്ടാകില്ല. വിവരാവകാശ നിയമ പ്രകാരം അപേക്ഷിച്ച മാധ്യമ പ്രവർത്തകർക്ക് ഉൾപ്പെടെ റിപ്പോർട്ട് കൈമാറിയിട്ട് ഉണ്ടെന്നാണ് വിവരം.

റിപ്പോർട്ടിലെ പ്രസക്തഭാ​ഗങ്ങൾ:
▫️പുറത്ത് കാണുന്ന ഗ്ലാമര്‍ സിനിമയ്ക്കില്ല.
▫️കാണുന്നതൊന്നും വിശ്വസിക്കാനാകില്ല.
▫️സഹകരിക്കാന്‍ തയ്യാറാകുന്നവര്‍ അറിയപ്പെടുന്നത് കോഡുകളില്‍.
▫️വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകാന്‍ നിര്‍ബന്ധിക്കുന്നു.
▫️വിട്ടുവീഴ്ച ചെയ്യുന്നവരെ കോപ്പറേറ്റിങ് ആര്‍ട്ടിസ്റ്റുകള്‍ എന്ന് വിളിക്കും.
▫️ഷൂട്ടിങ് സെറ്റുകളിൽ മദ്യവും ലഹരി മരുന്നും കർശനമായി വിലക്കണം.
▫️സിനിമയിൽ പ്രവർത്തിക്കുന്ന വനിതകൾക്ക് നിർമാതാവ് സുരക്ഷിതമായ താമസ, യാത്രാ സൗകര്യങ്ങൾ നൽകണം.
▫️ക്രിമിനൽ പശ്ചാത്തലമുള്ളവരെ ഡ്രൈവർമാരായി നിയോഗിക്കരുത്.
▫️വനിതകളോട് അശ്ലീലം പറയരുത്, തുല്യ പ്രതിഫലം നൽകണം.
▫️വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ നിർമാതാക്കളും സംവിധായകരും നിർബന്ധിക്കും.
▫️വിട്ടുവീഴ്ച ചെയ്യാന്‍ സമ്മര്‍ദ്ദം.
▫️സിനിമ മേഖലയിൽ വ്യാപക ചൂഷണം.
▫️അവസരം കിട്ടാൻ വിട്ടുവീഴ്ച ചെയ്യണം.
▫️വിട്ടുവീഴ്ച ചെയ്യുന്നവരെ കോപ്പറേറ്റിങ് ആര്‍ട്ടിസ്റ്റുകള്‍ എന്ന് വിളിക്കും.
▫️പോലീസിനെ സമീപിക്കാത്തത് ജീവഭയം കൊണ്ട്‌.
▫️അതിക്രമം കാട്ടിയത് സിനിമയിലെ ഉന്നതര്‍.
▫️സംവിധായകര്‍ക്ക് എതിരേയും മൊഴി.
▫️ചുംബനരംഗങ്ങളില്‍ അഭിനയിക്കാന്‍ സമ്മര്‍ദ്ദം.
▫️വിസമ്മതിച്ചാല്‍ ഭീഷണി.
▫️നഗ്നതാപ്രദര്‍ശനവും വേണം.
▫️മലയാള സിനിമ നിയന്ത്രിക്കുന്നത് മാഫിയാ സംഘം.
▫️ചൂഷണം ചെയ്യുന്നവരില്‍ പ്രധാന നടന്‍മാരും.
▫️എതിര്‍ക്കുന്നവര്‍ക്ക് സൈബര്‍ ആക്രമണം ഉള്‍പ്പെടെയുള്ള ഭീഷണികള്‍.
▫️വഴങ്ങാത്തവരെ പ്രശ്‌നക്കാരായി മുദ്രകുത്തും.

സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട വിവരങ്ങൾ ഇതുവഴി പുറത്ത് വരും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

മലയാള സിനിമയിലെ പ്രശ്നങ്ങളെ കുറിച്ച് പഠിക്കാനാണ് റിട്ടയേർഡ് ജസ്റ്റിസ് ഹേമ അധ്യക്ഷയായി കമ്മിറ്റിയെ സർക്കാർ നിയമിച്ചത്. കമ്മിറ്റിയുടെ റിപ്പോർട്ട് 2019 ഡിസംബർ 31നാണ് സർക്കാരിന് കൈമാറിയത്.

News Desk

Recent Posts

“കേരള ബാങ്കിൽ പലിശ ഇളവോടെ 2 കോടി വരെ കാർഷിക വായ്പ”

കർഷകർ, കാർഷിക സംരംഭകർ, കാർഷിക സ്റ്റാർട്ടപ്പുകൾ, ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ (FPO), സ്വയം സഹായ സംഘങ്ങൾ, ഇതര സഹകരണ സംഘങ്ങൾ…

1 hour ago

“വൻ മയക്കുമരുന്ന് വേട്ട”

കായംകുളം:കൊല്ലം എക്സൈസ് എൻഫോഴ്‌സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് ടീം ഓച്ചിറ മേമന ഭാഗത്തു നടത്തിയ പരിശോധനയിൽ 104.…

1 hour ago

“സഖാവേ… എന്ന വിളി ഏറെ സന്തോഷത്തോടെ സ്വീകരിക്കു:പി സരിൻ”

പാലക്കാട്: സിപിഎം ആവശ്യപ്പെട്ടാൽ പാർട്ടി അംഗത്വം സന്തോഷത്തോടെ സ്വീകരിക്കുമെന്നും പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫും എൽഡിഎഫും തമ്മിലാണ് മത്സരമെന്നും ഡോ. പി…

2 hours ago

കൂട്ടിലിട്ടു കിളിയെ വളർത്തിയെടുത്തു. സ്വന്തം പിതാവിനേയും മാതാവിനേയും തല്ലികൊന്നു.

കാഞ്ഞിരപ്പള്ളി :പാറത്തോട് ചിറഭാഗത്ത് സോമനാഥൻ നായർ ( 84) ഭാര്യ സരസമ്മ (70) മകൻശ്യാം നാഥ് (31) എന്നിവരാണ് മരിച്ചത്ദമ്പതികളുടെ…

7 hours ago

വയനാട്ടിൽ സിപിഐക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തുന്നത് കോൺഗ്രസിന്‍റെ പക്വതയില്ലായ്മ , ബിനോയ് വിശ്വം.

വയനാട്ടിൽ സിപിഐക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തുന്നത് കോൺഗ്രസിന്‍റെ പക്വതയില്ലായ്മ ആണെന്നും ,ഹരിയാനയിലും വയനാട്ടിലും കോണ്‍ഗ്രസ് രാഷ്ട്രീയ വിവേകം കാണിക്കുന്നില്ലെന്ന് സിപിഐ സംസ്ഥാന…

8 hours ago

തൃക്കടവൂര്‍ ക്ഷേത്രത്തില്‍ ശിവലിംഗത്തില്‍ചാര്‍ത്താനുള്ള തങ്കം സ്വീകരിക്കും

കൊല്ലം: തൃക്കടവൂര്‍ ശ്രീമഹാദേവര്‍ ക്ഷേത്രത്തില്‍ നടക്കുന്ന ദേവപ്രശ്ന പരിഹാര ക്രിയകളുടെ ഭാഗമായി ഭഗവാന്റെ ശിവലിംഗം തങ്കത്തില്‍ വാര്‍ത്തുകെട്ടുന്നതിനാവശ്യമായ തങ്കം നാളെ…

8 hours ago